Image

മുംബൈയില്‍ പുതിയ വീടന്വേഷിച്ച്‌ റിയ ചക്രബര്‍ത്തിയും സഹോദരനും

Published on 05 January, 2021
 മുംബൈയില്‍ പുതിയ വീടന്വേഷിച്ച്‌ റിയ ചക്രബര്‍ത്തിയും സഹോദരനും

ലഹരിമരുന്ന്‌ ഇടപാട്‌ കേസില്‍ ജയില്‍ മോചിതയായതിനു ശേഷം മുംബൈയില്‍ പുതിയ വീടന്വേഷിച്ച്‌ നടി റിയ ചക്രബര്‍ത്തി. സഹോദരന്‍ ഷൗവിത്തിനൊപ്പമാണ്‌ താരം മുംബൈയില്‍ വീടന്വേഷിച്ച്‌ പൊതു സ്ഥലത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. സുശാന്ത്‌ സിങ്ങ്‌ രാജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ഒക്‌ടോബറിലാണ്‌ റിയയ്‌ക്ക്‌ ജാമ്യംകിട്ടിയത്‌.

ഡിസംബറ്‌ 2നാണ്‌ റിയയുടെ സഹോദരന്‍ ഷൗവിത്തിന്‌ ജാമ്യം കിട്ടിയത്‌. അതിനു ശേഷം ഇരുവരും ചേര്‍ന്ന്‌ മുംബൈയില്‍ പൊതു ഇടത്തില്‍ വാടക വീടന്വേഷിച്ച്‌ പോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാതെ കാറില്‍ കയറി പോകുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്‌.

നടനും റിയയുടെ കാമുകനുമായ സുശാന്ത്‌ സിങ്ങ്‌ സിങ്ങിന്റെ ആത്മഹത്യയെതുടര്‍ന്നുമ്‌ടായ അന്വേഷണത്തിലാണ്‌ ബോളിവുഡിനെ പിടിച്ചുലച്ച ലഹരി മരുന്ന്‌ വിവാദം ചര്‍ച്ചയാകുന്നത്‌. തുടര്‍ന്ന്‌ സെപ്‌റ്റംബര്‍ എട്ടിന്‌ ലഹരിമരുന്ന്‌ ഉപയോഗിച്ചതിനും ഇടപാട്‌ നടത്തിയതിനും റിയയെയും സഹോദരനെയും പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. 

പിന്നാലെ ബോളിവുഡിലെയും കന്നഡയിലെയും മറ്റു പ്രമുഖരുടെയും പേരുകള്‍ പുറത്തു വന്നതും വാര്‍ത്തയായി. രാഗിണി, സഞ്‌ജയ്‌ ഗല്‍റാണി തുടങ്ങിയ നടിമാരും ലഹരിമരുന്നു കേസില്‍ അറസ്റ്റിലായിരുന്നു. 

2020 ഒക്‌ടോബറിലാണ്‌ റിയ ജാമ്യംകിട്ടി പുറത്തിറങ്ങുന്നത്‌. ഉപാധികളോടെയാണ്‌ ഹൈക്കോടതി റിയയ്‌ക്ക്‌ ജാമ്യം അനുവദിച്ചത്‌. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടി വയ്‌ക്കാനും പാസ്സ്‌പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ അനുമതിയില്ലാതെ വിദേശത്ത്‌ പോകരുതെന്നും നിര്‍ദേശമുണ്ട്‌.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക