Image

'പട്ടാഭിരാമന്‍' സാമുഹ്യ പ്രതിബദ്ധതയുള്ള മലയാള ചിത്രം (രതീദേവി)

Published on 08 January, 2021
'പട്ടാഭിരാമന്‍' സാമുഹ്യ പ്രതിബദ്ധതയുള്ള മലയാള ചിത്രം (രതീദേവി)
ഈ ഭുമി സുന്ദരമാകുന്നതില്‍മനുഷന് സുപ്രധാനമായൊരു  പങ്ക്ഉണ്ട്. വിണ്ണില്‍   ഇന്ദ്രവല്ലരി പൂക്കൾ നക്ഷത്രങ്ങളായി  വിടരുന്ന  ആകാശ പെരുമ , താഴെ  നീല  ജലാശയത്തിലെ  പവിഴ പുറ്റുകൾ  കാട്ടി  തരുന്ന  സമുദ്ര  സുതാര്യത !
ചുറ്റും കണ്ണോടിച്ചാൽ ഹരിത സുന്ദരവും   വർണ്ണശബളിമയുമാർന്ന  വനമഹോത്സവങ്ങൾ . ഈ  ഭൂമിക്ക്അതിന്റെ ജൈവ പുണ്യങ്ങൾ  കാത്തു സൂക്ഷിക്കണമെങ്കിൽ  മനുഷ്യർ  നന്മയുള്ളവർ  ആയിരിക്കണം

ബുദ്ധൻ  പറയുന്നുണ്ട്  ആരോഗ്യമുള്ള  ഒരു ശരീരത്തിന്  മാത്രമേ  ആരോഗ്യമുള്ള  ചിന്തയും   ആരോഗ്യമുള്ള മനസും  ഉണ്ടാകുകയുള്ളുവെന്ന് . ഇങ്ങനെ ഉള്ള  വ്യക്തികൾ  കൂടുമ്പോൾ ആണ്  സമൂഹം  ആരോഗ്യമായി  നില നിൽകുക   ഉള്ളു .

ഇതിനായി നമ്മൾ  മാലിന്യം  ഇല്ലാത്ത ചുറ്റുപാടിൽ ജീവിക്കുകയും  കെമിക്കൽ  ഇല്ലാത്ത  ഭക്ഷണമാണ്  കഴിക്കുന്നതെന്നു  ഉറപ്പാക്കുകയും  വേണം

കോവിഡ് മരണം   ലോകത്തിൽ 15ലക്ഷം  കഴിഞ്ഞിരിക്കുന്നു , വൈറസിന്   രൂപാന്തരം  സംഭവിച്ചാണ്  കോവിഡ്19  ഉണ്ടായതു  പോലെ  വീണ്ടും   ലണ്ടനിൽ  നിന്നു ം  രൂപപരിണാമം  സംഭവിച്ച  വൈറസിനെ  കുറിച്ച് റിപ്പോർട്ട്  വന്നിരിക്കുന്നു . കാലാവസ്ഥ  വ്യതിയ ത്തെ അതിജീവികുവാനാണ്   വൈറസിൽ  ഈ  പരിണാമ സാധ്യമാക്കുന്നത്.   മനുഷൃന്‍സൃഷ്ടിക്കുന്ന അന്തരീക്ഷമലിനീകരണംകുടീയാണ്  കാലാവസ്ഥ  വ്യതിയാനത്തിന്  കാരണം .
സിനിമയെ  പരിചയപ്പെടുത്തുമ്പോൾ  ഏതെല്ലാം  എന്തിനു  പറയുന്നു  വെന്ന് തോന്നാം . കാരണമുണ്ട്.   
കണ്ണൻ  താമരകുളത്തിന്റെ  'പട്ടാഭിരാമൻ ' എന്ന സിനിമ  എല്ലാ മലയാളികളും   കാണണം . ഭക്ഷണത്തിലൂടെ ഇത്ര  വിഷമാണ് നാംകഴിക്കുന്നത് എന്ന് ഈ  സിനിമ  നമുക്ക്  കാട്ടി  തരുന്നു .ദോഷകരമായ ബാക്ടീരിയകൾ, വൈറസുകൾ, പരാന്നഭോജികൾ അല്ലെങ്കിൽ രാസവസ്തുക്കൾ എന്നിവ അടങ്ങിയിരിക്കുന്ന സുരക്ഷിതമല്ലാത്ത ഭക്ഷണം  ,200 ലധികം രോഗങ്ങൾക്ക് കാരണമാകുന്നു - വയറിളക്കം മുതൽ കാൻസർ വരെ.750  കോടിയൂള്ള ലോക ജനസംഖ്യയിൽ        
10 പേരിൽ ഒരാൾ മലിനമായ ഭക്ഷണം കഴിച്ച് രോഗബാധിതരാകുകയും ഓരോ വർഷവും 420 000 പേർ മരിക്കുകയും ചെയ്യുന്നു, ഇതിന്റെ ഫലമായി 33 ദശലക്ഷം മനുഷ്യർക്ക് ആരോഗ്യകരമായ ജീവിതം  നഷ്ടപ്പെടുന്നു . 5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ 40%പേരും  ഭക്ഷ്യരോഗങ്ങളുടെപിടിയിലാണ്  , ഓരോ വർഷവും 125 000 മരണങ്ങൾ..മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ രോഗങ്ങളാണ് വയറിളക്കരോഗങ്ങൾ, ഇത് 550 ദശലക്ഷം ആളുകൾ രോഗബാധിതരാകുകയും പ്രതിവർഷം 230 000 മരണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു  
താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ സുരക്ഷിതമല്ലാത്ത മായം കലര്‍ന്ന  ഭക്ഷണംകഴിക്കുന്നത്മുലം ഉണ്ടാകുന്ന  ക്യാന്‍സര്‍ പോലെയുള്ള രോഗത്തിന്‍റെ ചികിത്സാ ചെലവിനും  പ്രതിരോധത്തിനും വേണ്ടി ഓരോ വർഷവും 110 ബില്യൺ യുഎസ് ഡോളർ നഷ്ടപ്പെടുന്നു.  

സിനിമയെ  പരിചയപ്പെടുത്തുമ്പോൾ  ഏതെല്ലാം  എന്തിനു  പറയുന്നു  വെന്ന് തോന്നാം . കാരണമുണ്ട്.  കണ്ണൻ  താമരകുളത്തിന്റെ  'പട്ടാഭിരാമൻ ' എന്ന സിനിമ  എല്ലാ മലയാളികളും   കാണണം . ഭക്ഷണത്തിലൂടെ ഇത്ര  വിഷമാണ് നാംകഴിക്കുന്നതെന്ന്.ഈ സിനിമ  നമുക്ക്  കാട്ടി  തരുന്നു ,
ഇത്തരം  സീരിയസായ  വിഷയങ്ങൾ  സാധാരണക്കാരിൽ  എത്തിക്കുവാൻ ദൃശ്യ-മാധ്യമങ്ങൾക്കു  നന്നായി  കഴിയും   വിശേഷിച്ചു   സീരിയലുകൾകൂം സിനിമകൾകൂം.ആ  ദൗത്യമാണ്  കണ്ണൻ  താമരക്കുളം  പട്ടാഭിരാമ
എന്ന സിനീമയീലുടെനിർവഹിച്ചത് . കണ്ണന്റെ  സിനിമ  കണ്ടപ്പോൾ കൂടുതൽ    ആൾകാർ  ഈ സിനിമ  കണ്ടിരുന്നിവെങ്കിൽ  എന്ന് മോഹിച്ചു  പോകുന്നു. രാവിലെ  കുടിക്കുന്ന  ചായയിൽ  നിന്നും  ഈ   വിഷം  നാം  നുകരുന്നു  '' കണ്ണന്‍റെ ഭാഷയില്‍ പറഞ്ഞാല്‍  ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ നാവില്‍ തൊട്ട് കൊടുക്കുന്ന തേനില്‍ നിന്നും മായം തുടങ്ങുന്നു .
കണ്ണൻ  താമരകുളത്തിന്റെ  ഈ  സിനിമ സമൂഹത്തോടെ  ചിലതു പറയുന്നുണ്ട് . സിനിമയെ   വെറും  എന്റർടൈൻമെന്റ് എന്ന  നിലയിൽ കണ്ടിരുന്ന മലയാളികളുടെ  സിനിമ  ആസ്വാദന ത്തിനു  ചില  മാറ്റങ്ങൾ  അടുത്ത കാലത്തായി  സംഭവിച്ചിരിക്കുന്നു.
ഹോളി വുഡ്  സിനിമക ളോടുള്ള   പ്രണയം  കാരണം  ഞങ്ങൾ  കുറച്ചു  സുഹൃത്തുക്കൾ ചേർന്ന്  അടൂരിൽ   ഒരു സിനിമ  ക്ലബ്  ഉണ്ടാക്കി   ഫിലിം  ഫെസ്റ്റിവൽ  നടത്തിയത്‌   ഈ  അവസരത്തിൽ  ഓർത്തുപോകുന്നു.


സാമൂഹ്യ  പ്രതിബദ്ധത യുള്ള  വിഷയങ്ങൾ  സിനിമയാക്കുന്നു . നമുക്ക്  ചുറ്റും നടക്കുന്ന  നടുക്കുന്ന  യാഥാർഥങ്ങൾ  അഭ്രപാളിയിൽ  പകർത്തുമ്പോൾ  പലതരത്തിലുള്ള  വെല്ലുവിളികളും പ്രതിഷേധങ്ങളും  ഉണ്ടാകും കാരണം   ഈ  സത്യങ്ങൾ  പലരെയും  നോവിക്കുന്നതാണ് . ഒരു കലാകാരന്റെ  യഥാർഥ  ധര്‍മ്മവും     അത് തന്നെയാണ് . സമൂഹത്തിന്റെ  കണ്ണുകളിൽ  വെളിച്ചം  നിറച്ചു  ഇരുട്ടിനു പിന്നിൽ ഒളിച്ചിരിക്കു ന്ന  അപകടത്തെ  കാട്ടി  കൊടുക്കുക .
വളരെ   ഭംഗി യോട്  കണ്ണൻ  അത്  നിർവഹിച്ചു . ജയറാ മിന്റെ പട്ടാഭിരാമൻ  .  ഫുഡ് ഇൻസ്‌പെക്ടർ  എത്തിമ്പോൾ  ആദ്യ പകുതി  നല്ല  ഒരു  കോമഡി  ചിത്രത്തിന്റെ ആവേശത്തോടും   ആഹ്ലാദത്തോടും  കടന്നു  പോകുന്നു. നല്ല രസം ഉണ്ടാക്കുന്ന പെണ്ണിനെ മാത്രമേ കല്യണം കഴിക്കു എന്ന്  തീരുമാനം എടുത്തതിന്നാല്‍ കല്യാണം വൈകി പോയ ചെറുപ്പക്കാരനാണ് ജയറാം . സത്യസന്ധനായ  ഒരു ഫുഡ്  ഇൻസ്‌പെക്ടറുടെ ജീവിതം എത്രമേല്‍ അപകടകാരമാണ് ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു .
സിനിമയുടെ കഥ ഇവിടെ എഴുതുനില്ല ഇടവേളയ്ക്കു ശേഷം    ജയറാം  ഒരു യഥാർഥ  ഫുഡ്  ഇൻസ്‌പെക്ടറുടെ  സീരിയസായ ഒരു ജീവിതം ത്യാഗോജ്വാലമായി അവതരിപ്പിച്ചിരിക്കുന്നു.

 പക്ഷെ ഈ സിനിമ കണ്ടു കഴിയുമ്പോള്‍  എന്ത് ഭക്ഷണം ആണ് നാം കഴികേണ്ടതെന്ന് സ്വയം തിരുമാനികും . ഒരു സാമുഹ്യ പ്രതിബന്ധതയുള്ള 2020യിലെ ടുറിസം അവാര്‍ഡ്‌ നേടിയ സിനിമകൂടിയാണിത് ..
ഒരു സ്റ്റാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന  സിറ്റി മേയറെയും അവരുടെ കുട്ടികളെയുംകൂട്ടി    കുട്ടികളുടെ ക്യാന്‍സര്‍ വാര്‍ഡിലേക്ക് പോകുമ്പോള്‍ അവിടെ രോഗികളായി കിടക്കുന്ന  കുഞ്ഞുങ്ങള്‍ നമ്മുടെ കൂടി കരള്‍ അലിക്കുന്നദൃശ്യമാണ്‌ നല്‍കുന്നത്.
ഈ സിനിമയില്‍ ജയറാമിന് ഒപ്പം മിയ, ഷീലു എബ്രഹാം  എന്നിവരാണ്  അഭിനയിക്കുന്നത്. കോമഡിയും .പ്രണയവും ദുരുഹതയും .കൊലപാതകവും എല്ലാം പാകത്തിന് ചേര്‍ത്ത ഒരു നല്ല മലയാള ചിത്രം

ഇത്തരം സിനിമയിലൂടെ സാധാരണക്കാരായ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കഴിയും . അത്തരത്തില്‍ കണ്ണന്‍ നടത്തിയ ഒരു മഹത്തായ ധര്‍മ്മമാണ് ഈ സിനിമ . ഇങ്ങനെയുള്ള സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .
 
വളരെ ലളിത സുന്ദരമായി  ഈ  കഥ  അവതരിപ്പിച്ചതാണ്  ഇതിന്റെ  വിജയം . അമ്മത്തൊട്ടില്‍, സ്വാമിയ്യപ്പന്‍ തുടങ്ങിയ    മലയാളത്തിലെ ജന പ്രിയ സീരിയലുകള്‍ക്ക് ശേഷമാണ് കണ്ണന്‍  താമരകുളം  സിനിമയിലേക്ക് രംഗ പ്രവേശനം ചെയ്യിതത്.
.
തിങ്ക്കള്‍ മുതല്‍  വെള്ളി വരെ  എന്ന സിനിമയിലൂടെ  സംവിധാന രംഗത്തേക്ക്   പ്രവേശിച്ചത്.  ജയറാമുംറിമി  ടോമിയുമായിരുന്നു അതിലെ അഭിനയി ച്ചിട്ടുള്ളത്  .അച്ചായന്‍ ,  ആടുംപുലിയാട്ടം , ചാണക്യതന്ത്രം  , പട്ടാഭിരാമന്‍ ,ഏറ്റവും പുതിയ സിനിമ' മരട്  357'  ഡിമോലിറേന്‍ നടത്തിയ മരട്  ഫ്ലാറ്റ്  സമുച്ചയത്തെ കുറിച്ചുള്ള കഥയാണിത്. ഇതില്‍ ഒരു രസാവഹമായ സംഭവം കണ്ണന്‍ ചെയിത എല്ലാ സിനിമയിലെ യും നായകന്‍  ജയറാമാണ്
കുടാതെ തമിഴ് ,തെലുഗ് സിനിമകളും ചെയ്യിതിട്ടുണ്ട്.സിനിമ ലോകത്ത്ഉജ്വല പ്രഭ യുള്ള നക്ഷത്രമായി കണ്ണന്‍ ഇനിയും വെട്ടി തിളങ്ങട്ടെ, കഴിഞ്ഞ ദിവസം വിവാഹിതനായ കണ്ണന്‍  എന്‍റെ അയല്‍വാസികൂടിയാണ് .കണ്ണനും വിഷ്ണു പ്രഭക്കും വിവാഹ മംഗളാശംസകള്‍

                                           
'പട്ടാഭിരാമന്‍' സാമുഹ്യ പ്രതിബദ്ധതയുള്ള മലയാള ചിത്രം (രതീദേവി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക