28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബഷീർകുട്ടിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി
GULF
24-Nov-2020
GULF
24-Nov-2020

ദമ്മാം: 28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി തുഗ്ബ സനയ്യ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബഷീർകുട്ടിയ്ക്ക് നവയുഗം ഊഷ്മളമായ യാത്രയയപ്പ് നൽകി.
.jpg)
നവയുഗം സനയ്യ യൂണിറ്റ് ഓഫിസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം തുഗ്ബ മേഖല പ്രസിഡന്റ് സുബിവർമ്മ പണിക്കർ നവയുഗത്തിന്റെ ഉപഹാരം ബഷീർകുട്ടിയ്ക്ക് കൈമാറി. നവയുഗം തുഗ്ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്രകമ്മിറ്റിഅംഗം പ്രഭാകരൻ, മേഖല നേതാക്കളായ ലാലു ശക്തികുളങ്ങര, സന്തോഷ്, രഞ്ജിത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൊല്ലം പുനലൂർ ഉപ്പുകുഴി സ്വദേശിയായ ബഷീർകുട്ടി ഇരുപത്തെട്ടു വർഷമായി തുഗ്ബയിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നവയുഗം സനയ്യ യൂണിറ്റ് സഹഭാരവാഹിയായ അദ്ദേഹം, പ്രവാസി സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യയും ഒരു മകനും, രണ്ടു പെൺമക്കളും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. മകനും സൗദിയിൽ പ്രവാസിയാണ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments