കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളില്‍ ഓരോന്നിലും സജീവമായി ഇടപെടുകയും പരിഹാരം കാണുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന സ്ഥാനപതിയെ സമാജത്തിന്റെ നന്ദിയും അഭിനന്ദനവും അറിയിച്ചു. സമാജത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനറല്‍ സെക്രട്ടറി അലക്സ് മാത്യു സ്ഥാനപതിയെ ധരിപ്പിച്ചു.
ട്രഷറര്‍ തമ്പി ലൂക്കോസ്, രക്ഷാധികാരികളായ ജേക്കബ് ചണ്ണപ്പേട്ട, ജോയ് ജോണ്‍ തുരുത്തിക്കര, വനിതാ വേദി കണ്‍വീനര്‍ റീനി ബിനോയ്, കമ്മിറ്റി അംഗങ്ങളായ ലാജി ജേക്കബ്, പ്രമില്‍, ജയന് സദാശിവന്, റെജി മത്തായി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍