തന്റെ പേരില്‍ തട്ടിപ്പിന് ശ്രമമെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പരാതി
FILM NEWS
22-Nov-2020
FILM NEWS
22-Nov-2020

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ തട്ടിപ്പിന് ശ്രമം. സംവിധായകന്റെ പേരില്‍ നടിമാരെ ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ വിവരം സംവിധായകന്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. രണ്ട് ഫോണ്‍ നമ്പറുകളില്‍ നിന്നുമാണ് താന്‍ അള്‍ഫോന്‍സ് പുത്രനാണെന്ന് പരിചയപ്പെടുത്തിയത്. മറ്റ് സ്ത്രീകള്‍ക്കും ഈ കോളുകള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ അത് താന്‍ അല്ലെന്നും അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു. തന്റെ പേരില്‍ വ്യാജ കോളുകള്‍ നടത്തുന്ന രണ്ട് ഫോണ്‍ നമ്പരുകളും അല്‍ഫോണ്‍സ് തന്റെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ നമ്പറുകളിലേക്ക് താന്‍ വിളിച്ചപ്പോഴും ഫോണ്‍ എടുത്തയാള്‍ താന്‍ അല്‍ഫോന്‍സ് പുത്രന്‍ ആണെന്നാണ് പറഞ്ഞത്. ഇക്കാര്യം വ്യക്തമാക്കി അല്‍ഫോന്‍സ് പുത്രന്‍ പോലീസില്‍ പരാതി നല്‍കി. ഇത്തരത്തിലുള്ള കോള്‍ ലഭിച്ചാല്‍ വ്യക്തിപരമായ യാതൊരു വിവരങ്ങളോ ഫോട്ടോയോ വീഡിയോയോ ആ വ്യക്തിക്ക് നല്‍കരുത് അതൊരു തട്ടിപ്പാണെന്ന് മനസിലാക്കണമെന്നും അല്‍ഫോണ്‍സ് തന്റെ പോസ്റ്റില്‍ പറഞ്ഞു.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments