ഫോമാ 2020 - 2022 കാലഘട്ടത്തിലെ ബൈലോ കമ്മറ്റിയെ പ്രഖ്യാപിച്ചു, സാം ഉമ്മന്‍ ചെയര്‍മാന്‍.
fomaa
06-Jan-2021
ജോസഫ് ഇടിക്കുള (ഫോമാ ന്യൂസ് ടീം)
fomaa
06-Jan-2021
ജോസഫ് ഇടിക്കുള (ഫോമാ ന്യൂസ് ടീം)

ന്യൂജേഴ്സി : ഫോമായുടെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ക്കാവശ്യമായ നിയമാവലിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി എല്ലാ കാലഘട്ടങ്ങളിലും നിയോഗിക്കപ്പെടാറുള്ള ബൈലോ കമ്മറ്റിയുടെ 2020 - 2022 വര്‍ഷങ്ങളിലേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു, ഫോമയുടെ മുതിര്‍ന്ന നേതാവും മുന്‍കാലങ്ങളില്‍ ബൈലോ കമ്മറ്റിയടക്കം ഫോമയുടെ വിവിധ കമ്മറ്റികളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള സാം ഉമ്മനെയാണ് ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവ് ഈ കമ്മറ്റിയുടെ ചെയര്‍മാനായി നിയോഗിക്കുന്നത്, കൂടാതെ ജെ മാത്യൂസ്, ജോര്‍ജ് മാത്യു, രാജ് കുറുപ്പ്, സജി എബ്രഹാം, സുരേന്ദ്രന്‍ നായര്‍, മാത്യു വൈരമന്‍ നാഷണല്‍ കമ്മറ്റി പ്രതിനിധിയായി പ്രിന്‍സ് നെച്ചിക്കാട്ട് എന്നിവരെ കമ്മറ്റിയിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്, കൂടാതെ ഈ കമ്മറ്റിയുടെ ഉപദേശക സമിതിയിലേക്ക്
ഫോമാ കംപ്ലൈന്‍സ് കമ്മറ്റിയുടെ ചെയര്‍മാന്‍ രാജു വര്‍ഗീസ്, ഫോമാ ജുഡീഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ മാത്യു ചെരുവില്‍ , ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് എന്നീ മുതിര്‍ന്ന നേതാക്കളെയും നിയോഗിച്ചിട്ടുണ്ട്, കൂടാതെ ഫോമാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരും കമ്മറ്റിയിലെ സ്ഥിരം അംഗങ്ങള്‍ ആയിരിക്കും. ഫോമാ കംപ്ലൈന്‍സ് കമ്മറ്റിയുടെ ഉപദേശപ്രകാരമാണ് ബൈലോ കമ്മിറ്റിയെ തിരഞ്ഞെടുത്തത് .
വളരെയധികം പ്രവര്‍ത്തനപാരമ്പര്യമുള്ള തലമുതിര്‍ന്ന നേതാക്കളെയാണ് ഈ സ്ഥാനങ്ങളിലേക്ക് എക്‌സിക്യൂട്ടീവ് കമ്മറ്റി നിയോഗിക്കുന്നതെന്നും അവരുടെ പ്രവര്‍ത്തന പരിചയം ഫോമയുടെ ബൈലോയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കണ്ടെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് അനിയന്‍ ജോര്‍ജ് പറഞ്ഞു, പുതിയ ബൈലോ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നാഷണല്‍ കമ്മറ്റിയുടെ ഭാഗത്തുനിന്നുമുണ്ടാവുമെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ തുടങ്ങിയവര്‍ അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments