എ' പടം നായകന്‍ മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം; ആദ്യനായികയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍
FILM NEWS
21-Nov-2020
FILM NEWS
21-Nov-2020

എ' പടം നായകനില്‍ നിന്ന് മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം പങ്കുവെച്ച് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍. നടി ഷക്കീലയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ അക്കാര്യം കുറിച്ചത്.
രാസലീലയിലെ അഭിനയത്തിനു ശേഷം എല്ലാവരും 'നിന്റെ ഭാവി പോയെന്ന്' പറഞ്ഞപ്പോള്‍ അതിലെ നായിക ഷക്കീല അടുത്ത് വിളിച്ച് തലയില്‍ കൈയ്യോടിച്ച് നിങ്ങള്‍ ക്ലിക്കാകും എന്ന് പറഞ്ഞുവെന്നും അദേഹം പേസ്റ്റില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
.jpg)
യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കന്‍ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല! 'രാസലീല'യില്‍ കോമഡി ചെയ്യാന്‍ വിളിച്ച എന്നോട്, നേരില്‍ കണ്ടപ്പോള്‍ സംവിധായകന്‍ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എന്റെ മനസ്സില്‍ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാന്‍ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു 'നിന്റെ ഭാവി പോയി!' പക്ഷേ, ഷൂട്ടിംഗ് തീര്‍ന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയില്‍ കൈയ്യോടിച്ച് പറഞ്ഞു; 'നിങ്കള്‍ ക്ലിക്കാവും!'
പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വര്‍ഷം, മലയാള കുടുംബങ്ങളുടെ മുഴുവന്‍ ഹൃദയം കീഴടക്കിയ 'കോമഡി ടൈം' എന്ന സൂര്യ. ടി.വി. പ്രോഗ്രാമുമായി 'കൂട്ടിക്കല്‍ ജയചന്ദ്രന്‍' ജനിച്ചു. വീണ്ടും 'ചിരിക്കുടുക്ക' യില്‍ നായകനായി! 'A' പ്പട നായകന്‍ വീണ്ടും മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി 'ഷക്കീല' യ്ക്കും എന്റെ പ്രേക്ഷകര്‍ക്കും നന്ദി.
എന്റെ പ്രിയ നായികയ്ക്ക് പിറന്നാള്‍ ആശംസകള്‍..
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments