Image

നടന്‍ ബാലയുടെ പിതാവും തമിഴ് സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു

Published on 27 November, 2020
നടന്‍ ബാലയുടെ പിതാവും തമിഴ് സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു


ചെന്നൈ: നടന്‍ ബാലയുടെ പിതാവും സംവിധായകനും നിര്‍മ്മാതാവുമായ ജയകുമാര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ്. നാനൂറിലധികം പ്രൊജക്ടുകളില്‍ ഭാഗമായിട്ടുണ്ട്. ഡോക്കുമെന്ററി സംവിധായകനും ഫോട്ടോ ഗ്രാഫറുമാണ്.

ചെന്താമരയാണ് ഭാര്യ. അരുണാചലം സ്റ്റുഡിയോയുടെ ഉടമ നിര്‍മാതാവും തിരക്കഥാകൃത്തുമായ എകെ വേലന്റെ മകനാണ് ജയകുമാര്‍ 

മൂന്നൂമക്കളാണ് ഉള്ളത്. ചലച്ചിത്ര സംവിധായകന്‍ ശിവയാണ് ഒരു മകന്‍. ശാസ്ത്രജ്ഞയായ മകള്‍ വിദേശത്താണ്. കേരളത്തിലായിരുന്ന ബാല വിവരമറിഞ്ഞ് ചെന്നൈയ്ക്ക് തിരിച്ചിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച ചെന്നൈയില്‍ നടക്കും



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക