Image

കടലിനക്കരെയുള്ള പ്രിയങ്കയ്ക്ക് പൊന്നാനിയിൽ നിന്ന് അമാന എഴുതുന്നത്---(കുര്യൻ പാമ്പാടി)

Published on 02 November, 2020
കടലിനക്കരെയുള്ള പ്രിയങ്കയ്ക്ക് പൊന്നാനിയിൽ നിന്ന് അമാന എഴുതുന്നത്---(കുര്യൻ പാമ്പാടി)
ന്യൂസിലാൻഡിൽ മന്ത്രിയായി അധികാരമേറ്റ മലയാളി പ്രിയങ്ക രാധാകൃഷ്ണന് പൊന്നാനിയിൽ ടികെ ഹൗസിൽ  താമസം പ്ലസ് വൺ വിദ്യാര്ഥിനീ അമാന അഷറഫ് തിങ്കളാഴ്ച്ച കത്തെഴുതി എല്ലാമലയാളികളുടെയും പേരിൽ അഭിനന്ദനം.

ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ന്യൂസീലൻഡിൽ ചരിത്രത്തിലാദ്യമായി മന്ത്രിപദം ഏറിയ പറവൂർ മാടവനപറമ്പിൽ ആർ. രാധാകൃഷ്ണന്റെ മകൾക്കു അഭിവാദ്യം നേരുന്നതിൽ തികഞ്ഞ അഭിമാനമുണ്ടെന്നാണ് കത്തിന്റെ സാരം.  

കടലിനക്കരെ ആണെങ്കിലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ജെസിന്തയെയും പ്രിയങ്കയെയും  അമാനക്കു നന്നായി അറിയാം. ന്യൂസിലൻഡിലെ  മുസ്ലിം പള്ളിയിൽ ഭീകരാക്രമണം ഉണ്ടായപ്പോൾ പർദ്ദ ധരിച്ച് പള്ളിയിലെത്തി മാപ്പു പറഞ്ഞ ആളെന്ന നിലയിൽ പ്രധാനമന്ത്രി ജസീന്ത ആർഡീനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു അമാനയുടെ ആദ്യത്തെ കത്ത്. അതിനു ആർഡീനിന്റെ കയ്യൊപ്പോടെ നന്ദി അറിയിച്ചു കത്ത് വന്നു.

കോവിഡിനെത്തൊരെ വിജയകരമായ പ്രതിരോധം തീർത്തതിനു അഭിനന്ദനം അറിയിച്ചു കൊണ്ട് അമാന വീണ്ടും പ്രധാനമന്ത്രിക്ക് കത്ത് എഴുതി. അതിനും ഉടനെ മറുപടി കിട്ടി. കേരളീയർക്കു ഓണാശംസകൾ  നേർന്നു കൊണ്ട് അവരുടെ സന്ദേശം വീണ്ടും എത്തിപ്പോയപ്പോഴാണ് അവരുടെ വലംകൈയായി പ്രിയങ്ക എന്നൊരു മലയാളി അവിടുണ്ടെന്നു അമാനക്കു ബോധ്യം വന്നത്.

ഇത്തവണ അയച്ച കത്ത് പ്രിയങ്കയ്ക്ക് നേരിട്ടായി. സിംഗപ്പൂരിൽ ഡവലപ്മെന്റ് സ്റ്റഡീസിൽ ബിരുദം നേടിയ ശേഷം മാസ്റെഴ്സ് ചെയ്യാനാണ് പ്രിയങ്ക ന്യൂവസീലൻഡിൽ എത്തുന്നത്. വിക്ടോറിയ സർവകലാശാലയിൽ പഠിക്കുന്നതിനിടെ ചുറ്റുപാടുമുള്ള ജനങ്ങളുമായി ഇടപഴകി.

മറുനാട്ടിൽ നിന്ന് ന്യൂസിലാൻഡിൽ എത്തിയവരുയും ലോകപ്രസിദ്ധരായ മാവോരി എന്ന ആദിവാസി വിഭാഗക്കാരുടെയും യുവ ജനങ്ങളുടെയും പ്രശ്നങ്ങൾ പഠിച്ചു പരിഹാരം  ഉണ്ടടക്കാൻ മുന്നിട്ടിറങ്ങി. പതിനാലു വർഷം  മുമ്പ് ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ ചേർന്ന് തെരെഞ്ഞെടുപ്പിൽ മത്സരിച്ചു.

നല്ല വോട്ടു നേടാൻ കഴിഞ്ഞെങ്കിലും നേരിയ ഭൂരിപക്ഷത്തിനു തോറ്റു.. എങ്കിലും 2017ലെ മത്സരത്തിൽ ആദ്യമായി പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അങ്ങിനെ ജസിന്തറിയുടെ ആദ്യമന്ത്രിസഭയിൽ പാർലമെന്ററി സെക്രട്ടറിയായി. ഇത്തവണ മന്ത്രിയും. ഇങ്ങിനെ പോയാൽ കാബിനറ് മന്ത്രിയും ഒക്കെ ആകും, ഉറപ്പ്‌.

പ്രിയങ്കയ്ക്ക് നാൽപത്തതൊന്നു വയസേ ആയിട്ടുള്ളു. ഐറ്റിക്കാരനായ റിച്ചാർഡ്‌സ് ആണ് ഭർത്താവ്.സന്തുഷ്ടമായ കുടുംബജീവിതം. വളരെക്കാലം വിദേശത്ത് ആയിരുന്നിട്ടും നന്നായി മലയാളം പറയും. ന്യൂസിലൻഡിലെ ഇൻഡ്യാക്കാരുടെ ക്രിസ്മസ്, ഓണം, ദീപാവലി, ദുര്ഗാപൂജ മുതലായ  ചടങ്ങുകളിൽ സജീവ സാന്നിധ്യം ആണ്.

കടലിനു അക്കരെ ആണെങ്കിലും പ്രിയങ്കയുമായുള്ള ചങ്ങാത്തം, അമാനക്കു ഉത്സാഹവും ആൽമവിശ്വാസവും പകരുന്നു. പെരുമ്പിലാവ് അൻസാർ ഹയർസെക്കണ്ടറി സ്‌കൂളിൽ പഠിക്കുന്ന ഈ പതിനഞ്ചുകാരി ഒരുകാലത്ത് കടൽകടന്ന് പഠിക്കാൻ പോവില്ലെന്നു ആരറിഞ്ഞു!

മലപ്പുറം ജില്ലയിലെ കോൺഗ്രസ് ജനറൽ സെക്രട്ടറി ആണ് പൊന്നാനി തരയം കോജിനിയകം   കുഞ്ഞുമുഹമ്മദിന്റെ പുത്രൻ അഷറഫ്. ഭാര്യ വഹീദ. അമാനക്കു ഒരു ചേച്ചിയുണ്ട് ഹനീന സുഹൈബ്  അദ്ദേഹം ദുബൈയിൽ ആണ്. അമാനയുടെ  കടൽ കടന്നുള്ള സൗഹൃദങ്ങൾക്കു  അഭിനന്ദനം നേരുന്നവരിൽ ശശി തരൂരും ഉണ്ട്.

മലബാർ തീരത്ത് അറേബ്യൻ ബന്ധങ്ങൾക്ക്‌ തുടക്കം കുറിച്ച തുറമുഖങ്ങളിൽ ഒന്നാണ് പൊന്നാനി. അതിന്നു തിരക്കേറിയ ഒരു മൽസ്യബന്ധന തുറമുഖമാണ്. അവിടെ നിന്ന് അമാനയേപ്പോലുള്ളവർ പുതിയ ആഗോള ബന്ധങ്ങൾക്കു തുടക്കമിടും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.


കടലിനക്കരെയുള്ള പ്രിയങ്കയ്ക്ക് പൊന്നാനിയിൽ നിന്ന് അമാന എഴുതുന്നത്---(കുര്യൻ പാമ്പാടി)കടലിനക്കരെയുള്ള പ്രിയങ്കയ്ക്ക് പൊന്നാനിയിൽ നിന്ന് അമാന എഴുതുന്നത്---(കുര്യൻ പാമ്പാടി)കടലിനക്കരെയുള്ള പ്രിയങ്കയ്ക്ക് പൊന്നാനിയിൽ നിന്ന് അമാന എഴുതുന്നത്---(കുര്യൻ പാമ്പാടി)കടലിനക്കരെയുള്ള പ്രിയങ്കയ്ക്ക് പൊന്നാനിയിൽ നിന്ന് അമാന എഴുതുന്നത്---(കുര്യൻ പാമ്പാടി)കടലിനക്കരെയുള്ള പ്രിയങ്കയ്ക്ക് പൊന്നാനിയിൽ നിന്ന് അമാന എഴുതുന്നത്---(കുര്യൻ പാമ്പാടി)കടലിനക്കരെയുള്ള പ്രിയങ്കയ്ക്ക് പൊന്നാനിയിൽ നിന്ന് അമാന എഴുതുന്നത്---(കുര്യൻ പാമ്പാടി)കടലിനക്കരെയുള്ള പ്രിയങ്കയ്ക്ക് പൊന്നാനിയിൽ നിന്ന് അമാന എഴുതുന്നത്---(കുര്യൻ പാമ്പാടി)കടലിനക്കരെയുള്ള പ്രിയങ്കയ്ക്ക് പൊന്നാനിയിൽ നിന്ന് അമാന എഴുതുന്നത്---(കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക