Image

കിങ് ഖാന്‍ തിരിച്ചെത്തുന്നു

Published on 06 January, 2021
കിങ് ഖാന്‍ തിരിച്ചെത്തുന്നു

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു.ആനന്ദ്.എല്‍.റായ് ചിത്രം സീറോയിലായിരുന്നു ഷാരൂഖ് അവസാനമായി അഭിനയിച്ചത്. 2018 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. സിനിമയുടെ പരാജയത്തിന് പിന്നാലെയാണ് ഷാരൂഖ് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത്.


വൈകിയാണെങ്കിലും ഷാരൂഖ് തന്റെ ആരാധകര്‍ക്കുള്ള പുതുവത്സരാശംസകളുമായി എത്തിയിരുന്നു. ഒപ്പം അടുത്ത വര്‍ഷം ബിഗ് സ്‌ക്രീനില്‍ കണ്ടുമുട്ടാം എന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു. വൈ.ആര്‍.എഫിന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ഷാരൂഖ് അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക