Image

ഫോമാ ട്രഷറർ തോമസ് ടി. ഉമ്മന്റെ മാതാവ് മുൻ അധ്യാപിക ചിന്നമ്മ ഉമ്മൻ (98) നിര്യാതയായി

Published on 28 November, 2020
ഫോമാ ട്രഷറർ തോമസ് ടി. ഉമ്മന്റെ മാതാവ് മുൻ അധ്യാപിക ചിന്നമ്മ ഉമ്മൻ (98)  നിര്യാതയായി
തിരുവല്ല തോട്ടത്തിൽ പരേതനായ റ്റി ഓ ഉമ്മന്റെ  പത്നിയും,  തിരുവല്ല സി എം എസ്  ഹൈസ്കൂൾ മുൻ അധ്യാപികയുമായിരുന്ന ചിന്നമ്മ ഉമ്മൻ (98) നിര്യാതയായി.  കുഴിക്കാല പുതുപ്പറമ്പില്‍ മേമുറിയില്‍ പരേതനായ വര്‍ഗീസ് കൊച്ചുകുഞ്ഞിന്റെ പുത്രിയാണ്.

സി എസ് സ ഐ മഹായിടവക മുൻ ട്രഷററും, വൈദിക സെക്രട്ടറിയുമായിരുന്ന വെരി റവ റ്റി ഓ ഉമ്മൻ, അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ ട്ര ഷററും , ഇന്ത്യൻ ക്രിസ്ത്യൻ ഫോറം യു എസ എ പ്രസിഡന്റുമായ തോമസ് റ്റി ഉമ്മൻ,  പരേതനായ ജോർജ്ജ് ഉമ്മൻ, സി എസ ഐ കൗൺസിൽ മുൻ സെക്രട്ടറിയും സി എസ്  ഐ ഹഡ്സൺ വാലി കോൺഗ്രിഗേഷൻ വൈസ് പ്രസിഡന്റുമായ കുര്യൻ റ്റി ഉമ്മൻ, മേരിക്കുട്ടി ചെറിയാൻ, (ന്യൂ യോർക്ക്),  ഗ്രേസി  വര്ഗീസ്  (മീനടം) സി എസ്  ഐ സീഫോർഡ് ഇടവക ബോർഡ് ഓഫ് ട്രസ്റ്റീ അംഗം സൂസൻ സൈമൺ നൈനാൻ  എന്നിവർ മക്കളാണ് .

മരുമക്കൾ: പുന്നയ്ക്കാട് മലയിൽ മേരി ഉമ്മൻ (സി.എം.എസ് . കോളജ് ഹൈസ്‌കൂൾ മുൻ അധ്യാപിക), കോട്ടൂർ കരിമ്പിൽ വലിയവീട്ടിൽ സാറാമ്മ ഉമ്മൻ (സി.എസ് .ഐ. കൗൺസിൽ അംഗം), കാരക്കാട് തുണ്ടത്തിൽ കിഴക്കേതിൽ കെ.വി. ചെറിയാൻ (ന്യു യോർക്ക്), മീനടം മാളിയേക്കൽ കെ.ഇ. വർഗീസ്, കല്ലട പുത്തൻപുരയിൽ പരേതനായ സൈമൺ നൈനാൻ, സി.എസ്‌.ഐ . കൗൺസിൽ മുൻ സെക്രട്ടറിയും കൗൺസിൽ അംഗവുമായ കോഴഞ്ചേരി കുഴുവേലിൽ ബെറ്റി ഉമ്മൻ (ന്യു യോർക്ക്)

പൊതുദര്‍ശനം ഡിസംബര്‍ 2 ബുധന്‍ രാവിലെ 8 മുതല്‍ 10 വരെ കോട്ടയം സി.എസ്.ഐ. കത്തീഡ്രല്‍ പാരിഷ് ഹാളില്‍. തുടര്‍ന്ന് തോമസ് ടി ഉമ്മന്റെ തിരുവല്ലയിലെ വസതിയില്‍ കൊണ്ടു വരുന്ന മ്രുതദേഹം തോലശേരി സെന്റ് തോമസ് സി.എസ്.ഐ. ചര്‍ച്ചില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കരിക്കും.  

കൂടുതൽ വിവരങ്ങൾ പിന്നീട് 
Join WhatsApp News
mathew v zacharia, Pioneer of Keralite, New Yorker 2020-12-01 17:20:42
Departure of the blessed mother of Thomas T Oommen. My condolence to the grieving loved ones with prayer. Mathew V. Zacharia, Pioneer of Keralites, New Yorker
Sudhir Panikkaveetil 2020-12-01 18:31:05
Heartfelt condolences. May her soul rest in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക