Image

ബിഗ് ബോസ് ഫെയിം ഡോക്ടര്‍ രജിത് കുമാര്‍ നായകനാകുന്ന ' ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ്‍ 2 ' ഏഷ്യാനെറ്റില്‍

Published on 24 November, 2020
ബിഗ് ബോസ് ഫെയിം ഡോക്ടര്‍ രജിത് കുമാര്‍ നായകനാകുന്ന ' ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ്‍ 2  ' ഏഷ്യാനെറ്റില്‍
രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും പ്രശ്‌നങ്ങളും രസകരമായി അവതരിപ്പിക്കുന്ന ' ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ്‍ 2 ' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

അലക്‌സിയും സൂസനും വീടിന്റെ മുകളിലത്തെ നിലയില്‍  താമസിക്കാന്‍ എത്തുന്നതോടുകൂടി താഴത്തെ നിലയില്‍ താമസിക്കുന്ന സുഹാസിനിയുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഈ പരമ്പരയെ മുന്നോട്ടു കൊണ്ടുപോകുന്നത്. 

ബിഗ് ബോസ് ഫെയിം ഡോക്ടര്‍ രജിത് കുമാര്‍ അലക്‌സി എന്ന കഥാപാത്രത്തെയും അതോടൊപ്പം അലെക്‌സിയുടെ പിതാവായ ഫെര്‍ണാണ്ടസിന്റെ ആത്മാവായും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.കൂടാതെ കൃഷ്ണപ്രഭ , മല്ലിക സുകുമാരന്‍ , അനു ജോസഫ് , അനൂപ് ശിവസേനന്‍ തുടങ്ങിയവരും  കഥാപാത്രങ്ങളാകുന്നു

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ്‍ 2 ഏഷ്യാനെറ്റില്‍  നവംബര് 28 മുതല്‍ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9 . 30 നു സംപ്രേക്ഷണം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക