Image

കോവിഡ് ബാധിച്ചു മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് നവയുഗത്തിന്റെ കൈത്താങ്ങ്.

Published on 17 November, 2020
കോവിഡ് ബാധിച്ചു മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് നവയുഗത്തിന്റെ കൈത്താങ്ങ്.
ദമ്മാം/തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരണമടഞ്ഞ നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ ശോബാ യൂണീറ്റ് മെമ്പറായ ബൈജു കുമാറിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായധനം കൈമാറി.

തിരുവനന്തപുരം ചെമ്പഴന്തിയില്‍ ഉള്ള ബൈജു കുമാറിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വെച്ച്, നിയമസഭ ചീഫ് വിപ്പ് കെ രാജന്‍ എം.എല്‍.എ ബൈജുകുമാറിന്റെ ഭാര്യ അര്‍ച്ചന എസ് നായര്‍ക്ക് നവയുഗത്തിന്റെ കുടുംബസഹായധനം  കൈമാറി.  
 
നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, നവയുഗം കേരള ഘടകം സെക്രട്ടറി കെ. ആര്‍. അജിത്, ടിറ്റോ ജോയിക്കുട്ടി, സി. പി. ഐ. കഴക്കൂട്ടം മണ്ഡലം കമ്മിറ്റി സെക്രട്ടറി ചന്തവിള മധു, ശ്രീകാര്യം ലോക്കല്‍ കമ്മിറ്റി അംഗം ഗാന്ധിപുരം ബഷീര്‍, ചെമ്പഴന്തി ബ്രാഞ്ച് സെക്രട്ടറി എം. രാജേഷ്, കഴക്കൂട്ടം ലോക്കല്‍ കമ്മിറ്റി അംഗം  ശ്രീകുമാര്‍, പി. മഹാദേവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അല്‍ ഹസ്സയില്‍ പതിന്നാലു വര്‍ഷത്തോളമായി പ്ലംബര്‍ ആയി ജോലി നോക്കി വരികയായിരുന്ന, നവയുഗത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ബൈജുകുമാര്‍ (48 വയസ്സ്), ജൂലൈ മാസത്തിലാണ്  കോവിഡ് രോഗബാധിതനായത്. പനി വന്ന് ശരീരം തളര്‍ന്ന് റൂമില്‍ ബോധമില്ലാതെ കിടന്ന ബൈജുവിനെ, നവയുഗം പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് പരിശോധനയില്‍ കോവിഡ് സ്ഥിതീകരിയ്ക്കുകയായിരുന്നു.  28 ദിവസങ്ങളോളം മുബാറസ് ബിന്‍ജ്ജലവി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ആയിരുന്ന അദ്ദേഹം, ആഗസ്റ്റ് ഏഴിന് പുലര്‍ച്ചേ 2.20 ന്  മരണത്തിനു കീഴടങ്ങുകയായിരുന്നു. നവയുഗം അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവന്റെ നേതൃത്വത്തില്‍ നവയുഗം ജീവകാരുണ്യവിഭാഗം, നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇവിടെത്തന്നെ മറവു ചെയ്യുകയായിരുന്നു.

 ബൈജു കുമാറിന്റെ നിര്യാണത്തോടെ ഭാര്യയായ അര്‍ച്ചന എ നായരും, മക്കളായ വൈഷ്ണവി , വൈഷ്ണ എന്നിവരും ഉള്‍പ്പെടുന്ന കുടുംബം പ്രതിസന്ധിയിലായി. അവരെ സഹായിക്കാനായി നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമാണ് കുടുംബസഹായ ഫണ്ട് സ്വരൂപിച്ചത്.

കോവിഡ് ബാധിച്ചു മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് നവയുഗത്തിന്റെ കൈത്താങ്ങ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക