കുവൈറ്റ് സിറ്റി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലയാളി മീഡിയ ഫോറം സ്ഥാപകാംഗവും മാധ്യമ പ്രവര്‍ത്തകനും കെകെഎംഎംഎ. വൈസ് ചെയര്‍മാനുമായ അബ്ദുല്‍
ഫത്താഹ് തയ്യിലിനു യാത്രയയപ്പു നല്കി.
ഖുറൈന്‍ ഫരീജ് അല്‍ സ്വാലിഹ് റസ്റ്ററന്റില്‍ ചേര്‍ന്ന യോഗത്തില്‍ മലയാളി മീഡിയ ഫോറം ജനറല്‍ കണ് വീനര് സജീവ് കെ. പീറ്റര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അബ്ദുല്‍ ഫത്താഹിനു മലയാളി മീഡിയ ഫോറത്തിന്റെ ഉപഹാരം കൈമാറി. കണ്വീര്മാരായ നിക്സണ് ജോര്‍ജ് സ്വാഗതവും ജലിന് തൃപ്രയാര്‍ നന്ദിയും പറഞ്ഞു.അബ്ദുല്‍ ഫത്താഹ് തയ്യില്‍ മറുപടി പ്രസംഗം നടത്തി. സാം പൈനും മൂട്, ടി.വി. ഹിക്മത്ത് , സത്താര്‍ കുന്നില്‍, റിയാസ് അയനം, അസീസ് തിക്കോടി, ഗിരീഷ് ഒറ്റപ്പാലം, മുനീര്‍ അഹമ്മദ്, സലീം കോട്ടയില്‍,നിജാസ് ഖാസിം, ഹബീബ് മുറ്റിച്ചൂര്‍, ഇസ്മായീല്‍ പയ്യോളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍