എടുത്ത് ചാടിയെടുത്ത പലതും പിന്നീട് തിരുത്തേണ്ടി വന്നു, നിയമം തീരുമാനിക്കട്ടെ; ബിനീഷ് വിഷയത്തില്‍ സുരേഷ് ഗോപി
FILM NEWS
22-Nov-2020
FILM NEWS
22-Nov-2020

ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ താരസംഘടനായായ അമ്മ ഉടനടി നടപടി എടുക്കേണ്ടതില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കഴിഞ്ഞദിവസം വിളിച്ചു ചേര്‍ത്ത അമ്മയുടെ എക്സിക്യൂട്ടീവ് മീറ്റിങ്ങില്‍ ബിനീഷിനെതിരെ നടപടി വേണമെന്നും വിശദീകരണം ചോദിച്ചാല്‍ മതിയെന്നുമുള്ള രണ്ട് അഭിപ്രായം ഉയര്‍ന്നിരുന്നു. ഒടുവില്‍ വൈസ് പ്രസിഡന്റ് സിദ്ദിഖ് ട്രഷറര്‍ ജഗദീഷ് എന്നിവരുടെ അഭിപ്രായങ്ങളെ തള്ളി ബിനീഷിനോട് വിശദീകരണം തേടാനാണ് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവരുടെ തീരുമാനം. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ല, അമ്മ രാഷ്ട്രീയ സംഘടനയല്ല. ആരും കുറ്റവാളികളെന്ന് നാം തീരുമാനിക്കേണ്ട. എടുത്ത് ചാടിയെടുത്ത പലതും പിന്നീട് തിരുത്തേണ്ടി വന്നു. നിയമം തീരുമാനിക്കട്ടെ, അതിന് ശേഷം സംഘടന തീരുമാനിക്കും അന്വേഷണം നടക്കട്ടെ എന്നുമാണ് സുരേഷ് ഗോപി പറഞ്ഞു
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments