Image

കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം നാവായിക്കുളത്ത് കൈമാറി

Published on 29 November, 2020
 കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം നാവായിക്കുളത്ത് കൈമാറി


റിയാദ് : റിയാദ് കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി വര്‍ഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്‌കാര ദാനം (2019 - 20) തിരുവനന്തപുരം നാവായിക്കുളത്ത് നടന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേളി അല്‍ ഖര്‍ജ്ജ് ഏരിയ അംഗമായ അര്‍ദാന്‍ സാജന്റെ മകള്‍ ശ്രദ്ധ സുരേഷിനാണ് പുരസ്‌കാരം കൈമാറിയത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

ശ്രദ്ധ സുരേഷിന്റെ നാവായിക്കുളം കുളമടയിലുള്ള വീട്ടില്‍ നടന്ന ചടങ്ങില്‍ വര്‍ക്കല എംഎല്‍എ വി.ജോയിയാണ് പുരസ്‌കാരം കൈമാറിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ദിലീപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഎം നാവായിക്കുളം ലോക്കല്‍ സെക്രട്ടറി എന്‍.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം രാജീവന്‍, കേളി കേന്ദ്ര സാംസ്‌ക്കാരിക കമ്മിറ്റി മുന്‍ അംഗം അനില്‍ കുമാര്‍ കേശവപുരം, എസ്എഫ്‌ഐ കിളിമാനൂര്‍ ഏരിയാ വൈസ് പ്രസിഡന്റ് വൈഷ്ണവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സിപിഎം ബ്രാഞ്ച് അംഗം മീര ചടങ്ങിന് നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക