അഭിഷേക് ബച്ചന്റെ പുതിയ മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍... ബോബ് ബിശ്വാസ് എന്ന ചിത്രത്തിലെ അഭിഷേക് ബച്ചന്റെ രൂപമാറ്റം അമ്പരപ്പിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്.
ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം കൊല്‍ക്കത്തയില്‍ പുരോഗമിക്കുകയാണ്. കിങ് ഖാന്,
ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.
ദിയ അന്നപൂര്‍ണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രാം?ഗദ സിംഗ്, അമര്‍ ഉപധ്യായ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.