Image

തൃശ്ശൂർ പൂരം സംഘാടകൻ പ്രൊഫ. എം. മാധവൻകുട്ടി-78 നിര്യാതനായി

സണ്ണി മാളിയേക്കൽ Published on 28 November, 2020
തൃശ്ശൂർ പൂരം സംഘാടകൻ പ്രൊഫ. എം. മാധവൻകുട്ടി-78 നിര്യാതനായി
തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും തൃശ്ശൂർ പൂരം മുഖ്യസംഘാടകനുമായ തൃശൂർ മണ്ണത്ത് മാധവൻകുട്ടി (പ്രൊഫ. എം. മാധവൻകുട്ടി-78) നിര്യാതനായി. 

തൃശൂരിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാനിധ്യമായിരുന്നു .  

ആലുവ യു.സി കോളേജിൽ നിന്നും ഗണിതവിഭാഗം വകുപ്പ് മേധാവിയായിട്ടായിരുന്നു വിരമിച്ചത്. അരനൂറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ സംഘാടകനായിരുന്നു. തൃശ്ശൂർ പൂരത്തെ ആചാരങ്ങൾക്കും ചടങ്ങുകൾക്കുമൊപ്പം ജനകീയവൽക്കരിക്കുന്നതിലും വിദേശ ശ്രദ്ധയാകർഷിക്കുന്നതിലും നിർണായക പങ്കു വഹിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക