Image

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍ അഭിനയ രംഗത്തേക്ക്

ആശ പണിക്കര്‍ Published on 08 January, 2021
    കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍ അഭിനയ രംഗത്തേക്ക്
കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍ ശൈലജ ആദ്യമായി മലയാള സിനിമയിലേക്ക്. 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിലാണ് ശൈലജ അഭിനയിക്കുന്നത്. ജോജു, അജു വര്‍ഗ്ഗീസ്, നിരഞ്ജന്‍ രാജു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന  ചിത്രം അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. 
നാല് ദശകത്തോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കലാകാരനാണ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍. അദ്ദേഹത്തിന്റെ മക്കളായ സായ്കുമാറും ശോഭാ മോഹനും മലയാളത്തിലെ മികച്ച അഭിനേതാക്കളാണ്. ഇവരുടെ കൂട്ടത്തില്‍ അഭിനയ രംഗത്തേക്ക്  ഒടുവിലായി എത്തുന്ന ആളാണ് ശൈലജ. 

അന്തരിച്ച താരം ശങ്കരാടിയുടെ പ്രശസ്തമായ ഡയലോഗില്‍ നിന്നാണ് 'ഒരു താത്വിക അവലോകനം' എന്ന ടൈറ്റില്‍ രൂപപ്പെടുന്നത്. യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത താരം സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരന്‍ സജി വെഞ്ഞാറമൂട് ആദ്യമായി അഭിനയിക്കുന്നു. 
ഷമ്മി തിലകന്‍, സലിം കുമാര്‍, കൃഷ്ണകുമാര്‍, മനുരാജ്, ജയകൃഷ്ണന്‍, മേജര്‍ രവി, ശ്രീജിത് രവി, മാമുക്കോയ, പ്രശാന്ത് അലക്‌സ് എന്നിവരാണ് മറ്റു താരങ്ങള്‍. പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു മുന്‍തൂക്കം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയില്‍ ആരംഭിക്കും. നിരവധി സംഗീത ആല്‍ബങ്ങള്‍ക്ക് ഈണം പകര്‍ന്ന ഓ.കെ രവിശങ്കറാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്സാ.കെ.എസ്തപ്പാന്‍, കല-ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം അരവിന്ദന്‍, സ്റ്റില്‍സ് സേതു, അസോസിയേറ്റ് ഡയറക്ടര്‍ ബോസ്. വാര്‍ത്താ പ്രചരണം എ.എസ് ദിനേശ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക