ബയോ മെട്രിക് (കവിത: വേണുനമ്പ്യാർ)
SAHITHYAM
18-Nov-2020
SAHITHYAM
18-Nov-2020

1
ഒരു വേള അന്നാശയമുണ്ടായത്
അന്നത്തോടുള്ള ആശയിൽ നിന്നാകാം
ഒരു വേള അന്നാശയമുണ്ടായത്
അന്നത്തോടുള്ള ആശയിൽ നിന്നാകാം
.jpg)
അന്നാശയത്തിനും കീഴെ
മൂത്രാശയമുണ്ടായത്
പറയാൻ കൊള്ളാത്ത മറ്റൊരു
ആശയിൽ നിന്നാകാം
ആ ആശ വഴി നിന്നെ കെട്ടിയതു കൊണ്ടാകാം
നമുക്കിടയിൽ അബോർഷനെയും
അതിജീവിച്ച ഒരു മഹാശയൻ പൊട്ടിമുളച്ചത്
വർഷങ്ങൾക്ക് ശേഷം ആ മഹാശയൻ
അന്നെന്നെ കൊന്നൂടായിരുന്നോ എന്നലറിക്കൊണ്ട്
ആമാശയത്തിൽ അൾസർ വന്ന എന്റെ കൊങ്ങയ്ക്ക് പിടിച്ചപ്പഴാ
ആശാപാശത്തിനൊക്കെ ശാശ്വതമായ ഒരറുതി വന്നത്!
2
എന്നേക്കാൾ പൊക്കത്തിൽ വീട്
വീടിനേക്കാൾ പൊക്കത്തിൽ മരം
മരത്തേക്കാൾ പൊക്കത്തിൽ മേഘം
നടപ്പു ജീവിതശൈലിയിൽ
വേണമെങ്കിൽ ദേഹഹത്യ നടത്തി
പൊക്കക്കുറവിനു ഒരു പ്രായശ്ചിത്തം ആകാം
ആത്മാവിന്റെ വെള്ള പ്പുകച്ചുരുളുകൾ
വീടിനെയും മരത്തെയും മേഘത്തെയും വിട്ടുയർന്നു
നക്ഷത്രങ്ങളെ തഴുകുന്നത് കണ്ടു നിൽക്കാനും
ഒരു സെല്ഫിയെടുക്കാനും ഞാനുണ്ടാവില്ലല്ലോ
എന്നതാണ് അപ്പോൾ മറ്റൊരു സമസ്യ!
3
പക്ഷമെന്തിന്?
ഭൂമിക്ക്
പക്ഷാഘാതം ഉണ്ടാക്കാനൊ!
പരമമായ സ്കാനിങ്ങിൽ
പക്ഷങ്ങളുടെ അടയാളം
തിരസ്കരിക്കപ്പെടും
ആകയാൽ ഇപ്പഴേ അവയരിഞ്ഞു തള്ളി
പക്ഷവാതം പിടിക്കാതെ
ആകാശത്തിൽ കമിഴ്ന്നു നീന്താം
കൃഷ്ണപ്പരുന്തിന്റെ ഷെഹ്‌നായിവിസ്താരം
അലസമായി ശ്രവിച്ചും കൊണ്ട്!
4
അല്പത്തെക്കുറിച്ചു
അനല്പമായി ചിന്തിച്ച
അൽപ്പൻ ഞാൻ
അന്തസ്സാരശൂന്യങ്ങൾ
എന്റെ ജൽപ്പനങ്ങൾ
ഞെരിഞ്ഞിലിൽ
മുന്തിരി വിളയുമെന്ന
പ്രതീക്ഷ എനിക്കില്ല!
5
വിവരപ്പായസമുണ്ട് മനം നിറച്ചു
വിവരക്കേടിനൊട്ടു കുറവുമില്ല
അത് ഒരു ദഹനക്കേടോളം പോന്ന അസ്കിതയായപ്പോൾ
ഞാൻ നഗരത്തിലെ വിവരോളജിസ്റ്റിനെ ചെന്നു കണ്ടു.
എന്റെ മൂർദ്ധ്വാവിൽ സ്റ്റെതസ്കോപ്പിന്റെ ഡയഫ്രം അമർത്തിപ്പിടിച്ചിട്ട് അദ്ദേഹം അനുനാസികാ സ്വരത്തിൽ ഉപദേശിച്ചു :
സ്റ്റോപ്പ് ഇൻ ടേക്ക് ഓഫ് അൺവാണ്ടഡ് ഇൻഫർമേഷൻ;
ഇമ്പ്രെഷൻസ് ഔട്ട് വെയ് എക്സ്പ്രെഷൻ!
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments