Image

മാസ്‌ക് ഒഴിവാക്കാന്‍ ദുബായ് പോലീസ് പെര്‍മിറ്റ് നല്‍കുന്നു

Published on 09 November, 2020
മാസ്‌ക് ഒഴിവാക്കാന്‍ ദുബായ് പോലീസ് പെര്‍മിറ്റ് നല്‍കുന്നു


ദുബായ് : ആരോഗ്യപരമായ കാരണങ്ങളാല്‍ മാസ്‌ക് ഒഴിവാക്കുന്നതിന് ഇനി മുതല്‍ ദുബായ് പോലീസ് പെര്‍മിറ്റ് നല്‍കും . ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് പോലീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കടുത്ത ചില രോഗങ്ങള്‍ ഉള്ളവര്‍ക്കും മാനസിക അസ്വാസ്ഥ്യം ഉള്ളവര്‍ക്കുമാണ് മാസ്‌ക് ധരിക്കുന്നതില്‍ നിന്നും ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നതു മൂലം കടുത്ത അലര്‍ജി ഉണ്ടായവര്‍ ,മുഖം , മൂക്ക് , വായ് എന്നിവയില്‍ കടുത്ത രോഗം ബാധിച്ചവര്‍, അനിയന്ത്രിതമായ ആസ്മ , സൈനസൈറ്റിസ് രോഗമുള്ളവര്‍, മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിശ്ചയദാര്‍ഢ്യമുള്ളവര്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്കുമാണ് മാസ്‌ക്ക് ധരിക്കുന്നതില്‍ ഇളവ് നല്‍കുന്നത്.

ഇളവ് ആവശ്യമുള്ളവര്‍ക്ക് ദുബായ് പോലീസിന്റെ www .dxbpermit gov.ae എന്ന വെബ് സൈറ്റിലൂടെ അപേക്ഷയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കാം. ദുബായ് ഹെല്‍ത്ത് അതോറിട്ടി ഓരോ അപേക്ഷയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ച ശേഷം അഞ്ചു ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് അനുവദിക്കും. രോഗത്തിന്റെ സ്വഭാവം അനുസരിച്ചാകും പെര്‍മിറ്റിന്റെ കാലാവധിയെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി.ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക