Image

ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബര്‍ 21 ന്

Published on 19 November, 2020
ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബര്‍ 21 ന്

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബര്‍ 21 ന് നടക്കും.

വൈകുന്നേകം 7 മുതല്‍ രാത്രി 8.30 വരെ നടക്കുന്ന ശുശ്രൂഷക്ക് ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നേതൃത്വം നല്‍കും. സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ശുശ്രൂഷകരായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് , ബ്രദര്‍ സാജു വര്‍ഗീസ് , ബ്രദര്‍ ഷാജി ജോര്‍ജ് എന്നിവരും പങ്കെടുക്കും .

ഓണ്‍ലൈനില്‍ സൂം ആപ്പ് വഴി 86516796292 എന്ന ഐഡിയില്‍ ഈ ശുശ്രൂഷയില്‍ പങ്കെടുക്കാവുന്നതാണ്.

'അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു'.(1 പത്രോസ് 2 : 24) എന്ന തിരുവചനം ഈ അനുഗ്രഹീത ശുശ്രൂഷയില്‍ മാംസം ധരിക്കുവാന്‍ ഇരുപത്തിനാല് മണിക്കൂര്‍ കുരിശിന്റെ വഴി ധ്യാനിച്ചുകൊണ്ടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും 20 ന് (വെള്ളി) രാവിലെ 5 മുതല്‍ 21 ന് ശനി രാവിലെ 5 വരെ ഓണ്‍ലൈനില്‍ സൂമില്‍ നടക്കും.

എല്ലാ മൂന്നാം ശനിയാഴ്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കും അതിനൊരുക്കമായുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയിലേക്കും സെഹിയോന്‍ മിനിസ്ട്രി ഏവരെയും സ്വാഗതം ചെയ്തു.

ID 8894210945
Passcode 100.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക