Image

നന്ദി, ഫാസിസത്തിന്റെ വായിൽ നിന്ന് അമേരിക്കയെ രക്ഷിച്ച 80 മില്യൺ വോട്ടർമാർക്ക് (സി. ആൻഡ്രുസ്)

Published on 27 November, 2020
നന്ദി, ഫാസിസത്തിന്റെ വായിൽ നിന്ന് അമേരിക്കയെ  രക്ഷിച്ച 80  മില്യൺ വോട്ടർമാർക്ക് (സി. ആൻഡ്രുസ്)
നന്ദി ആരോട് പറയേണ്ടു!
ഫാസിസത്തിൻറ്റെ വായിൽനിന്നും അമേരിക്കയെ രക്ഷിച്ച രാജ്യ സ്നേഹികളായ 80 മില്ല്യന്‍ വോട്ടര്‍മ്മാര്‍ക്ക് നന്ദി. 

ലോക ജനാധിപതിൻറ്റെ കാവൽ ഭടൻമ്മാരായ അമേരിക്കയിൽ; ജനാധിപത്യത്തിൻറ്റെ  തൊണ്ടയിൽ ഫാസിസത്തിൻറ്റെ കാൽമുട്ടുകൾ അമരുന്നത്കണ്ട് ലോക ജനത നിസ്സഹായരായി. ഭൂഗോളത്തിൽ എപ്പോൾ എവിടെയൊക്കെ ജനാധിപത്യം അക്രമിക്കപ്പെടുമ്പോൾ   സഹായവുമായി ഓടി എത്തുന്ന  അമേരിക്കൻ ജനതക്ക്  എന്ത് സംഭവിച്ചു എന്ന്  പണ്ഡിതനും പാമരനും പകച്ചുനിന്നു. അമേരിക്കൻ രാജ്യസ്നേഹികൾ സട കുടഞ്ഞു എണീറ്റു, അവർ; രാഷ്ട്രീയ  ഫാസിസത്തിനും, മത വിശ്വസ ഫാസിസത്തിനും  എതിരായി വോട്ടുചെയ്തു; അമേരിക്കയേയും ജനാധിപത്യത്തെയും രക്ഷിച്ചു. - നിങ്ങൾക്ക് നന്ദി.  

ഇന്നുമുതൽ നമ്മൾ നമ്മൾ ദേശീയതലത്തിൽ താങ്ക്സ് ഗിവിങ് ആഘോഷിക്കുന്നത് ജനാധിപത്യത്തിൻറ്റെ പുനർജന്മ്മത്തെ ആദരിക്കുവാൻ ആയിരിക്കണം. വളരെ വിവാദപരമായ ടർക്കി താങ്ക്സ് ഗിവിങ്; അഭയം നൽകിയ അമേരിക്കൻ ആദിവാസികളെ  കൊന്ന ക്രൂരതയുടെ ഓർമ്മകൾ ആണ്. 

ലോകത്തു എല്ലായിടത്തും കോവിവിഡ് മൂലം   രൂക്ഷമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, മറ്റു രാഷ്ട്രങ്ങൾ എല്ലാംതന്നെ അവയെ നേരിടുവാൻ ആവുന്ന ശ്രമിച്ചു. എന്നാൽ അത് വെറും കള്ള കഥ എന്ന് അമേരിക്കൻ ഭരണകൂടം പ്രഖ്യാപിച്ചു,  പ്രചരിപ്പിച്ചു, നിസ്സഹായരായ അനേകായിരങ്ങൾ മരിച്ചു എന്നിട്ടും മനംമാറാത്ത വീണ വായനക്കാർ -നീറോകൾ. ഇമ്പിച്ചു ചെയ്തിട്ടും ഒഴിയാത്ത ബാധ, രാജ്യത്തെയും ജനത്തേയും അവഗണിച്ച സെനറ്റർമാർ,  ഇലക്ട്രൽ കോളജിനെ വശീകരിച്ചു, അട്ടിമറിച്ചു വീണ്ടും കുറ്റ കൃത്യങ്ങളിലൂടെ, കൃത്രിമങ്ങളിലൂടെ  അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന സേച്ഛാധിപതി, വീണ്ടുമൊരു രക്ത രൂഷിത ഫ്രഞ്ച് വിപ്ലവം ആഹ്വാനം ചെയ്ത രണ്ടാം ഹിറ്റ്ലർ. -ഇവരെയെല്ലാം സമാധാനപരമായ വോട്ടിങ്ങിലൂടെ തോൽപ്പിച്ച  എല്ലാ നല്ല മനുഷ സ്നേഹികൾക്കും നന്ദി.  

ഉറക്കൻ തൂങ്ങി, വയസ്സൻ , വിക്കൻ എന്നൊക്കെ ഫാസിസ്റ്റുകൾ അപഹസിച്ച ബയിഡൺ ഇന്നേവരെ ആർക്കും ലഭിക്കാത്തതിൽ അധികം വോട്ടുകൾ നേടി ജയിച്ചു. ഇത്രയും വോട്ടുകൾ ട്രമ്പ് എന്തിനെ പ്രതിനിധികരിക്കുന്നുവോ അതിനോടുള്ള വെറുപ്പും പ്രതിഷേധവും ആണ്. വെള്ളക്കാരുടെ മേധാവിത്വത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്ത ട്രംപിനെ താഴെയിറക്കിയ മനുഷ സ്നേഹികൾക്ക് നന്ദി. 

നമ്മുടെ ലോക്കൽ നികുതിയുടെ ഭൂരിഭാഗവും മിക്കവാറും സ്‌കൂൾ ടാക്സ് ആണ്-  എന്നാൽ സ്‌കൂൾ ബഡ്‌ജറ്റ്‌  വോട്ടിങ് റേറ്റ് ശരാശരി  10% ആണ്. പൊതു തിരഞ്ഞെടുപ്പുകളിലും  പൊതുവെ വോട്ട് ചെയ്യുന്നവരുടെ ശതമാനം വളരെ കുറവ് ആണ്.  

2016 ൽ 200 മില്യൺ രജിസ്റ്റേർഡ് വോട്ടറൻമ്മാരിൽ 138 മില്യൺ പേർ  =58 % ആൾകാർ മാത്രമേ വോട്ട് ചെയ്‌തുള്ളൂ.   2020 ൽ 239 മില്യൺ പേർ വോട്ട് ചെയ്യുവാൻ രെജിസ്റ്റർ ചെയ്തു.  എന്നിട്ടും 73.7 % പേർ മാത്രമേ വോട്ട് ചെയ്തുള്ളു.  അതിൽ 51.11 % = 80+ മില്യൺ ബയിടനും; 47.18 % = 74 മില്യൺ വോട്ടുകൾ ട്രമ്പും നേടി. 85 മില്യൺ ആൾക്കാരിൽ ചിലർ ഇതര സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്തു, എന്നാൽ  ഭൂരിഭാഗവും വോട്ട് ചെയ്തില്ല, 2016 നിലെപോലെ. ജനാധിപത്യത്തിൻറ്റെ പുരോഗതിക്ക് വേണ്ടിയ  പ്രവണത അല്ല ഇത്. 

2016 ൽ ന്യൂന പക്ഷത്തിൻറ്റെ പ്രസിഡണ്ട് ആയിരുന്നു ട്രമ്പ്. എന്നാൽ നാല് വർഷംകൊണ്ട്, നാൽപ്പതു വർഷംകൊണ്ട് പരിഹരിക്കാവുന്നതിൽ ഏറെ, പരിഹരിക്കാൻ ആവാത്ത പ്രശ്നങ്ങളും നഷ്ടങ്ങളും ട്രമ്പ് ഉണ്ടാക്കി. കൂടുതൽ പേർ വോട്ട് ചെയ്താൽ മാത്രമേ ജനഹിതവും, ജനാധിപത്യവും നിലനിൽക്കയുള്ളു എന്ന് വ്യക്തം. ഇ സത്യം മനസ്സിലാക്കി  കൂടുതൽ പേർ 2020 ൽ  വോട്ട് ചെയ്തു, ജനധിപത്യത്തെ രക്ഷിച്ചു- നിങ്ങൾക്ക് നന്ദി.  
     ട്രമ്പും കൂട്ടുകാരും എത്രയും കുറച്ചു വോട്ടർമാർ വോട്ട് ചെയ്യുവാൻ ആഗ്രഹിക്കുകയും ലക്ഷ്യം നേടാൻ പല കൂതറ കുതന്ത്രങ്ങളും കുറ്റങ്ങളും ചെയ്തു. പല കാരണങ്ങൾ പറഞ്ഞു അനേക ലക്ഷങ്ങളുടെ വോട്ട് അവകാശം ഇല്ലാതാക്കി. ജെറി മാൻഡറിങ്ങിലൂടെ പലരുടെയും ജയം ഉറപ്പാക്കി, മെയിൽ വോട്ടുകൾ  സ്ലോ ആക്കി, അതുമൂലം താസിച്ചു എത്തിയ വോട്ടുകൾ എണ്ണാൻ പാടില്ല എന്ന് ഇപ്പോഴും ലോ സൂട്ടുകൾ, 30 ൽ അധികം വ്യജ കേസ്സുകൾ,  ഭീഷണി, നീണ്ട ലയിനുകൾ,  പോളിംഗ് സ്റ്റേഷൻ കുറക്കുക, വോട്ടിങ് ഫലം അട്ടിമറിക്കപ്പെട്ടു എന്ന തുടരെയുള്ള വ്യജ വാർത്തകൾ- അങ്ങനെ അനേകം തന്ത്രങ്ങൾ നിമിത്തം വീണ്ടും വ്യജത്തിലൂടെ അധികാരത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ച  ട്രംപിനെ എതിർത്ത്  വോട്ട് ചെയ്ത എല്ലാവർക്കും -നന്ദി. 
           കോവിഡ്, പ്രവ്ഡ്ബോയ്‌സ്,  ഭീഷണി മുഴക്കിയ ട്രമ്പ് അനുയായികൾ, ജൂലിയാനിയുടെ കള്ള ക്കേസുകൾ, തപാൽ വോട്ടുകളുടെ തടയൽ, ഇവയെ ഒക്കെ പുറംതള്ളി, സ്വന്തം രാഷ്ട്രീയത്തെ മാറ്റിവെച്ചു,  നിഷ്പക്ഷമായും കഴിവതും സമാധാനപരമായി  പോളിങ് & കൗണ്ടിങ് നടത്തിയ എല്ലാ ജോലിക്കാർക്കും വോളണ്ടിയേഴ്‌സിനും നന്ദി. 

   പൗര സ്വാതന്ത്രം എന്നത് എന്ത് തോന്യവാസവും കാട്ടുവാനുള്ള ലയിസെൻസ് അല്ല. ലിബേർട്ടി എന്നാൽ നിയമ വിദേയമായ സ്വാതന്ത്രം ആണ്. പൗര സ്വാതന്ത്രത്തിൻറ്റെ മഹനീയത മനസ്സിൽ ആക്കിയവർ 80 മില്യൺ വോട്ടർമാർ.  പൗര സ്വാതന്ത്രം നിലനിക്കുവാൻ നിഷ്പക്ഷമായ  കോടതി  ആവശ്യമാണ്.  അമേരിക്കയിലെ കോടതികളിൽ ഭൂരിഭാഗവും  റിപ്പപ്ലിക്കൻ ജഡ്ജികൾ ആണ്.  ട്രമ്പിന് അനുകൂലമായി മാത്രമേ ഇവർ വിധിക്കുകയുള്ളു  എന്ന് ട്രംപ് പ്രതീക്ഷിച്ചു, ട്രമ്പിൻ്റെ  പ്രതീക്ഷയെ പൊതുജനം ഭയക്കുകയും, നീതി ലഭിക്കില്ല എന്ന പൊതുധാരണ ഉണ്ടാവുകയും ചെയ്തു. ജസ്റ്റിസ് ഡിപ്പാർട്മെൻറ്റിൻ്റെ  നീക്കങ്ങളും കൂടുതൽ ആശങ്ക ഉണ്ടാക്കി. എന്നാൽ ഇലക്ഷൻ ഫലങ്ങൾ അട്ടിമറിക്കാൻ ട്രമ്പ് ലോയേർസ് കൊടുത്ത കേസ്സുകൾ ട്രമ്പ് നിയമിച്ച ജഡ്ജസ് തന്നെ  തള്ളിക്കളഞ്ഞു. അതുപോലെ ചീഫ് ജെസ്റ്റിസ്, മിലിട്ടറി നേതാക്കൾ ഒക്കെ രാജ്യത്തോട് നന്ദിയും സ്നേഹവും ഉള്ളവർ എന്ന് പൊതുജനത്തെ ബോധവൽക്കരിച്ചു. അമേരിക്കൻ ഇലക്ഷനിലും, നിയമ വ്യവസ്ഥകളിലും, കോടതികളിലും; അമേരിക്കൻ ജനതയുടെ വിശ്വസം നിലനിർത്തിയ നിങ്ങൾക്കെല്ലാവർക്കും നന്ദി. 

 തുടരെയുള്ള ഭീഷണി, സമ്മർദ്ദം എന്നിവക്ക് വഴങ്ങാതെ; ന്യായവും നീതിയും സത്യവും മുൻനിർത്തി പ്രവർത്തിച്ച - ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് -ബ്രാഡ്, റാഫേൺ സ്പെർഗെനെ പ്പോലെയുള്ള  ഒഫീഷ്യൽസ് , ഫ് ബി ഐ, സി ഐ എ, സയ്‌ബർ സെകുരിറ്റി - ചീഫ്‌സ് & സ്റ്റാഫ്, സ്റ്റേറ്റ് ഗവർണേഴ്‌സ്,  -നിങ്ങൾക്ക് നന്ദി. 


ജനാധിപത്യ സമ്പർദായ ഭരണം പൂർണ്ണമല്ല, കുറവുകൾ ഇല്ലാത്തതുമല്ല. എന്നാൽ സമൂഹത്തിലുള്ള എല്ലാവിധ ജനങ്ങളുടെയും സുരക്ഷിതത്തിനും, നിലനിൽപ്പിനും  ഡെമോക്രസി അത്യാവശ്യമാണ്. അമേരിക്കൻ ഡെമോക്രസിയെ  ഇല്ലാതാക്കാൻ ആവുന്നതെല്ലാം ചെയ്ത  ട്രമ്പിന് കൂട്ട് നിൽക്കുന്ന റിപ്പപ്ലിക്കൻ സെനറ്റർസ്, കോൺഗ്രസ് അംഗങ്ങൾ- നിങ്ങൾ രാജ്യസ്നേഹികൾ അല്ല. നിങ്ങൾ രാജ്യത്തെക്കാളും, ഭരണഘടനെക്കാളും, നിയമങ്ങളെക്കാളും  രാജ്യദ്രോഹത്തെ  സ്നേഹിച്ചു.  ഇലക്ട്രൽ കോളേജ്  അംഗങ്ങളെ സ്വാധീനിച്ചു  തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ട്രംപിന് നിങ്ങൾ കൂട്ട് നിൽക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ പ്രതിജ്ഞ മറന്ന് രാജ്യദ്രോഹത്തിനും ഫാസിസത്തിനും കൂട്ടുനിൽക്കുന്നു. നിങ്ങളും, നിങ്ങളുടെ നേതാവും, ലോയേഴ്‌സും കൂടി പ്രചരിപ്പിക്കുന്ന വ്യജ വാർത്തകൾ  1 / 3  ജനങ്ങൾ ഇന്നും സത്യം എന്ന് കരുതുന്നു.  നിങ്ങൾ ചെയുന്നത് ഹീനമായ കുറ്റമാണ്, ആരും ട്രമ്പിനെപ്പോലെ, ജൂലിയാനിയെപ്പോലെ  താഴരുത്. അടുത്ത ഇല്കഷനിൽ അമേരിക്കൻ ജനത നിങ്ങളുടെ വിധി നിർണ്ണയിക്കട്ടെ! അതായിരിക്കട്ടെ അമേരിക്കൻ ജനത രാജ്യത്തോട് കാണിക്കുന്ന നന്ദി. 

  ജനാധിപത്യം, നീതി, ലിബേർട്ടി, പൗര സ്വാതന്ത്രം എന്നിവയുടെ ബഹിർസ്പുരണവും സാമൂഹ്യ ബോധവൽക്കരണവും ആണ് പ്രധിഷേധങ്ങൾ, അവയെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ഫാസിസം ആണ്. ശരിയാണ്,  ബ്ലൂ ലൈഫ് മാറ്റർ, ഓൾ ലൈഫ് മാറ്റർ, അതുപോലെ നീതി; നൂറ്റാണ്ടുകൾ ആയി നിഷേധിക്കപ്പെട്ട, അടിച്ചു അമർത്തപ്പെട്ട കുറെ ജനങ്ങളുടെ നീതിക്കുവേണ്ടിയുള്ള അവകാശം ആണ് ബ്ലാക്ക് ലൈവ്സ് മാറ്റർ. അമേരിക്കയിലെ ഏതൊരു പൗരൻെയും കഴുത്തിൽ ഞെരിക്കുന്ന  പോലീസ് ക്രൂരതയുടെ മുട്ടുകൾ ഇന്നല്ല എങ്കിൽ നാളെ നമ്മുടെ ശ്വാസം മുട്ടിക്കുന്നു എന്നത് മനസ്സിൽ ആക്കുക. ദേശീയ ഗാനത്തിൻറ്റെ  ധാർമ്മികത പണ്ടേ നശിച്ച ഇ സമൂഹത്തിൽ ഇനിയും അനേകം മുട്ടുകൾ മടങ്ങും. കറുത്തവനും, ഹിസ്പാനിക്കിനും, ഏഷ്യനും, വെളുമ്പനും; ഒരേ നീതി, ഒരേ നിയമം, ഒരേ ശിക്ഷ - എന്നിവ കൈവരിക്കുന്നവരെ അനേകം മുട്ടുകൾ മടങ്ങും. മടങ്ങിയ മുട്ടുകൾ: നീതിക്കുവേണ്ടി പോരാടി മരിച്ചവരുടെ പ്രതീകം ആണ്, ചങ്ങലകൾ കൊണ്ട്  വർണ്ണ മേധാവികൾ അവരെപ്പോലെയുള്ളവരെ  പൂട്ടിയിട്ട മനുഷരുടെ  പ്രതീകം ആണ്.  ഒരേ നീതി, ഒരേ നിയമം, ഇവ കൈവരിക്കുവരെ ആ മുട്ടുകൾ നിവരുകയില്ല. അമേരിക്കൻ ക്രിമിനൽ ജെസ്റ്റ്സ് സിസ്റ്റം ആകമാനം അവലോകനം ചെയ്യണം, എല്ലാവർക്കും ഒരേ നിയമം, ഒരേ നീതി, ഒരേ ശിക്ഷ- ഇവ ഓരോ പൗരൻറ്റെയും അവകാശം ആണ്. നീതിക്കായി ദാഹിക്കുന്ന മുട്ടുകളെ നിവർത്തുവാൻ; നാം ഓരോരുവരും കടമപെട്ടിരിക്കുന്നു.  നീതിക്കുവേണ്ടി മുട്ടുകൾ മടക്കിയ എല്ലാ മനുഷ സ്നേഹികൾക്കും നന്ദി. 
അഭയംതേടി നമ്മുടെ അതിർത്തിയിൽ വന്ന കുടുംബങ്ങളെ വേർപിരിച്ചു കുട്ടികളെ കൂട്ടിൽ അടച്ച നിങ്ങൾ എന്താണ്?- നിങ്ങളുടെ ക്രൂരതയെ എതിർത്ത എല്ലാവർക്കും നന്ദി. 
 
 1963, ഓഗസ്സ്. 28 നു  ലിങ്കൺ മെമ്മോറിയലിനെ സാക്ഷിയാക്കി മഹാനായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ  പറഞ്ഞു.- ഐ ഹാവ് എ ഡ്രീം.'- അതേ, എനിക്കും നിങ്ങൾക്കും  ഉണ്ട് സ്വപ്നങ്ങൾ, അവ എല്ലാ മനുഷരുടെയും നന്മക്ക് വേണ്ടി ആവട്ടെ!. 

''I have a dream (Yeah) [applause] that my four little children (Well) will one day live in a nation where they will not be judged by the color of their skin but by the content of their character.
My country, ‘tis of thee (Yeah, Yes), sweet land of liberty, of thee I sing. (Oh yes) Land where my fathers died, land of the pilgrim’s pride (Yeah), from every mountainside, let freedom ring!”  
Join WhatsApp News
Ajv 2020-11-27 20:20:26
കാര്യം ഒക്കെ ശരിയാണ്. ഫാസിസം ഇതുവരെ അങ്ങനെ ഒഴിഞ്ഞു പോയിട്ടില്ല. എത്ര കോടികളാണ് ഇലക്ട്രൽ വോട്ടിനെ മറിക്കാൻ ഇറക്കിയതെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. അങ്ങനെയൊരു സാഹചര്യം തള്ളിക്കളയാനാവില്ല. എന്തായാലും ലോകം ഒരു നാശത്തിെന്റെ പടുകുഴിയിലേക്ക് ആണ് പൊയ്ക്കൊണ്ടിരിക്കുന്നത്. കാത്തിരുന്ന് കാണാം അത്രതന്നെ.
V. Philip 2020-11-27 20:30:30
Mr. Andrews is eligible to get a berth in the administration of new president He is wasting the valuable time of readers.
Chacko Jacob, PA 2020-11-27 20:32:38
Third Circuit rejects Trump campaign’s Pennsylvania appeal, and in blistering terms: “Charges require specific allegations and then proof. We have neither here,” wrote the judge, who is a Trump appointee.
Shaji Mathews San Antonio 2020-11-27 20:46:14
Trump Fan Threatens To Burn Local Pastor To Death After Pope Francis Congratulates Biden. According to local news station News 4 San Antonio, 55-year-old William Edward Bender was arrested after emailing multiple threats to members of the Episcopal Church of the Holy Spirit & Kids of the Kingdom Episcopal School in which he repeatedly expressed a desire to murder Democrats.
truth and justice 2020-11-28 00:00:27
I heard Kim Jong Un is already lifted his head with nuclear threat.Iran is already creating problem with Israel. China is looking for reason.Now our Malayalees looking for fasisom.Why waste your time Biden is a very weak leader.Trump has some strong words without war and blood bath.He could handle world leaders.Our people never learn.
Thanks to V. Philip 2020-11-28 01:09:27
Thanks to V.Philip. I honour your comment. Being a citizen is not what your country can give you. It is about what you can give to the Country. - + thanks to all those who responded. - Andrew
George Neduvelil 2020-11-28 02:08:26
Mr. V. Philip, It seems you are worried about Mr. Andrew getting a position in the new administration? That is part and parcel of Malayalee culture! I understand that you come from a family that was not getting sleep due to your noticing smoke coming out of your neighbor's hut. Neither emalayalee nor Andrew compelled you to read Andrew's article. Please do not blame any body for that. I suspect you mastered the the art of blaming others from Trump the Maser Blamer!
RAJU THOMAS 2020-11-28 02:41:16
Yes, that might very well happen, no matter in what capacity, but visibly. I would not be surprised. Why not? He has been working so steadfastly for a Democrat turnaround. That is being conscientious. Who is getting jealous? I do understand the feeling! But why all this garbage? Poor followers of a misguided cult that thought that the trumpless Trump was the Lord's anointed! Yes, I would root for Andrews, if he be considered for some administrative position--locally or Federally-- no matter how small; we know him, don't we? He is what he always told us he was. So, stop this nonsense and worry about what Dantean circle of hell is going to be your disgraced Lucifer's lot.
G. Puthenkurish 2020-11-28 03:17:26
ഒരു കണക്കിന് ട്രമ്പിനോട് ഞാനും നന്ദിയുള്ളവാനാണ് . കാരണം സ്വാതന്ത്ര്യത്തിന്റ മധു നുകർന്ന് അലസനായി പൂമെത്തയിൽ കിടക്കുമ്പോളാണ് , അധർമ്മത്തിന്റ അവതാരം. വെറും അവതാരമല്ല, 'മഹത്തായ ഒരു അമേരിക്ക' , വാഗ്ദാനം ചെയ്‌തു മസ്തിക്കക്ഷാളനം ചെയ്ത ഒരു വലിയ ചാവേറുപടയുമായി ട്രംപിന്റെ അവതാരം. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നെങ്കിലും, അതിന്റെ ആരവം കൂടി കൂടി വന്നു. അവസാനം അത് ഭീമാകാരനായ ഒരു ദുർഭൂതമായി മുന്നിൽ നിന്നപ്പോളാണ് മനസ്സിലായത്, ഇത് തനിക്ക് മാത്രമല്ല, മനുഷ്യരാശിക്കാകമാനം വിപത്തുണ്ടാക്കുമെന്ന് മെന്ന് . അപ്പോഴും മനസ്സ് മന്ത്രിച്ചു, യുണൈറ്റഡ് വെ സ്റ്റാൻഡ് ആൻഡ് ഡിവൈഡ് വി ഫാൾ . ഇതെന്റെ മാത്രം വെളിപാടല്ല . എൺപത് മില്യണിൽ ഏറെ ജനതയുടെ വെളിപാടാണ് . അവർക്കെല്ലാം എന്റെ നന്ദി . ആൻഡ്രൂവിനും .
V.Thampi 2020-11-28 10:40:57
പച്ചക്കറി സൂപ്പർമാർക്കറ്റിൽ ഉണ്ടാകുന്ന സാധനമാണ് എന്ന് ചിന്തിച്ചുപോകുംവിധം ആധുനികതയുടെ മോഹവലയത്തിൽ പെട്ടുപോയവരാണ് നമ്മളിൽ പലരും. എല്ലാ സൗകര്യങ്ങളും കൈയെത്തുന്നിടത്ത് കിട്ടുമ്പോൾ ആ കൈദൂരത്തിനപ്പുറത്തേയ്ക്ക് ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല എന്നത് സത്യമാണ്. പക്ഷേ നാം മറക്കരുതാത്ത ചില കാര്യങ്ങളുണ്ടവിടെ. സൗകര്യങ്ങളൊന്നും തന്നെ താനേ ഉണ്ടാകുന്നില്ല. അവയെല്ലാം ഉണ്ടാക്കപ്പെടുകയാണ്. നിങ്ങളുടേതല്ലെങ്കിൽ മറ്റാരുടെയെങ്കിലും കൈകൾ അവിടെ പ്രവ‍ർത്തിക്കുന്നുണ്ട്. തീ‍ർച്ചയായും ആ തിരിച്ചറിവില്ലാതെ നമുക്ക് ജീവിക്കാൻ സാധിയ്ക്കും, പക്ഷേ ആ കൈകൾ നിന്നുപോകുന്നതുവരെ മാത്രം. കാരണം എല്ലാവരും എല്ലായിടത്തും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒരു സങ്കീർണ സമൂഹത്തിലാണ് നാം ജീവിക്കുന്നത്.
John Samuel 2020-11-28 10:46:50
Very appropriate article, the author always take us to uncharted waters of which few dare to enter. Kudos to your unique novel thoughts. Your words are well chosen when we have a thankless selfish traitor illicitly crawled in the Oval Office. 'Former CIA officials fear Trump will not hesitate to sell out the country if it means he and his properties will benefit from it.'- he must be in jail as soon as he comes out.
Prof. Geetha S.Menon 2020-11-28 11:00:50
പട്ടികളുടെ ദൈവമായി മാറുവാൻ എല്ലാ സാദ്യതയും ഉണ്ട് ലൂക്ക എന്ന പട്ടിക്ക്. പൊക്കി വിടാൻ ആൾ ഉണ്ടെങ്കിൽ ഏത് പട്ടിക്കും ഭൂമിക്ക് പുറത്ത് വരെ എത്താം എന്നതിന് തെളിവാണ് ലൂക്ക എന്ന പെൺ പട്ടി, മനുഷ്യൻ ബഹിരാകാശത്ത് ആദ്യമായി എത്തുന്നതിന് മുന്നെ എത്തിയത് ഒരു പട്ടിയായിരുന്നു.പട്ടിയുടെ കഴിവ് അല്ല, പരീക്ഷണത്തിൻ്റെ ഭാഗമായി മനുഷ്യർ അയച്ചതായിരുന്നു. ഇവിടെ അമ്മ ദൈവം ഐക്യരാഷ്ട്രസഭയിൽ വരെ സംസാരിച്ചു എന്നാണ് ഭക്തരുടെ അവകാശവാദം - പൊക്കി വിടാൻ ആൾ ഉണ്ടെങ്കിൽ ഏതു പട്ടിക്കും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് വരെ എത്താമെന്ന് തെളിയിച്ചതാണ്.- ലൂക്കയെ ബഹിരാകാശത്തിൽ എത്തിച്ചത് ശാസ്ത്രം ആണ്,
John, NY 2020-11-28 14:41:41
Trump never spends his own money for all these recounts. His idiotic followers spend the money. He probably keeping chunk of the money for himself and spends little to fool the followers. He has been a con man through out his life.
Sr.Grace Maria 2020-11-28 11:07:01
GOP Rep Announces Plot To Overturn Election Results In Unhinged Twitter Rant Attacking Biden. Rep. Mo Brooks (R-AL) took to Twitter on Friday where he claimed that the election results were false and cited a so-called “Kraken” lawsuit to back his claims. The Alabama Republican urged his GOP colleagues to join him and vow not to ratify Joe Biden’s victory and give Donald Trump a second term. “IMHO, Joe Biden DID NOT win lawful vote majority in Georgia,” Brooks tweeted. “Per its right & duty, Congress should reject any Georgia submission of 16 electoral college votes for Joe Biden. That is EXACTLY what I hope to help do.” “See below lawsuit for more! SORDID!” he added, including a link to two lawsuits filed by ousted Trump attorney Sidney Powell. Those suits, which Powell compared to a mythical sea monster, merely rehash already debunked conspiracy theories and claims rejected by other courts — with plenty of misspellings. Andrew's political observations are very scholarly, very educative, unbiased. Please write more in Malayalam. Many American political terms are not familiar for all readers.
Fascist lose again & again 2020-11-28 11:10:57
Not only did Trump spend $3 million just to lose twice, but he lost by an even bigger margin. This is music to my ears. Donald Trump spent millions of dollars in legal fees in Wisconsin in an attempt to overturn the election results in the state. On Friday, Milwaukee finished their recount and discovered that President-elect Joe Biden had a bigger lead on Trump than previously reported. The Trump campaign had to pay $3 million for the recount in Wisconsin. Let us send the Fascist to jail with his corrupt children.
DemocRats 2020-11-28 18:01:33
Some idiotic malayalees think that Biden spent all election campaign money from his family. He collected a large amount of money from all over the world especially from China.China had special interest in US election. Biden’s victory is Chinese victory. Hunter Biden is the link between China and US.
EV 2020-11-28 21:05:33
DemocRat താത്വികമായ ഒരു അവലോകനമാണോ ഉദ്ദേശിക്കുന്നത്! Please watch the video: https://www.youtube.com/watch?v=VebCjf6TS8E
Hunting for Hunter's computer 2020-11-28 22:10:31
Hooliyani still hunting for Hunter Biden's computer, the computer store guy fled may be hiding with the swerve rat in my tunnels. Hooliyani also cannot find the flash drives of which contain evidence of voter fraud. The rat should stop listening to fox news sitting in the tunnel. we know you won't come out to see & hear the truth. Big city Cats will find you.
My Cousin maga 2020-11-28 22:25:40
MAGAs feel misunderstood, left out, marginalized, etc. They cannot understand that trump lost along with trump children. They cannot count the zeros in 80,000,000. http://Overstock.com founder Patrick Byrne claims he's funding an army of hackers who can save the election for Trump. Boycott Overstock.com, he must be in jail.
1000 death/day 2020-11-28 22:33:44
rump supporter who gave $2.5m to fight election fraud wants money back. https://theguardian.com. *Instead of labeling 98% of Trump's tweets as misleading or false, wouldn't it be less work for Twitter to just suspened him for 53 days until he's no longer relevant?. Then he will disappear or will be in prison. Mike Pompeo visits the Middle East, and then a week later a top Iranian nuclear scientist is assassinated. he pandemic is SURGING. Our country is losing THOUSANDS of lives per day.
Pastor Daniel 2020-11-28 22:36:21
trump campaign spent $3 million dollars to get Biden 132 more votes in Wisconsin recount. 10,000 Donald Trump supporters donated $300 each to fund a $3,000,000 recount effort in Milwaukee. What did they buy? Biden 132 extra votes. Thank you Republicans to help stop the steal and get those votes back for Biden. Thanks
malayalee 2020-11-29 00:40:20
Very true, great relief this Putin-puppy is getting thrown out from WH and the darkest days in American History is over> he thought he can be in power till his death like Putin and the Chines guyand North Korean guy who all are his best buddies. He should be thrown out on 1/20/21 by law authorities to prison for all his crimes to the American people. He is a spoiled rat and deserves no mercy, a cruel man, playing golf?? while people are dying. He has'nt attended a covid task force meeting in almost 6 months and playing golf. Why some "kuttysaippanmar" still like him? Come on wake up, see yourself.
Sudhir Panikkaveetil 2020-11-29 04:58:51
വിഷയങ്ങളെ അപഗ്രഥനം ചെയ്തുകൊണ്ട് വായനക്കാർക്ക് ബോധ്യപ്പെടും വിധം എഴുത്തുകയെന്ന കഴിവുള്ള ലേഖകനാണ് ശ്രീ ആൻഡ്രുസ്. നിഷ്പക്ഷമായ നിരീക്ഷണത്തിലൂടെ മതമായാലും, രാഷ്ട്രീയമായാലും തന്റേതായ കാഴ്ചപ്പാടുകൾ അദ്ദേഹം അവതരിപ്പിക്കുന്നു. ആശംസകൾ !!
Mary Anthony.PA 2020-11-29 10:50:13
In Another Legal Blow To Trump, Pa. Supreme Court Tosses Suit Challenging Mail-In Ballots. Dominique Mosbergen Dominique Mosbergen·Senior Reporter, HuffPost Sat, November 28, 2020, 9:18 PM EST Pennsylvania’s highest court dismissed a lawsuit on Saturday from U.S. Rep. Mike Kelly (R-Pa.) and other Republicans who’d sought to challenge the legitimacy of the approximately 2.6 million mail-in ballots cast in the state during the November general election. In a unanimous decision, the Pennsylvania Supreme Court threw out a lower court’s order ― issued by Commonwealth Court Judge Patricia McCullough on Wednesday in response to the suit ― that had temporarily halted the certification of remaining contests in the state. Yes, we need to get the fascist traitor out of the Oval Office asap.
Mohan Sivasankaran. CT 2020-11-29 10:59:17
ട്രംപിനെ ഏറ്റവും കൂടുതൽ പുകഴ്ത്തുന്ന ടി വി ചാനൽ ആണ് ഫോക്സ് ന്യൂസ് -കുറുക്കൻ ന്യൂസ്. ട്രംപിന്റെ മുന്നിൽ ഓച്ഛാനിച്ചു നിക്കുന്ന ഇവരുടെ ചാനൽ കാണാൻകൊള്ളില്ല എന്ന് ട്രംപ്. Trump Calls Fox News ‘Unwatchable, Especially During Weekends’ Day Before His Fox News Interview. it is full of lies like trump.
Mary Pappan{RN} 2020-11-29 11:03:14
Trump's Touted 'Coronavirus Drug' Linked To Psychiatric Disorders. A drug repeatedly and erroneously pushed by Donald Trump earlier this year as a positive treatment for coronavirus has been linked to psychiatric disorders. Chloroquine and a related compound, hydroxychloroquine — which was heavily touted by Trump — were reviewed earlier this year by a medical agency of the European Union after notification from Spain’s drug authority of six cases of mental disturbances linked to coronavirus patients on high doses of the medicines. The European Medicines Agency revealed the latest concerns Friday and has recommended that the product information for the medicines be updated to inform health care professionals of the psychiatric risks. “A review of all available data ... confirmed a link between the use of these medicines and the risk of psychiatric disorders and suicidal behavior,” said an EMA statement.
Black man got killed again 2020-11-29 11:06:36
An Oregon man was arrested and charged with fatally shooting 19-year-old Aidan Ellison at a hotel on Monday, according to local reports and The Ashland Police Department. KTVL-TV reported that Robert Keegan, 47, confronted Ellison in the parking lot of the Stratford Inn because of the volume of his music.
White extremists in 1864 #1 2020-11-29 18:50:28
Read this to see how the white extremists behaved: The South’s Deadly Revenge for the Emancipation Proclamation- In the early morning of April 12, 1864, a force of 1,500 Confederate cavalry under General Nathan Bedford Forrest attacked 600 Union soldiers at Fort Pillow, Tennessee. These were not just any Union soldiers. More than half were Black, most of them former slaves—a fighting force most rebel soldiers had never seen before. Though Black soldiers had fought in a handful of engagements in 1862 and 1863, their presence in combat was still relatively new. The fight did not last long. The callow Union commander, who was white, made several grave mistakes, which included refusing to surrender. His force was quickly overrun. Soon the slaughter began—the deliberate shooting by Confederates, enraged by the presence of Blacks, of unarmed soldiers who were either trying to surrender or had already surrendered. The carnage did not stop on the battlefield. Wounded and sick men alike were butchered in the hospital tents. By the time the last prisoner was executed, nearly half of the Fort Pillow garrison lay dead, the overwhelming majority of them Black. The meaning of the killings soon became clear. In its early years, the Civil War had been seen as an attempt to put the Union back together. Lincoln had said as much many times, and most people in the North endorsed this idea. Most were not abolitionists. Most were profoundly uncomfortable with the idea of former slaves suddenly mixing with white people.
Investigative journalist 2020-11-29 19:06:36
Trump is going to start his own Channel. Politics is not for him. He is making as much as money before Jan 2Oth from his stupid followers. They still think he is the chosen one. But they don't know that on Jan 20th afternoon, the US Marshal will kick his ass out from WH and give his throne to Joe Biden. And, then he will be the next 'Chosen one" and all the Republicans' will bow him down. God says that he will destroy the proud and take their throne away from them and given to the just.
White extremists in 1864#2 2020-11-29 20:02:04
White extremists in 1864#2 Lincoln changed his mind by emancipating the slaves in January 1863, he changed the meaning of the war to a war for the freedom of the nation’s four million slaves—a war of Black liberation. , he had asserted that an army of Black men would be raised from their native soil and would become the instruments of their own deliverance. the first and most critical phase of Lincoln’s emancipation campaign was actually enlistment: Black men mustering in and putting on uniforms and learning how to march and shoot with their white counterparts. And with enlistment came, quite possibly, the chance for true social revolution. “Never since the world began,” wrote abolitionist Frederick Douglass, “was a better chance offered to a long enslaved and oppressed people. Once let a black man get upon him the brass letters U.S.; let him get an eagle on his button and a musket on his shoulder, and bullets in his pocket, and there is no power on earth or under the earth which can deny that he has earned the right of citizenship in the United States.” But Confederate vice president Alexander Stephens put it—"the great truth that the negro is not equal to the white man, that slavery, subordination to the superior race, is his natural and normal condition.”
Philip Varghese 2020-11-30 09:41:47
അവർ മുസ്ലീങ്ങളെ രാജ്യദ്രോഹികൾ ആക്കിയപ്പോൾ ദളിതർ നിശ്ശബ്ദരായിരുന്നു. ദളിതർക്ക് നേരെ അക്രമങ്ങൾ പെരുകിയപ്പോൾ വിദ്യാർഥികൾ പ്രതികരിച്ചില്ല. പിന്നീട് വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞപ്പോൾ ബോളിവുഡ് കണ്ടതായി ഭവിച്ചില്ല. ബോളിവുഡ് താരങ്ങളെ രാജ്യദ്രോഹികളും മയക്കുമരുന്ന് മാഫിയയുമായി പ്രഖ്യാപിച്ചപ്പോൾ കർഷകർ തങ്ങളെ അത് ബാധിക്കുമെന്ന് കരുതിയില്ല. ഇപ്പോൾ കർഷകർ വിവരമില്ലാത്ത, രാജ്യദ്രോഹികൾ ആയി മാറിയപ്പോൾ പ്രതികരിക്കാത്ത വിഭാഗങ്ങൾ ഓർമ്മിക്കുക, അടുത്ത ഇര നിങ്ങൾ ആയിരിക്കുമെന്ന്. ഫാസിസത്തിന് വളരാൻ എപ്പോഴും ഒരു ശത്രു ആവശ്യമാണ്. കപട ദേശീയത അതിനായി ഇരകളെ കണ്ടെത്തിക്കൊണ്ടിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക