ക്ഷേത്രത്തില്‍ ചുംബന രംഗങ്ങള്‍; നെറ്റ്ഫ്ളിക്സിനെതിരെ കേസ് കൊടുത്ത് യുവമോര്‍ച്ച
FILM NEWS
23-Nov-2020
FILM NEWS
23-Nov-2020

ഭോപ്പാല്‍: നെറ്റ്ഫ്ളിക്സ്സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുകൊടുത്ത് ഭാരതീയ ജനത യുവ മോര്‍ച്ച. ക്ഷേത്രത്തിനുള്ളില്‍ വെച്ചുള്ള ചുംബന രംഗങ്ങള്‍ അടങ്ങിയ വെബ് സിരീസ് പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് കേസ് കൊടുത്തത്. ഭാരതീയ ജനത യുവമോര്‍ച്ച ദേശിയ സെക്രട്ടറി ഗൗരവ് തിവാരിയാണ് പരാതി നല്‍കിയത്.
റവ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. മോണിക്ക ഷേര്‍ഗില്‍, അംബിക ഖുറാനെ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നറോട്ടം മിശ്ര പറഞ്ഞു
സ്യൂട്ടബിള്‍ ബോയ് എന്ന വെബ് സിരീസിലാണ് ചുംബല രംഗങ്ങള്‍ ഉള്ളത്. ഇത് നെറ്റ്ഫ്ളിക്സ് വഴിയാണ് റിലീസ് ചെയ്തത്. പരാതിയില്‍ ഇത് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും രംഗങ്ങള്‍ മാറ്റണമെന്നും നെറ്റ്ഫ്ളിക്സ് മാപ്പു പറയണമെന്നുമാണ് ഗൗരവ് തിവാരി ആവശ്യപ്പെട്ടത്. ഹിന്ദുവിനെ അവഹേളിക്കുന്നതിനു തുല്യമാണെന്നും തിവാരി പറയുന്നു.
.jpg)
പരാതിയുടെ അടിസ്ഥാനത്തില്‍ മത വികാരം വൃണപ്പെടുത്തി എന്ന 295 എ നിയമപ്രകാരം ആണ് മോണിക്ക ഷേര്‍ഗില്ലിനെതിരെയും അംബിക ഖുറാനക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് റവ പോലീസ് സൂപ്രണ്ടന്റ് രാകേഷ് കുമാര്‍ അറിയിച്ചു.ശനിയാഴ്ച്ചയാണ് ഗൗരവ് തിവാരി പരാതി നല്‍കിയത്. പ്രശസ്ത സംവിധായിക മീര നായര്‍ ആണ് സ്യൂട്ടബിള്‍ ബോയിയുടെ സംവിധായിക. സലാം ബോംബെ,മണ്‍സൂണ്‍ വെഡ്ഡിങ്ങ്. ദി നെയിം സീക്ക് എന്നിവയാണ് മീരയുടെ നിരൂപണത്തിനു വിധേയമായ മറ്റു ചിത്രങ്ങള്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments