Image

ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് പ്രവാസികളുടെ മടക്കയാത്ര അനുമതിക്കായി, കേന്ദ്രം ഇടപെടലുകൾ നടത്തുക: നവയുഗം

Published on 10 November, 2020
ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് പ്രവാസികളുടെ മടക്കയാത്ര അനുമതിക്കായി, കേന്ദ്രം ഇടപെടലുകൾ നടത്തുക: നവയുഗം
ദമ്മാം: കോവിഡ് മഹാമാരി കാരണം, ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാനസർവ്വീസുകൾ സൗദി സർക്കാർ നിർത്തലാക്കിയത്‌ മൂലം, അവധിയ്ക്ക് നാട്ടിൽ പോയ പതിനായിരക്കണക്കിന് പ്രവാസികളാണ് തിരികെ വരാനാകാതെ കുടുങ്ങി കിടക്കുന്നത്. 

പലരുടെയും വിസ, ഇക്കാമ കാലാവധികൾ അവസാനിയ്ക്കാൻ പോകുകയും, ജോലി തന്നെ നഷ്ടമാകുന്ന അവസ്ഥയെ നേരിടുകയുമാണ്. മറ്റുള്ള രാജ്യക്കാർക്കെല്ലാം തിരികെ വരാൻ അവസരം ലഭിച്ചിട്ടും, ഇന്ത്യൻ പ്രവാസികൾക്ക് നിബന്ധനകൾക്ക് വിധേയമായിപ്പോലും തിരികെ വരാൻ കഴിയാത്ത അവസ്ഥയാണ്. 

യു.എ.ഇ യിൽ പോയി രണ്ടാഴ്ച കൊറന്റൈൻ ഇരുന്ന ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങി സൗദിയിലേക്ക് വരുക എന്ന വഴി മാത്രമാണ് ഇപ്പോൾ ഇന്ത്യൻ പ്രവാസികൾക്ക് ഉള്ളത്. എന്നാൽ ഇത് വളരെ പണച്ചിലവുള്ള കാര്യം ആയതിനാൽ, പാവപ്പെട്ട പ്രവാസികൾക്ക് അതിനും കഴിയുന്നില്ല.

 ഈ വസ്തുതകൾ കണക്കിലെടുത്ത്, നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ മടങ്ങിവരവിന് വേണ്ടി, ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാനസർവ്വീസുകൾ പുനഃരാരംഭിയ്ക്കുവാൻ ആവശ്യമായ അനുമതികൾക്കായി, കേന്ദ്രസർക്കാർ നയതന്ത്രതലത്തിൽ ഇടപെടലുകൾ നടത്തണമെന്നു നവയുഗം സാംസ്ക്കാരികവേദി ദമ്മാം അദാമ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിസ്സാം കൊല്ലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അദാമ യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മറ്റി ജനറൽ സെക്രട്ടറി എം.എ. വാഹിദ് ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രെട്ടറി തമ്പാൻ നടരാജൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ സംഘടനാ വിശദീകരണം നടത്തി. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം എന്നിവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തി. നവയുഗം ദമ്മാം മേഖല പ്രസിഡന്റ് ഗോപകുമാർ സ്വാഗതവും, സാബു എസ് നന്ദിയും പറഞ്ഞു.

പുതിയ യൂണിറ്റ് ഭാരവാഹികളായി മുഹമ്മദ് ഷിബു (രക്ഷാധികാരി), സാബു എസ് (പ്രസിഡന്റ്), രാജ്‌കുമാർ, ഷീബ സാജൻ (വൈസ് പ്രസിഡന്റുമാർ), തമ്പാൻ നടരാജൻ (സെക്രട്ടറി), സുരേഷ് കുമാർ, മധു കുമാർ (ജോയിന്റ് സെക്രെട്ടറിമാർ), ഫിറോസ് (ട്രെഷറർ) എന്നിവരെയും, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ആദിൽ മുഹമ്മദ്, ഷിബു.എസ്.ബി, വിപിൻ നായർ, സത്യൻ, മുഹമ്മദ് ഹാജി, സെന്തിൽകുമാർ, സജിത്ത്, വിനീഷ്, വിജയ്, അമീൻ, സനൽ സോമൻ, നൗഫൽ, പ്രതാപ് എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക