Image

മാധവന്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമ, കരിയര്‍ തകര്‍ത്തു'; ആരോപണത്തിന് മറുപടിയുമായി താരം

Published on 06 January, 2021
മാധവന്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമ, കരിയര്‍ തകര്‍ത്തു'; ആരോപണത്തിന് മറുപടിയുമായി താരം

തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ച ആള്‍ക്ക് മറുപടിയുമായി മാധവന്‍. താരം മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും അതാണ് കരിയര്‍ തകര്‍ത്തത് എന്നുമായിരുന്നു ഇയാളുടെ ആരോപണം. ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് താരം തന്നെ മറുപടിയുമായി രം​ഗത്തെത്തിയത്.


മാഡിയുടെ ആരാധകനായിരുന്നു ഞാന്‍. എന്നാല്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അദ്ദേഹം സ്വന്തം കരിയര്‍ തകര്‍ത്തത് തികച്ചും ഹൃദയഭേദകമാണ്‌. ബോളിവുഡില്‍ എത്തിയതിന് ശേഷമാണ് മാധവന്‍ നശിച്ചത് എന്നായിരുന്നു 'ആരാധകന്റെ കണ്ടെത്തല്‍'. 


ഈ ട്വീറ്റ് വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. അതോടെയാണ് താരത്തിന്റെ മറുപടി എത്തിയത്.


ഓ.. ഇതാണോ നിങ്ങളുടെ രോഗനിര്‍ണ്ണയം? എനിക്ക് നിങ്ങള്‍ രോഗികളുടെ കാര്യം ആലോചിച്ച്‌ വിഷമം തോന്നുന്നു. നിങ്ങള്‍ക്കാണ് ഒരു ഡോക്ടറെ കാണേണ്ടതിന്റെ ആവശ്യമെന്ന് തോന്നുന്നു- മാധവന്‍ കുറിച്ചു.


 തന്നെക്കുറിച്ചുള്ള ആരോപണത്തിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതികരണം. താരത്തിന് പിന്തുണയുമായി നിരവധി പേര്‍ രം​ഗത്തെത്തി. ഒരു കാരണവുമില്ലാതെ ഇത്തരത്തില്‍ വ്യക്തിഹത്യ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിന് പിന്നാലെ ആ അക്കൗണ്ടു തന്നെ അപ്രത്യക്ഷമായി.


മാധവന്റെ പുതിയ ചിത്രം മാര ഓണ്‍ലൈനിലൂടെ റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജനുവരി എട്ടിനാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാര്‍ളിയുടെ റീമേക്കാണ് ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക