Image

രാജ്യം എങ്ങോട്ട്? അമേരിക്കയുടെ മുഖഛായ മാറും (ബി ജോൺ കുന്തറ)

Published on 06 January, 2021
രാജ്യം എങ്ങോട്ട്? അമേരിക്കയുടെ മുഖഛായ മാറും  (ബി ജോൺ കുന്തറ)
അമേരിക്ക ഏക  പാർട്ടി ഭരണമായി മാറുന്നോ,  ആരും ചോദ്യം ചെയ്യുവാനില്ലാതെ ?

ജോർജിയ സെനറ്റ് തിരഞ്ഞെടുപ്പിൽ  രണ്ടു സ്ഥാനങ്ങളും റിപ്പബ്ലിക്കൻ പാർട്ടിക്ക് നഷ്ടപ്പെട്ട സാഹചര്യത്തിൽ അമേരിക്കൻ ഭരണം മുഴുവൻ ഒരു പാർട്ടിയുടെ കീഴിൽ എത്തിയിരിക്കുന്നു.
 
ഇതിനു മുൻപും ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അന്നത്തെ ഡെമോക്രാറ്റിക് പാർട്ടിയല്ല ഇന്നത്തേത്. ഇന്നത്തെ പാർട്ടി നിലകൊള്ളുന്നത് അമേരിക്കയെ മുഴുവനായി ഉടച്ചുവാർക്കണം എന്ന ആശയത്തിലാണ്. 

സാമ്പത്തികം മാത്രമല്ല എല്ലാ സാമൂഹിക സാംസ്‌കാരിക വേദികളിലും മാറ്റം നിർബന്ധിതമാകും. ഡെമോക്രാറ്റ് ഭരണം വരുന്നതിന് തുണ നൽകിയ നിരവധി സമ്മതിദായകർ പൂർണ്ണമായും ഇന്നത്തെ ഡെമോക്രാറ്റ് പാർട്ടിയെ മനസ്സിലാക്കിയിട്ടില്ല എന്നതാണ് ഖേദകരം.

ഒര് അപകർഷതാ ബോധമാണ് നിരവധി ന്യൂനപക്ഷ സമുദായങ്ങളെ റിപ്പബ്ലിക്കൻ പാർട്ടിയെ വെറുക്കുന്നതിന് പ്രേരിപ്പിക്കുന്നത്.  ഇവരുടെ ചിന്ത റിപ്പബ്ലിക്കൻ പാർട്ടി വെള്ളക്കാരുടേത്. അവർ മറ്റു വർഗ്ഗക്കാരെ വെറുക്കുന്നു. കൂടാതെ ഈ പാർട്ടി മുതലാളി വർഗ്ഗത്തിൻറ്റെ.

പുതിയ പ്രസിഡന്റ്  ജോ ബൈഡൻ പഴയ ഡെമോക്രാറ്റ് ആണെന്നത് വാസ്തവം. എന്നാൽ ബൈഡൻ ഇരിക്കുന്ന വാഹനം നിയന്ത്രിക്കുന്നത്, ഡെമോക്രാറ്റ്സ്  എന്നു അഭിനയിക്കുന്ന സാമൂഹിക വിപ്ലവകാരികൾ. അധികം താമസ്സിയാതെ ഭരണരംഗത്തുള്ള, അൽപ്പം യഥാസ്ഥിതികതയുള്ള ഡെമോക്രാറ്റ്സ്  പുറംതള്ളപ്പെടും.

ബൈഡൻ അധികനാൾ പ്രസിഡൻറ്റ് ആയി നിലനിൽക്കും എന്നു തോന്നുന്നില്ല. അതുപോല തന്നെ സ്‌പീക്കർ നാൻസി പോലോസിയും. എ ഒ സി പോലുള്ള തീവ്രവാദികൾ നയിക്കുന്നപാർട്ടി അംഗങ്ങൾ എല്ലാ പ്രധാന ഭാരണ സ്ഥാനങ്ങളിലുംഎത്തും.

പുതിയ ഡെമോക്രാറ്റ് പാർട്ടിക്ക്  തടസമായി  നിൽക്കുന്നവർ, മതങ്ങൾ, കുടുംബ ശ്രേഷ്ഠത സൂക്ഷിക്കണം എന്നാഗ്രഹിക്കുന്നവർ, ഇവരെ അടിയറ പറയിപ്പിക്കും.

അതിനുള്ള നീക്കങ്ങൾ തുടങ്ങിയിരിക്കുന്നു, കോൺഗ്രസിൽ പ്രമേയം അവതരിക്കപ്പെട്ടിരിക്കുന്നു ലിംഗംഭേദമില്ലാത്ത  പേരുകൾ, ജനത, അമ്മ, അപ്പൻ, സഹോദരൻ, സഹോദരി, ഈ  പദങ്ങൾ അതുപയോഗിക്കുവാൻ പറ്റാത്തവരെ ദുഃഖിപ്പിക്കും.  മറ്റുള്ളവരെ വകതിരിച്ചു കാട്ടുന്നതിനാൽ ഉപയോഗിച്ചുകൂട.

ഇവരുടെ കാര്യപരിപാടികൾ അനായാസേന മുന്നേറണമെങ്കിൽ  റിപ്പബ്ലിക്കൻ പാർട്ടിയെ ഉന്മൂുലനം ചെയ്യണം അതും ഇവരുടെ വിരൽത്തുമ്പിൽ.

ഒന്നാമതായി എല്ലാ ഇല്ലീഗൽ കുടിയേറ്റക്കാർക്കും പൗരത്ത്വം നൽകുക. ആർക്കുവേണമെങ്കിലും വോട്ടു ചെയ്യാൻ സാധിക്കും, വാഷിംഗ്‌ടൺ ഡിസി , പോർട്ടോറിക്കോ ഇവക്ക് സംസ്ഥാന പദവിനൽകുക. ആവിധം നാലു ഡെമോക്രാറ്റ് സെനറ്റർമാർ തീർച്ച.

രണ്ട് പരമോന്നത കോടതിയിൽ കൂടുതൽ ഡെമോക്രാറ്റ് ന്യായാധിപരെ നിയമിച്ചു വെല്ലുവിളികൾ മാറ്റുക. ഈ സാഹചര്യത്തിൽ ഒരുകാലത്തും റിപ്പബ്ലിക്കൻ പാർട്ടി അമേരിക്ക ഭരിക്കില്ല എന്ന്  തീർച്ചയാക്കപ്പെട്ടിരിക്കുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ നശീകരണത്തിൽ ആഹ്ലാദിക്കുന്നവർ ഓർക്കുക, നിങ്ങൾ വെട്ടുവാൻ സഹായിച്ച പാത  സോഷ്യലിസത്തിൻറ്റേതെന്ന് . നികുതികൾ വർദ്ധിക്കും,സാമൂഹിക വ്യവസ്ഥകൾ തകർക്കപ്പെടും. ജീവിതനിലവാരം താഴും. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ഒരു കറുത്തകൈ  ഇന്നാരും കാണുന്നില്ല.

ഈ രാജ്യം നശിച്ചു കാണുന്നതിന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ചൈന. ഇവർ പലേ രൂപങ്ങളിൽ രീതികളിൽ അമേരിക്കയിൽ പ്രവർത്തിക്കുന്നു. തിരുത്തൽവാദ സംഘടനകളെ സഹായിക്കുന്നു ഡെമോക്രാറ്റ് പാർട്ടിയുടെ ഒരു തുണയാണിന്നിവർ. ചൈനയുടെഉന്നം, രക്തച്ചൊരിച്ചില്‍ കൂടാതെ അമേരിക്കയെ കീഴടക്കുക.
Join WhatsApp News
Jack Daniel 2021-01-06 17:51:09
ഒരു പ്രായം കഴിഞ്ഞാൽ എല്ലാം ഭയപ്പാടോയാണ് ചിലർ കാണുന്നത് . കൂവള്ളൂരും കുന്തറയും എന്തിന് ഭയപ്പെടണം? . നമ്മൾ ഒന്നും ഇല്ലെങ്കിലും ലോകം മുന്നോട്ടു പോകും . അല്പം ജാക്ക് ഡാനിയേൽ അടിച്ചിട്ട് കറങ്ങുന്ന ഈ ഭൂഗോളത്തിന്റെ മുകളിൽ കയറി ഇരിക്കുക. എന്നിട്ട് സമയം ആക്കുമ്പോൾ ഏതെങ്കിലും ഒരു കുഴിയിൽ കയറി ഇരിക്കുക .ഒരു ബോട്ടിൽ ജാക്ക് ഡാനിയേൽ കരുതികൊള്ളുക. തിന്നു കുടിച്ചു മരിക്കൂ സ്നേഹിത. എന്തിനെ ശേഷിച്ച ദിവസങ്ങളെ ഓർത്ത് ഇങ്ങനെ തല പുണ്ണാക്കണം .
Jojo Abraham 2021-01-06 23:26:54
എന്റെ അഭിപ്രായത്തിൽ ഡെമോക്രറ്റിക് പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു അവർ കോൺഗ്രസ്‌ നിയന്ത്രിച്ചു കുറേ ഭരിക്കണം, കാരണം യുവതലമുറ കരുതുന്നത് ഡെമോക്രറ്റിക് പാർട്ടി ആണ് യഥാർത്ഥ ധാർമികത ഉള്ള രാക്ഷ്ട്രീയ സംവിധാനം എന്നും റിപ്പബ്ലിക്കൻസ് ഒരു വംശീയ പ്രസ്ഥാനം ആണെന്നും ആണ്, യുവാക്കൽ മാത്രമല്ല നല്ല ശതമാനം ജനങ്ങളും ആരാണ് നല്ലത്, ആരാണ് മോശം എന്ന കാര്യത്തിൽ ആശയകുഴപ്പത്തിൽ ആണ്. ആർക്കും വ്യക്തമായ മജോറിറ്റി ഇല്ലാത്ത കോൺഗ്രസിൽ പരസ്പരം പഴിചാരി കൈകഴുകുന്ന പ്രക്രിയ തത്കാലം നിൽക്കട്ടെ, ഭരണത്തിന്റെ ഗുണവും ദോഷവും ഭരിക്കുന്നവന്റെ അക്കൗണ്ടിൽ തന്നെ ജനം കാണട്ടെ.ഇപ്പോഴാണ് പാർട്ടികളുടെ യഥാർത്ഥ മുഖം എന്താണെന്ന് ജനങ്ങൾക്ക് അറിയാനുള്ള അവസരം. അമേരിക്കൻ ജനത ഇനിയുള്ള നാളുകളിലെ അനുഭവങ്ങളിൽ കൂടി അവ വിലയിരുത്തട്ടെ, റിപ്പബ്ലിക്കൻസ് തത്കാലം മൗനം പാലിക്കുക ആണ് ഭൂഷണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക