Image

ഒരു ക്രിസ്തുമസ് ഗാനം (പി.റ്റി. തോമസ്)

Published on 21 December, 2020
ഒരു ക്രിസ്തുമസ് ഗാനം (പി.റ്റി. തോമസ്)
(അവന്‍ ആര്‍ക്കുംകടക്കാരന്‍ അല്ല എന്ന പാട്ടിന്‍റെ ട്യൂണില്‍)

ഹാലേലുഹാലേലുയ്യാ ഹാലേലുഹാലേലുയ്യാ
ഹാലേലുഹാലേലുയ്യാ ഹാലേലുഹാലേലുയ്യാഹാലേലുഹാലേലുയ്യാഹാലേലുഹാലേലുയ്യാ
ഹാലേലുഹാലേലുയ്യാഹാലേലുഹാലേലുയ്യാ

അത്യുന്നതന്‍ ഭൂവില്‍വന്നു
മറിയത്തിന്‍ മകനായിപിറന്നു
വാനവരെല്ലാം പുകഴ്ത്തുന്ന നാഥന്‍
മണ്ണില്‍ മാനുജനായി പിറന്നു
ഹാലേലുഹാലേലുയ്യാ

അവനത്രേ അത്ഭുതമന്ത്രി
അവന്റെ പേര്‍വീരനാം ദൈവം
അവനല്ലോ നിത്യപിതാവ്
അവന്‍ സമാധാന പ്രഭൂ
ഹാലേലുഹാലേലുയ്യാ

ആധിപത്യംകയ്യില്‍ ഇരിക്കും
ദൈവം മനുഷ്യരോടൊപ്പം
ഇമ്മാനുവേല്‍ എന്ന വന്‍നാമം
ലോകരക്ഷക്കായ്വന്നു
ഹാലേലുഹാലേലുയ്യാ
അവനെനാം കൈകൊണ്ടെന്നാല്‍
അവന്‍ നമ്മള്‍ തെറ്റുകള്‍ക്ഷമിക്കും
അവനില്‍ നാംവിശ്വാസം വച്ചാല്‍
നിത്യജീവന്‍ പ്രാപിക്കും
ഹാലേലുഹാലേലുയ്യാ


ഒരു ക്രിസ്തുമസ് ഗാനം (പി.റ്റി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക