Image

ഇന്ത്യൻ സിനിമകളും ഒടിടി റിലീസും (സൂരജ് കെ..ആര്‍)

Published on 29 November, 2020
ഇന്ത്യൻ സിനിമകളും ഒടിടി റിലീസും (സൂരജ് കെ..ആര്‍)
കോവിഡ് കാലം ദുരിതം വിതച്ച പ്രധാന മേഖലകളിലൊന്നാണ് സിനിമ. മലയാളം പോലെ നിശ്ചിത ബജറ്റും ഏറെ പരിമിതികളുമുള്ള വ്യവസായമാകട്ടെ ആദ്യത്തെ ഏതാനും മാസങ്ങളില്‍ തീര്ത്തും  നിശ്ചലമായിരുന്നു. പിന്നീടാണ് കോവിഡ് അനിശ്ചിതമായി തുടരുമെന്ന് തിരിച്ചറിഞ്ഞ ചലച്ചിത്ര പ്രവര്ത്തികര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, ചെറിയ ബജറ്റില്‍, പരിമിത സൗകര്യങ്ങളോടെ ഷൂട്ട് ചെയ്യാവുന്ന സിനിമകളുമായി രംഗത്തെത്തിയത്. കോവിഡ് മൂലം തിയറ്ററില്‍ പിടിച്ച് നില്ക്കാ ന്‍ കഴിയാതെ വന്ന ‘കപ്പേള’, റിലീസ് നീണ്ടുപോയ ‘മണിയറയിലെ അശോകന്‍’, ‘ഹലാല്‍ ലവ് സ്‌റ്റോറി’ എന്നിവയെല്ലാം നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തു. പിന്നാലെ ഒടിടിക്ക് മാത്രമായൊരുങ്ങിയ മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ ചിത്രം 'സീ യൂ സൂണ്‍' ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ അമ്പരപ്പിക്കുകയും ചെയ്തു.തുടര്ന്ന്  ഒരുപിടി ചിത്രങ്ങളാണ് മലയാളത്തില്‍ ഒടിടി റിലീസിനായി അണിയറയിലൊരുങ്ങുന്നത്.

ഒടിടി (OTT) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓവര്‍ ദി ടോപ് റിലീസിന് ഇന്ത്യയില്‍ പ്രചാരമേറി വരുന്നതേയുള്ളൂ. എന്നാല്‍ യുഎസ്എ പോലുള്ള വികസിത രാജ്യങ്ങളില്‍ ഒടിടികള്ക്കാ യി മാത്രം നിര്മ്മി ക്കപ്പെടുന്ന സിനിമകളും സീരീസുകളുമുണ്ട്. മണി ഹൈസ്റ്റ്, എക്‌സ്ട്രാക്ഷന്‍, മര്ഡംര്‍ മിസ്റ്ററി എന്നിവ ഏതാനും ഉദാഹരണങ്ങള്‍.ഒടിടി ഒറിജിനല്‍ സിനിമ അല്ലങ്കില്‍ സീരീസ് എന്നാണ് ഇവ അറിയപ്പെടുന്നത്.തിയറ്ററുകളില്‍ പോകാതെ സ്ഥിരമായി ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ള്കിസ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ മാത്രം സിനിമകള്‍ കാണുന്നവരുമുണ്ട്.

നേരത്തെ ഒരു സിനിമ തിയറ്റര്‍ വിട്ടതിന് ശേഷം ഡിവിഡി ഇറങ്ങുകയും അതിനു ശേഷം ടിവിയില്‍ റിലീസ് ചെയ്യുകയുമായിരുന്ന പതിവ്. എന്നാല്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പ്രചാരത്തിലായതോടെ ഡിവിഡികള്ക്ക്  ആവശ്യക്കാര്‍ കുറഞ്ഞു. തിയറ്റര്‍ റണ്ണിന് ശേഷം സിനിമകള്‍ ഒടിടികള്ക്ക്  റിലീസ് നല്കുിന്ന പതിവ് നിലവില്‍ വന്നു. അതിനുശേഷം മാത്രം ടിവി ചാനലുകള്ക്കുംം. എന്നാല്‍ സ്ഥിരമായി തിയറ്ററില്‍ പോയി സിനിമകള്‍ അസ്വദിക്കുന്ന ഭൂരിപക്ഷം പ്രേക്ഷകരുള്ള ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മുമ്പ് തിയറ്ററില്‍ റിലീസ് ചെയ്ത സിനിമകളും, സീരീസുകളുമാണ് പ്രക്ഷേപണം ചെയ്തുവന്നിരുന്നത്. ഹൈസ്പീഡ് ഇന്റര്നെ റ്റ് ലഭ്യത പലയിടങ്ങളിലും ഇന്നും ഇല്ലാത്തതും ഒടിടി റിലീസുകളുടെ സാധ്യതയ്ക്ക് വിഘാതമായി.കാര്യമായി സിനിമകളൊന്നും ഒടിടി റിലീസിന് തയ്യാറാകാതിരുന്ന ഇന്ത്യയില്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ പ്രേക്ഷകപ്രീതി നേടിയത് വെബ്‌സീരീസുകളായിരുന്നു. ഫാമിലി മാന്‍, സാക്രഡ് ഗെയിംസ് എന്നിവ ഉദാഹരണം.പക്ഷേ കോവിഡ് കാലത്തോടെ വളരെ വലുതും പെട്ടെന്നുള്ളതുമായ ഒരു മാറ്റമാണ് ഈ മേഖലയില്‍ വന്നത്. നേരത്തെ പറഞ്ഞതുപോലെ തിയറ്റർ റിലീസിന് പറ്റാതിരുന്ന സിനിമകള്‍ ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍, സീ ടിവി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുകയും, മാസങ്ങള്ക്കു ള്ളില്‍ തന്നെ ഒടിടി റിലീസിന്റെ സാധ്യതകള്‍ മനസിലാക്കി അത്തരം സിനിമകള്‍ കൂടുതലായി നിര്മ്മി ക്കപ്പെടാനും തുടങ്ങിയിരിക്കുന്നു.
ഒടിടി ഒരേ സമയം കൂടുതല്‍ പ്രേക്ഷകരിലേയ്ക്ക്, രാജ്യത്തിന്റെയോ ഭാഷയുടെയോ (സബ്ടൈറ്റിലുകളുള്ളതിനാല്‍) അതിർവരമ്പുകളില്ലാതെ തങ്ങളുടെ സൃഷ്ടികള്‍ എത്തിക്കാനുള്ള വഴിയായാണ് പല സംവിധായകരും കാണുന്നത്. 'ഹലാല്‍ ലവ് സ്റ്റോറി'യുടെ സംവിധായകനായ സക്കരിയ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.ഒടിടി സിനിമകള്ക്ക്് സെന്സിര്‍ സര്ട്ടിയഫിക്കറ്റ് വേണ്ട എന്നുള്ളതും സംവിധായകരെ ആകര്ഷിുക്കാന്‍ കാരണമായി. (എന്നാല്‍ ആഴ്ചകള്ക്ക്് മുമ്പ് കേന്ദ്രസര്ക്കാവര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കാനായി ഓര്ഡി്നന്‍സ് ഇറക്കിയതോടെ സെന്സാറിങ്ങിന് സമാനമായ നിയന്ത്രണങ്ങള്‍ ഒടിടി സിനിമകളും നേരിടേണ്ടി വരുമെന്നാണ് ആശങ്ക.)

തിയറ്ററില്‍ സിനിമ ഹിറ്റായി മുതല്മു്ടക്ക് തിരിച്ച് പിടിക്കേണ്ട റിസ്‌ക് ഒഴിവാകുന്നു എന്നതാണ് നിര്മ്മാ താക്കളെ സംബന്ധിച്ചിടത്തോളം ഒടിടി റിലീസിലേയ്ക്ക് അടുപ്പിക്കുന്ന ഘടകം. പറഞ്ഞുറപ്പിച്ച തുകയ്ക്ക് സിനിമ കൈമാറിയാല്‍ നിര്മ്മാ താക്കള്‍ 'ടേബിള്‍ പ്രോഫിറ്റ്' എന്ന് വിളിക്കുന്ന തുക കൈയില്‍ കിട്ടും. അതോടെ സിനിമ ഹിറ്റാകുമോ പരാജയമാകുമോ എന്ന ടെന്ഷടന്‍ ഒഴിയും. അതേസമയം കാണുന്ന പ്രേക്ഷകരുടെ എണ്ണത്തിനനുസരിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിര്മ്മാ താവിന് പണം നല്കുനന്ന രീതിയും നിലവിലുണ്ട്. ഇത്തരം റിലീസുകളില്‍ പിന്തള്ളപ്പെടുന്നവരാകട്ടെ സിനിമാ വിതരണക്കാരും തിയറ്റര്‍ ഉടമകളും പോസ്റ്റര്‍ ഒട്ടിക്കല്‍, ടിക്കറ്റ് നല്ക്ല്‍ തുടങ്ങി തിയറ്റര്‍ തൂത്ത് വൃത്തിയാക്കുന്നവര്‍ വരെയുള്ള ഒരു കൂട്ടം ആളുകളാണ്. സൂര്യ നിര്മ്മി്ച്ച് ജ്യോതിക നായികയായ 'പൊന്മകള്‍ വന്താല്‍' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതില്‍ പ്രതിഷേധിച്ച് സൂര്യ സിനിമകള്‍ തങ്ങള്‍ ഇനി തിയറ്റുകളില്‍ റിലീസ് ചെയ്യില്ലെന്ന് നേരത്തെ തമിഴ്‌നാട് തിയറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നു.

എതിര്‍-അനുകൂല അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പൈറസി അഥവാ വ്യാജപ്രിന്റുകളാണ് എപ്പോഴത്തേയും പോലെ ഒടിടി സിനിമകള്ക്കും  പാരയാകുന്നത്. നേരത്തെ തിയറ്ററില്‍ നിന്നും പകര്ത്തു ന്ന ദൃശ്യങ്ങളാണ് വ്യാജപ്രിന്റുകളായി ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഒടിടി വീഡിയോ പ്ലേയറുകളില്‍ നിന്നും നേരിട്ട് 'റിപ്പ്' ചെയ്ത് എടുക്കുന്ന വ്യാജപ്രിന്റുകളാണ് ഇറങ്ങുന്നത്. സിനിമ റിലീസ് ചെയ്ത് വെറും രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ വിവിധ വെബ്‌സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും വ്യാജന്മാര്‍ പ്രത്യക്ഷപ്പെടുന്നു. അതിനാല്‍ തന്നെ വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഒടിടി സിനിമകള്‍ കാണുന്നത് പ്ലാറ്റ്‌ഫോമുകള്ക്ക്് പണം നല്കാ തെ ഇത്തരം വ്യാജപ്രിന്റുകള്‍ ഡൗണ്ലോലഡ് ചെയ്തുകൊണ്ടാണ്.
കാര്യങ്ങള്ഇരങ്ങനെയൊക്കെയാണെങ്കിലും പ്രതിസന്ധി നീണ്ടതോടെ പല സിനിമകളും ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. അക്ഷയ് കുമാറിന്റെ ലക്ഷ്മി, സൂര്യയുടെ സൂരറൈ പോട്ര്, പുത്തം പുതു കാലൈ, ദുല്ഖററിന്റെ കുറുപ്പ് എന്നിങ്ങനെ ലിസ്റ്റ് നീളുന്നു. പക്ഷേ മാസ് മസാല സിനിമകള്‍ തിയറ്ററുകളില്‍ തന്നെ മറ്റ് പ്രേക്ഷകരോടൊപ്പം ഇരുന്ന് കണ്ടാസ്വദിക്കണമെന്ന അഭിപ്രായക്കാര്‍ കുറവല്ല. എന്നിരുന്നാലും കോവിഡ് കാലം നീങ്ങിയാലും ഒടിടി പ്ലാറ്റ്‌ഫോമുകള്ക്കാകയി ഒരുപിടി സിനിമകള്‍ മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്നിങന്നും നിര്മ്മാ ണം ആരംഭിക്കുമെന്ന് തന്നെയാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക