സ്‌കൂളുകള്‍ അടച്ചതില്‍ പ്രതിഷേധിച്ച് ഇറ്റലിയില്‍ വിദ്യാര്‍ഥികള്‍ തെരുവില്‍ പഠിച്ചു
EUROPE
18-Nov-2020
EUROPE
18-Nov-2020

ടൂറിന്‍: കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സ്‌കൂളുകള്‍ അടച്ചിടുന്നതില്‍ ഇറ്റലിയിലെ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധം. പലരും വഴിയരികില്‍ കസേരയിട്ടിരുന്ന് പഠിച്ചാണ് പ്രതിഷേധം അറിയിക്കുന്നത്.
രോഗവ്യാപനം ഗുരുതരമായ പല മേഖലകളിലും സ്‌കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈനിലാണ് ക്ലാസുകള്‍ നടക്കുന്നത്. എന്നാല്‍ സ്‌ക്രീനിലേക്കല്ല അധ്യാപകരുടെ മുഖത്തേക്കു നോക്കി പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പല വിദ്യാര്‍ഥികളും പറയുന്നു.

ചെറിയ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ അനുവാദമുണ്ട്. മുതിര്‍ന്ന കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും കടകളും ബാറുകളും റസ്റ്ററന്റുകളും അടഞ്ഞു കിടക്കുകയാണ്.
വാക്‌സിനുകള്‍ക്കും കോവിഡ് വിരുദ്ധ മരുന്നുകള്‍ക്കുമായി ഇറ്റലി 400 മില്യണ്‍ യൂറോ ബജറ്റ് ഫണ്ട് നീക്കിവച്ചു. ഇറ്റലിയിലെ പുതിയ കരട് ബജറ്റ് നിര്‍ദ്ദേശത്തില്‍ കൊറോണയുടെ പരിഹാരത്തിനായി രോഗികളുടെ ചികിത്സയ്ക്കായി ആന്റി വാക്‌സിനുകളും മരുന്നുകളും വാങ്ങുന്നതിന് 400 ദശലക്ഷം യൂറോയാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഏത് മരുന്നുകളോ വാക്‌സിനുകളോ ആണ് ആരോഗ്യ മന്ത്രാലയം വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.
അതേസമയം പുതിയ ഒരു വാക്‌സിന്‍ പരീക്ഷണങ്ങളില്‍ 94 ശതമാനം ഫലപ്രദമാണെന്ന് യുഎസ് കന്പനിയായ മോഡേണ പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച വീണ്ടും വാക്‌സിനുള്ള പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments