Image

അമേരിക്കയിലെ ഇന്‍ഡ്യന്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയേഴ്‌സ് വര്‍ദ്ധനവും വര്‍ഗ്ഗവിവേചനവും (കോര ചെറിയാന്‍)

Published on 10 November, 2020
അമേരിക്കയിലെ ഇന്‍ഡ്യന്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയേഴ്‌സ് വര്‍ദ്ധനവും വര്‍ഗ്ഗവിവേചനവും  (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ.: ഇന്‍ഡ്യന്‍ ഗവണ്‍മെന്റിന്റെ പൂര്‍ണ്ണമായും ഭാഗീകമായും ലഭിച്ച സഹായത്തോടെ എന്‍ജീനീയറിങ്ങ് പഠനം പൂര്‍ത്തികരിച്ചു അമേരിക്കയില്‍ എത്തുന്ന വന്‍ വിഭാഗം അഭയാര്‍ത്തി ജീവനക്കാരുടെ വര്‍ഗ്ഗീയ വിവേചന പ്രവര്‍ത്തികള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നു. സിലിക്കോണ്‍വാലിയടക്കം കമ്പ്യൂട്ടര്‍  മേഖലയിലുള്ള അമേരിക്കയിലേയും കാനഡയിലേയും കൂടുതല്‍ സ്ഥാപനങ്ങളുടേയും ആധിപത്യം ഇപ്പോള്‍ വെള്ളക്കാര്‍ക്കും ഇന്‍ഡ്യക്കാര്‍ക്കും ആണ്. പൈതൃകമായി ഇന്‍ഡ്യയില്‍ പല ശതവര്‍ഷങ്ങളായി നടമാടിയ കീഴ്ജാതിക്കാരോടുള്ള ഹീന പെരുമാറ്റം ഇവിടേയും ഇന്‍ഡ്യന്‍ കമ്പ്യൂട്ടര്‍ ജീവനക്കാര്‍ നിര്‍വിഘ്‌നമായി തുടരുന്നു. മേല്‍ജാതിക്കാരെന്ന അഹന്ത നിശ്ശേഷം നിഗ്രഹിച്ചു നിര്‍മ്മാല്യമനസ്കരായി ഔദ്യോഗികവൃത്തി പരിരക്ഷിക്കണമെന്ന കോര്‍പ്പറേറ്റ് നിബന്ധനകള്‍ അശേഷം ഇവര്‍ അനുസരിക്കുന്നില്ല.
    
തീണ്ടലുള്ള പട്ടികജാതിക്കാരനായ ദളിത വര്‍ഗ്ഗത്തില്‍പ്പെട്ട ഡാറ്റാബേസ് അഡ്മിനിസ്റ്റര്‍ ആയ ബെഞ്ചമിന്‍ കയില 1999 ല്‍ അമേരിക്കയിലെത്തി ജോലി അന്വേഷണം ആരംഭിച്ചു. സുദീര്‍ഘമായ 20 വര്‍ഷ കാലയളവില്‍ 100-ല്‍ പരം മുഖാമുഖം ഇന്റര്‍വ്യൂകളില്‍ ഹാജരായി. ഔദ്യോഗികമായി  എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടികള്‍ നല്‍കി വിജയിച്ചെങ്കിലും നിയമനം കിട്ടിയില്ല. ഹാജരായ എല്ലാ ഇന്റര്‍വ്യൂ ബോര്‍ഡിലും ഉന്നതമതസ്ഥരായ ഇന്‍ഡ്യന്‍ എന്‍ജീനിയേഴ്‌സിന്റെ കറുത്ത നിറമുള്ള കൈലയോടുള്ള പ്രതികരണം നീരസ്സസ്വരത്തില്‍ പ്രകടമായിരുന്നു. അമേരിയ്ക്കന്‍ വെളുത്ത വര്‍ഗ്ഗക്കാരില്‍നിന്നും അവഹേളന രീതിയുലുള്ള യാതൊരു പെരുമാറ്റവും ഇന്റര്‍വ്യൂ മദ്ധ്യേ കൈലയ്ക്ക്  തോന്നിയിട്ടില്ലെന്നു പറയുന്നു. ഇന്റര്‍വ്യൂ ബോര്‍ഡിലുള്ള ഇന്ത്യന്‍ ഉന്നതകുലരില്‍നിന്നും അമേരിയ്ക്കന്‍ നിയമവിരുദ്ധമായി മാതൃരാജ്യത്തില്‍നിന്നും എത്തിയ പിന്നോക്ക സമുദായ അംഗങ്ങളെ വെറുപ്പോടെ  വീക്ഷിക്കുന്നതും പരസ്യമായി പീഡിപ്പിക്കുന്നതും ടെക് കമ്പനി  ഉടമകള്‍ അറിയുന്നില്ല. ഉപജീവന മാര്‍ഗ്ഗമായ അമേരിക്കന്‍ ടെക് കമ്പനി ജോലി നഷ്ടപ്പെടുമെന്ന ഭീതിമൂലം പിന്‍കാല ഇന്‍ഡ്യന്‍ കീഴ്ജീവനക്കാര്‍ പരാതിപ്പെടുന്നുമില്ല.

അടുത്ത നാളുകളിലായി അമേരിക്കന്‍ ടെക് കമ്പനികളിലെ താണവര്‍ഗ്ഗരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനും വിവേചനം അവസാനി പ്പിക്കുന്നതിനും വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍മാസം ലോകപ്രസിദ്ധമായ സിസ്‌ക്കോ ഐ.റ്റി. കമ്പിനിയ്ക്കും രണ്ട് ഇന്‍ഡ്യന്‍ ഉന്നത വര്‍ഗത്തില്‍പ്പെട്ട  എന്‍ജീനിയേഴ്‌സിനു എതിരായി കാലിഫോര്‍ണി സ്റ്റേറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫെയര്‍ എംപ്‌ളോയ്‌മെന്റ് ആന്റ് ഹൗസിംങ്ങ് വര്‍ഗവിവേചന സ്യൂട്ട് ഫയല്‍ ചെയ്തു. വര്‍ഗവിവേചനത്തിനു വീപരീതമായി ഇന്‍ഡ്യന്‍ പിന്നോക്ക വിഭാഗം ഐ.റ്റി. ജീവനക്കാര്‍ ഇക്ക്വാലിറ്റി ലാബ്‌സ് എന്ന സംഘടന രൂപീകരിച്ചതിനെ തുടര്‍ന്നു വെറും 3 ആഴ്ചകള്‍ക്കുള്ളില്‍ എകദേശം 260-ല്‍ പരം പരാതികള്‍ ഫെയ്‌സ് ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐ.ബി.എം., ആമസോണ്‍ തുടങ്ങിയ ലോകപ്രസിദ്ധമായ അമേരിക്കന്‍ കോര്‍പ്പറേറ്റ് ജോലിക്കാരില്‍ നിന്നും കൈപ്പറ്റി. ആപ്പിള്‍, സിസ്‌ക്കോ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ വനിത ജീവനക്കാരായ 30 ഇന്‍ഡ്യന്‍ പിന്നോക്ക വിഭാഗക്കാരെ ഇന്‍ഡ്യന്‍ മേലുദ്യോഗസ്ഥര്‍ നിരന്തരം അശ്ലീല പദപ്രയോഗമടക്കം ജോലിയില്‍നിന്നും നീക്കംചെയ്യുമെന്നുപോലും ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിക്കുന്നതായി പരാതി ബോധിപ്പിച്ചതു വാഷിങ്ങ്ടണ്‍പോസ്റ്റ് ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു. പ്രതികാര നടപടിയിലൂടെയും ശാരീരികമായും പകവീട്ടുമെന്ന ഭയത്താല്‍ പരാതിപ്പെട്ട വനിതകള്‍ പരസ്യമായി സ്വന്തം പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. തങ്കളുടെ ഔദ്യോഗികവൃത്തി അന്തസായി അനുഷ്ഠിക്കുന്നതായും കഠിനാദ്ധ്വാനികളെന്നും കഴിവിന്റെ പരമാവധി സത്യസന്തമായ പരിചയസമ്പത്തു പ്രകടമാണെന്നും ജോലിയില്‍ യാതൊരുവിധ വീഴ്ചകള്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും സ്ഥിരീകരിച്ചു മാത്രമാണ് പരാതിപ്പെട്ടതെന്നും വ്യക്തമായി പറയുന്നു.
    
അനുദിനം  വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഐ. റ്റി. മേഖലയില്‍ 2009 ന് ശേഷം 65 ശതമാനവും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയേഴ്‌സ് ആണ്.  എച്ച്1- ബി. വിസ ലഭിച്ചവരില്‍ ഏകദേശം 70 ശതമാനവും ഇഡ്യക്കാര്‍ തന്നെ. അമേരിക്കന്‍ ഉന്നത ഐ. റ്റി. വിഭാഗത്തില്‍ കൂടുതലും ഇന്‍ഡ്യന്‍ ഉന്നത ജാതിയില്‍ പ്പെട്ടവരെന്ന് ദളിതവര്‍ഗ്ഗ എന്‍ജിനിയേഴ്‌സ് വ്യസനസമേതം പറയുന്നു. മൈക്രോസോഫ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സത്യ നടേല, ആമസോണ്‍ ബോര്‍ഡ് മെമ്പര്‍ ഇന്ദ്ര നൂയ്, മുന്‍കാല പെപ്‌സി കോള, സോഡ കമ്പനി സി. ഇ. ഒ. തുടങ്ങിയ ശതകണക്കിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇന്‍ഡ്യന്‍ ഹൈക്ലാസ്സ് കുടുംബാംഗങ്ങള്‍ ആയതിനാല്‍ കീഴ്ജാതിക്കാരായ ദളിത് ഉദ്യോഗാര്‍ത്ഥികളെ അവഗണിക്കുന്നതായി പറയുന്നു.

എച്ച്1-ബി. വിസായിലുള്ള ഇന്‍ഡ്യന്‍ ഉദ്യോഗസ്ഥരുടെ ഇടയിലെ വര്‍ഗ്ഗീയ പീഢന ങ്ങള്‍ക്കും അത്യധികമായാണ് സ്ഥിരവാസികളും അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവരുമായ നേരിയ പദവിയിലുള്ള മലയാളി സൂപ്പര്‍വൈസര്‍മാരുടെ കീഴ്ജീവനക്കാരായ മലയാളികളിന്മേല്‍ മാത്രമുള്ള പീഢനവും ഭീഷണിയും. ആയിരത്തി അഞ്ഞൂറിലധികം മലയാളികള്‍ ജോലി ചെയ്തിരുന്ന അമേരിക്കയിലെ ഒരു വമ്പന്‍ കമ്പനിയില്‍ കീഴ്ജീവനക്കാരായ മലയാളി മക്കള്‍ മലയാളി മേലുദ്യോഗസ്ഥരില്‍നിന്നും അനുഭവിച്ച യാതനകളും പീഢനങ്ങളും അവാച്യമായി അവശേഷിക്കുന്നു. ബ്രിട്ടന്റെ അടിമത്വ വ്യവസ്ഥിതിയില്‍  വ്യാപകമായി ഭാരതീയര്‍ പീഢനങ്ങള്‍ അനുഭവിച്ചപ്പോഴും രാജഭരണം നിലവിലുള്ള പ്പോഴും ഏറ്റവും സുഗസമൃദ്ധമായ ജീവിതം നയിച്ച സഹൃദയരായ നല്ല മലയാളികളുടെ പിന്‍തലമുറ യില്‍പ്പെട്ടവരായി അമേരിക്കയില്‍ കുടിയേറിയ വന്‍വിഭാഗം മലയാളികളുടെ അടങ്ങാത്ത അഹങ്കാരവും രൗദ്രഭാവ ചേഷ്ഠകളും പൈശാചികമായി തുടരുന്നു.

കഴിഞ്ഞദിവസം തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരീസും ഇന്‍ഡ്യന്‍ ബ്രാഹ്മീണ മേല്‍ജാതിയില്‍പ്പെട്ടതിനാല്‍ ഇവിടെയുള്ള ഇഡ്യക്കാരുടെ വര്‍ഗ്ഗവിവേചനത്തിന് വന്‍ വ്യതിയാനങ്ങള്‍ അപ്രാപ്തമായി തോന്നുന്നു.



Join WhatsApp News
Ninan Mathulla 2020-11-10 17:20:37
All such discrimination, all over the world arise from pride, or the feeling that I am better than you.
JACOB 2020-11-10 22:18:53
You can take an Indian outside of India. He or she will have the same attitude towards others just like living in India.
Mat 2020-11-11 23:52:12
"Pride goes before destruction, a haughty spirit before a fall". Some forget their past.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക