Image

തരംഗമായി റോക്കി ഭായ്; മണിക്കൂറിനുള്ളില്‍ രണ്ടു കോടിയിലധികം വ്യൂസുമായി 'കെജിഎഫ് 2' ടീസര്‍

Published on 08 January, 2021
തരംഗമായി റോക്കി ഭായ്; മണിക്കൂറിനുള്ളില്‍ രണ്ടു കോടിയിലധികം വ്യൂസുമായി 'കെജിഎഫ് 2' ടീസര്‍
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കെജിഎഫ് 2വിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. യഷിന്റെ പിറന്നാളിന് മുന്നോടിയായിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. 

കോലാര്‍ സ്വര്‍ണഖനിയുടെ കഥ പറയുന്ന ചിത്രം ഇത്തവണയും ബ്രഹ്മാണ്ഡ സിനിമയായിട്ടാണ് എത്തുന്നത്. യഷിന്റെ വില്ലനായി എത്തുന്ന സഞ്ജയ് ദത്തിനെയും ടീസറില്‍ കാണിക്കുന്നുണ്ട്. ഒന്നാം ഭാഗത്തെ വെല്ലുന്ന തരത്തിലുളള ഒരു രണ്ടാം ഭാഗവുമായിട്ടാണ് കെജിഎഫ് ടീം ഇത്തവണ എത്തുന്നത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോക്കി ഭായി ആയുളള യഷിന്റെ രണ്ടാം വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കെജിഎഫ് 2വില്‍ അധീര എന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് സഞ്ജയ് ദത്ത് എത്തുന്നത്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. 




കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. മലയാളത്തില്‍ പൃഥ്വിരാജ് ഫിലിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.


ഹോമബിള്‍ ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. 


2018ലായിരുന്നു കെജിഎഫിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. അന്ന് ലോകമെമ്ബാടുമായി തരംഗമായ സിനിമ കന്നഡത്തില്‍ ആദ്യമായി ഇരുനൂറ് കോടി ക്ലബിലെത്തിയ ചിത്രമായും മാറി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക