സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്' ആണ് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നത്. പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമായ നീ സ്ട്രീമിലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ജിയോ ബേബി രചനയും സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ഡിജോ അഗസ്റ്റിന്, ജോമോന് ജേക്കബ്, വിഷ്ണു രാജന്, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്ബതികളായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.