ബ്ലെന്‍ഡ് സ് & ബ്രൂസ് കോഫി ഷോപ്പുകള്‍ സൗദി അറേബ്യയില്‍ ആരംഭിയ്ക്കുന്നതിന് ധാരണയായി
GULF
21-Dec-2020
GULF
21-Dec-2020

അജ്മാന്‍ : തുംബെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ ല്‍ ആരംഭിച്ച ബ്ലെന്‍ഡ് സ് & ബ്രൂസ് കോഫി ഷോപ്പുകള്‍ സൗദി അറേബ്യയില്‍ ആരംഭിയ്ക്കുന്നതിന് സുല്‍ത്താന്‍ സാദ് സീഡ് അല്‍ ഖഹ്താനി ട്രേഡിംഗ് കമ്പനിയുമായി ധാരണയായി. തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് ഡോ. തുംബെ മൊയ്തീന്‍, സുല്‍ത്താന്‍ സാദ് സീഡ് അല്‍ ഖഹ്താനി ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അല്‍ത്താഫ് ഹുസൈന്‍ എന്നിവരാണ് ധാരണാ കരാറില്‍ ഒപ്പിട്ടത്.
ഉപഭോക്താക്കളുടെ അഭിരുചിയ്ക്കനുസരിച്ച് മികവുറ്റ സേവനവും പ്രീമിയം സവിശേഷതകളും ബ്ലെന്‍ഡ്‌സ് & ബ്രൂസ് കോഫി ശൃംഖല പ്രദാനം ചെയ്യുന്നു. വൈവിധ്യമാര്‍ന്ന പാനീയങ്ങളും പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ അഭിരുചികള്‍ ഉള്ള ഹ്രസ്വഭക്ഷണങ്ങളുടെ ശേഖരവും, പാനീയങ്ങള്‍, കുക്കികള്‍, കേക്കുകള്‍,പഞ്ചസാര രഹിത പലഹാരങ്ങളും കോഫി ഷോപ്പില്‍ ലഭ്യമാണ്.
സൗദി അറേബ്യയില്‍ ആരംഭിയ്ക്കുന്ന ബ്ലെന്‍ഡ് സ് & ബ്രൂസ് കോഫി ഷോപ്പുകള്‍, ബ്ലെന്‍ഡ്‌സ് & ബ്രൂസ് കോഫി ഷോപ്പിന്റെ വളര്‍ച്ചയിലും വികാസത്തിലും ഒരു പുതിയ നാഴികക്കല്ലാണെന്ന് തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്ദീന്‍ പറഞ്ഞു.
ബ്ലെന്‍ഡ്‌സ്, ബ്രൂസ് കോഫി ഷോപ്പ് പ്രീമിയം ബ്രാന്‍ഡും, സൗദി അറേബ്യയ്ക്ക് അനുയോജ്യമായ മെനുവും ആകര്‍ഷണീയമാണ് . സൗദി അറേബ്യയില്‍ ആരംഭിയ്ക്കുന്ന ബ്ലെന്‍ഡ് സ് & ബ്രൂസ് കോഫി ഷോപ്പുകള്‍ ഉയര്‍ന്ന നിലവാരമുള്ള ബ്രാന്‍ഡ് വികസിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സുല്‍ത്താന്‍ സാദ് സീഡ് അല്‍ ഖഹ്താനി ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു.
ആകര്‍ഷണീയമായ രൂപകല്‍പ്പന, പുതിയ സാങ്കേതികവിദ്യ, മികവുറ്റ സേവനം എല്ലാം ചേര്‍ന്ന് തയ്യാറാക്കുന്ന 'ബ്ലെന്‍ഡ്‌സ് & ബ്രൂസ് കോഫി ഷോപ്പുകള്‍, സൗദി അറേബ്യയിലെ ഉപഭോക്താക്കള്‍ക്ക് രുചികരമായ കോഫി അനുഭവം പ്രദാനം ചെയ്യുമെന്ന് തുംബെ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ ഡയറക്ടര്‍ ഫര്‍ഹാദ് സി പറഞ്ഞു.
യു.എ.ഇ ലെ വിവിധ എമിറേറ്റുകളിലെ പ്രധാന ഷോപ്പിംഗ് മാളുകള്‍, ഓഫീസുകള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ തുടങ്ങിയവയില്‍ 'ബ്ലെന്‍ഡ്‌സ് & ബ്രൂസ് കോഫി ഷോപ്പുകള്‍' പ്രവര്‍ത്തിയ്ക്കുന്നു. ഉയര്‍ന്ന നിലയിലുള്ള ഉപഭോക്താക്കളെ പരിപാലിക്കുന്ന എലൈറ്റ് ഔട്ട് ലൈറ്റുകളും ഉണ്ട്.
ഇന്ത്യയില്‍ ഹൈദരാബാദിലും 'ബ്ലെന്‍ഡ്‌സ് & ബ്രൂസ് കോഫി ഷോപ്പുകള്‍' പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments