Image

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി മെഡിസിന്‍, ആര്‍ട്‌സ് & സയന്‍സ് എക്‌സിബിഷന്‍ പതിനാലാമത് മാസ് ഓണ്‍ലൈന്‍ സ്‌കൂള്‍ സ്റ്റുഡന്റ്‌സ് എക്‌സിബിഷന്‍ വിജയികളെ പ്രഖ്യാപിച്ചു.

Published on 17 December, 2020
ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി  മെഡിസിന്‍, ആര്‍ട്‌സ് & സയന്‍സ് എക്‌സിബിഷന്‍   പതിനാലാമത്  മാസ്  ഓണ്‍ലൈന്‍ സ്‌കൂള്‍ സ്റ്റുഡന്റ്‌സ് എക്‌സിബിഷന്‍  വിജയികളെ പ്രഖ്യാപിച്ചു.
ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി  മെഡിസിന്‍, ആര്‍ട്‌സ് & സയന്‍സ് എക്‌സിബിഷന്‍   പതിനാലാമത്  മാസ്  ഓണ്‍ലൈന്‍ സ്‌കൂള്‍ സ്റ്റുഡന്റ്‌സ് എക്‌സിബിഷന്‍  വിജയികളെ പ്രഖ്യാപിച്ചു.

ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ച  1000 എക്‌സിബിറ്റുകള്‍  0.5 മില്യണ്‍  (അര്‍ദ്ധ ദശലക്ഷം)  ആളുകള്‍ ഓണ്‍ലൈനില്‍ വീക്ഷിച്ചു. 25,000 ദിര്‍ഹം ക്യാഷ് െ്രെപസുകള്‍ നല്‍കി.

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നടത്തിയ  പതിനാലാമത്  ഓണ്‍ലൈന്‍  സ്‌കൂള്‍ സ്റ്റുഡന്റ്‌സ്  എക്‌സിബിഷന്  ഗ്രേഡ് 10,11,12 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് 1000 എക്‌സിബിറ്റുകള്‍ ലഭിച്ചു.

ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ച  വിവിധ എക്‌സിബിറ്റുകള്‍ക്കായി 30,000 വോട്ടുകള്‍ ലഭിച്ചു.

തുംബെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പതിനാലാമത് ഓണ്‍ലൈന്‍ സ്‌കൂള്‍ സ്റ്റുഡന്റ്‌സ് എക്‌സിബിഷനില്‍ 75 വിജയികളെ പ്രഖ്യാപിച്ചു.

84 സ്‌കൂളുകളിലെ ഗ്രേഡ് 10,11,12 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആറ് വിഭാഗങ്ങളിലായി സയന്‍സ് പ്രോജക്ടുകള്‍, പോസ്റ്ററുകള്‍, പെയിന്റിംഗ്, ഇംഗ്ലീഷ്, അറബിക്, സംഗീത കോമ്പോസിഷനുകളില്‍ നിന്നുള്ള കവിതകള്‍ ഉള്‍പ്പെടെ 1000 എക്‌സിബിറ്റുകള്‍ പ്രദര്‍ശിപ്പിച്ചു.  

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഓണ്‍ലൈനില്‍  പ്രഖ്യാപിച്ചു. ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പ്രൊഫസര്‍  ഹൊസാം ഹംദി, ഡോ. മണ്ട വെങ്കട്ടരാമന്‍ (വൈസ് ചാന്‍സലര്‍  അക്കാദമിക് ) എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

ഓണ്‍ലൈന്‍ സ്‌കൂള്‍ സ്റ്റുഡന്റ്‌സ് എക്‌സിബിഷന്‍ വിജയികളുടെ ഫലപ്രഖ്യാപനം ഓണ്‍ലൈനില്‍ സംപ്രേഷണം ചെയ്യുകയും ഥീൗഠൗയല ല്‍ സ്ട്രീം ചെയ്യുകയും ചെയ്തു. ആയിരത്തിലധികം രക്ഷിതാക്കള്‍  ഥീൗഠൗയല ല്‍ വീക്ഷിച്ചു.

'വിദ്യാര്‍ത്ഥികളുടെ ശാസ്ത്രകലാ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരില്‍ ശാസ്ത്രീയ ചിന്ത, നവീകരണം, മാനവികത എന്നിവ ഉള്‍ക്കൊള്ളുന്നതിനും ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓണ്‍ലൈന്‍ സ്‌കൂള്‍ സ്റ്റുഡന്റ്‌സ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. വൈദ്യം ഒരു കലയും ശാസ്ത്രവുമാണ്.  ഭാവിയിലെ മെഡിക്കല്‍, സയന്‍സ് പ്രൊഫഷണലുകളുടെ അവബോധം ശക്തിപ്പെടുത്തുന്നതിന്  എക്‌സിബിഷന്‍ പ്രയോജനപ്പെടുമെന്ന് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പ്രൊഫസര്‍ . ഹൊസാം ഹംദി പറഞ്ഞു. 

വിദ്യാര്‍ത്ഥികളുടെ അറിവുകള്‍  കൂടുതല്‍ പര്യവേക്ഷണം ചെയ്യുന്നതിനും, വികസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുകയും, ശാസ്ത്രീയ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും  സയന്‍സ് എക്‌സിബിഷന്‍ സഹായകമാണ്.  ടീം വര്‍ക്കിലൂടെ  വിലപ്പെട്ട പാഠങ്ങള്‍ പഠിക്കുകയും, പ്രാദേശികവും ആഗോളവുമായ സാങ്കേതിക പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി  പരിഹരിക്കുന്നതിന് പരസ്പരം സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും മനസിലാക്കുന്നതിന്  സഹായിക്കും. 

പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ്, ട്രോഫികള്‍, മഞ്ച് കിറ്റില്‍ നിന്നുള്ള സമ്മാനങ്ങള്‍, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്ക്   25,000 ദിര്‍ഹം വിലമതിക്കുന്ന ക്യാഷ് െ്രെപസുകളും സമ്മാനിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.  

എക്‌സിബിഷന്‍ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ് : https://gmu.ac.ae/mase/2020/
ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി  മെഡിസിന്‍, ആര്‍ട്‌സ് & സയന്‍സ് എക്‌സിബിഷന്‍   പതിനാലാമത്  മാസ്  ഓണ്‍ലൈന്‍ സ്‌കൂള്‍ സ്റ്റുഡന്റ്‌സ് എക്‌സിബിഷന്‍  വിജയികളെ പ്രഖ്യാപിച്ചു.ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി  മെഡിസിന്‍, ആര്‍ട്‌സ് & സയന്‍സ് എക്‌സിബിഷന്‍   പതിനാലാമത്  മാസ്  ഓണ്‍ലൈന്‍ സ്‌കൂള്‍ സ്റ്റുഡന്റ്‌സ് എക്‌സിബിഷന്‍  വിജയികളെ പ്രഖ്യാപിച്ചു.ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി  മെഡിസിന്‍, ആര്‍ട്‌സ് & സയന്‍സ് എക്‌സിബിഷന്‍   പതിനാലാമത്  മാസ്  ഓണ്‍ലൈന്‍ സ്‌കൂള്‍ സ്റ്റുഡന്റ്‌സ് എക്‌സിബിഷന്‍  വിജയികളെ പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക