Image

എ. ആര്‍. റഹ്‌മാന് ഇന്ന് പിറന്നാള്‍, ആശംസകളുമായി സിനിമാലോകവും ആരാധകരും

Published on 06 January, 2021
എ. ആര്‍. റഹ്‌മാന് ഇന്ന് പിറന്നാള്‍, ആശംസകളുമായി സിനിമാലോകവും ആരാധകരും

സംഗീത ഇതിഹാസം എ. ആര്‍. റഹ്‌മാന് ഇന്ന് പിറന്നാള്‍, 54ാം പിറന്നാള്‍ ആഘോഷിക്കുന്ന അദ്ദേഹത്തിന് ജന്മദിന ആശംസകളുമായി ആയിരങ്ങള്‍...


സോഷ്യല്‍ മീഡിയയിലൂടെ ഇതിഹാസ സംഗീതസംവിധായകന് ആശംസകളുടെ പ്രവാഹമാണ്. #HBDARRahman, #HBDARR54 എന്നീ ഹാഷ് ടാഗുകള്‍ ട്രെന്‍ഡ് ചെയ്യുകയാണ്. ലോകമെമ്ബാടുമുള്ള ആരാധകര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്.


സംഗീത ലോകത്ത് പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് എ. ആര്‍. റഹ്‌മാന്‍ (AR Rahman). ഓസ്കാര്‍ അടക്കം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

'Mozart of Madras' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. റോജ (Roja) എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് എത്തിയ അദ്ദേഹത്തിന് പകരമായി മറ്റൊരു പേര് ഇതുവരെ സംഗീതലോകത്ത്‌ ഉണ്ടായിട്ടില്ല.


1967 ജനുവരി 6ന് ചെന്നൈയിലാണ് (Chennai) എ. ആര്‍. റഹ്‌മാന്‍റെ ജനനം. മലയാളം, തമിഴ് ചലച്ചിത്രങ്ങള്‍ക്കു സംഗീതം നല്‍കിയിരുന്ന ആര്‍. കെ. ശേഖറിന്‍റെ മകനാണ് റഹ്‌മാന്‍. .കുട്ടിക്കാലത്തു തന്നെ അച്ഛന്‍റെ റെക്കോര്‍ഡി൦ഗ് സ്റ്റുഡിയോയില്‍ റഹ്‌മാന്‍ കീബോര്‍ഡ് വായിക്കുമായിരുന്നു. റഹ്‌മാന്‍റെ ഒന്‍പതാം വയസിലാണ് പിതാവ് മരിക്കുന്നത്.


പതിനൊന്നാം വയസിലാണ് ഇളയരാജയുടെ (Ilayaraja) സംഗീത ട്രൂപ്പില്‍ റഹ്‌മാന്‍ കീ ബോര്‍ഡ് പ്ലേയറായി എത്തുന്നത്. തികച്ചും സംഗീത പാരമ്ബര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ അദ്ദേഹം 1992ല്‍ റോജ എന്ന ചിത്രത്തിലൂടെയാണ് ലോക പ്രശസ്തി നേടുന്നത്.


അദ്ദേഹം ഏറ്റവും സമയമെടുത്തു ചെയ്ത ഗാനം റോജയിലെ 'ചിന്നചിന്ന ആശൈ'യാണ് എന്നദ്ദേഹം ഒരിയ്ക്കല്‍ സൂചിപ്പിക്കുകയുണ്ടായി. റോജയിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം റഹ്‌മാന് ലഭിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക