Image

കെ.എച്ച്.എൻ.എ സ്കോളർഷിപ് അർഹരായ വിദ്യാര്‍ത്ഥികൾക്കുള്ള കൈത്താങ്ങ്

ശ്രീകുമാർ ഉണ്ണിത്താൻ Published on 28 November, 2020
കെ.എച്ച്.എൻ.എ  സ്കോളർഷിപ്  അർഹരായ വിദ്യാര്‍ത്ഥികൾക്കുള്ള  കൈത്താങ്ങ്
അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത്   അമേരിക്കയുടെ  പ്രാരംഭ കാലഘട്ടം മുതൽ എല്ലാവർഷവും  നടത്തിവരുന്ന   ചാരിറ്റി പ്രവർത്തത്തിൽ  മുഖ്യമായതാണു  സ്കോളർഷിപ്  പ്രോഗ്രാം . കേരളത്തിലെ  സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിന്നും  പ്രൊഫെഷണൽ  കോഴ്സുകളിലേക്ക്  പഠിക്കുന്ന  കുട്ടികളെ  സഹായിക്കുക എന്ന ലക്ഷ്യത്തോട് നടത്തുന്ന  പ്രോജെക്റ്.   ഇതുവരെ 625  കുട്ടികളെ  സഹായിക്കാൻ KHNAക്ക്   കഴിഞ്ഞു.  സ്കോളർഷിപ്പ്‌  ഫണ്ട് വഴി 1.65  കോടി രൂപ   ഇത് വരെ  നൽകിയിട്ടുണ്ട്.  

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠനത്തില്‍ മിടുക്കരായവര്‍ക്ക് സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും വരെ ഈ സ്കോളര്‍ഷിപ്പുകള്‍   ലഭ്യമാണ്.  

പണമില്ലാത്തതിന്റെ പേരില്‍ പല വിദ്യാർഥികൾക്കും   പഠിക്കാനുള്ള അവസരം നഷ്‌ടപ്പെടുന്നതായി  പലപ്പോഴും  നാം  കാണാറുണ്ട് .  പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ അര്‍ഹമായ സ്കോളര്‍ഷിപ്പുകളിലൂടെ  സഹായിക്കുക  എന്നതാണ്  KHNA യുടെ  ലക്‌ഷ്യം. സ്കോളർഷിപ്പ് ലഭിച്ച പല കുട്ടികളും  ഇന്ന്  ഉയർന്ന ജോലിയിലും  വിദേശങ്ങളിലും  ജോലിചെയുന്നത്  നമുക്ക് അഭിമാനിക്കവുന്നതാണ്  . ഇന്ന്  അവരും ഇതിൻറെ  ഭാഗമായി  മാറുന്ന കാഴ്ച അടുത്തകാലത്തായി  നാം കാണുന്നുണ്ട് .

നിങ്ങൾക്കും  ഈ  സ്കോളര്ഷിപ്ന്റെ  ഒരു ഭാഗം ആകാവുന്നതാണ് .  ഒരു  കുട്ടിയെ സ്പോൺസർ ചെയ്യുവാൻ ആവിശ്യമായത്   $ 250.00  വീതമാണ് .   നിങ്ങൾക്ക് കഴിയുന്ന രീതിയിൽ  ഈ  സ്കോളര്ഷിപ്പിൽന്റെ  ഭാഗം ആകാം .  ഇതൊരു  കൂട്ടായ സംരംഭം ആണ് . നിങ്ങളുടെ ഏവരുടെയും സഹായ സഹകരണം പ്രതിഷിക്കുന്നതായി ട്രസ്റ്റീ  ബോർഡ്  ചെയർമാൻ  രാജേഷ് കുട്ടി , വൈസ് ചെയർ  രാജു പിള്ള , ട്രസ്റ്റീ  സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ  എന്നിവർ അപേക്ഷിക്കുന്നു .  

താഴെ കൊടിത്തിരിക്കുന്ന  ഗോഫൻഡ് ലിങ്കിൽ കുടി  നിങ്ങൾക്ക്  സംഭാവന ചെയ്യാവുന്നതാണ് . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക