നിധി സജേഷിന്റെ പുതിയ ഗാനം പുറത്തിറങ്ങി
EUROPE
23-Dec-2020
EUROPE
23-Dec-2020

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിന്നുള്ള നിധി സജേഷ് ആലപിച്ച ' ചെണ്ടോ ചെന്താമര' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി . 4 മ്യൂസിക്സിന്റെ ഒറിജിനല്‍ സിരീസ് ആയ ''മ്യൂസിക് മഗ്ഗി''ല്‍ 4 മ്യൂസിക്സിലെ തന്നെ ബിബിയും എല്‍ദോസും ചേര്‍ന്നെഴുതിയ ഗാനമാണിത് .
അയര്‍ലന്‍ഡ് മലയാളികളായ സജേഷ് സുദര്‍ശനന്റെയും സൗമ്യ സജേഷിന്റെയും മക്കളായ നിധിയും അതിഥിയുമാണ് ഗാനത്തില്‍ അഭിനയിചിരിക്കുന്നത്. അയര്‍ലണ്ടിലെ മനോഹരമായ പാര്‍ക്കുകളും കുട്ടിക്കുറുമ്പുകളും പശ്ചാത്തലത്തില്‍ നിറഞ്ഞ മ്യൂസിക് ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും 4 മ്യൂസിക്‌സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് ഈ ഗാനം റീലീസ് ആയിരിക്കുന്നത്.
4 മ്യൂസിക്സിന്റെ ഒറിജിനല്‍ സിരീസ് ആയ ''മ്യൂസിക് മഗ്ഗി''ന്റെ അയര്‍ലണ്ട് എപ്പിസോഡിലൂടെയാണ് നിധി സജേഷിനെ 4 മ്യൂസിക്‌സ് കണ്ടെത്തിയത്.
അയര്‍ലന്‍ഡില്‍ നിന്നുള്ള19 പുതിയ സിംഗേഴ്‌സിനെയാണ് 4 മ്യൂസിക്‌സ് ''മ്യൂസിക് മഗ്ഗി''ലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്..16 പുതിയ ഗാനങ്ങളില്‍ 4 എണ്ണം ഇതിനുമുന്‍പ് റീലീസ് ആയിട്ടുണ്ട്.
മ്യൂസിക് മഗ്ഗിലെ ഇനിയുള്ള ഗാനങ്ങള്‍ ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷന്‍ ആണ് 'മ്യൂസിക് മഗ്' എന്ന പ്രോഗ്രാം അയര്‍ലണ്ടില്‍ പരിചയപ്പെടുത്തുന്നത്.
റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments