Image

അറ്റ്ലിയുടെ 'അന്ധകാരം' നെറ്റ്ഫ്ലിക്സില്‍ !

Published on 30 October, 2020
അറ്റ്ലിയുടെ 'അന്ധകാരം' നെറ്റ്ഫ്ലിക്സില്‍ !

സംവിധായകന്‍ അറ്റ്ലി നിര്‍മ്മിക്കുന്ന തമിഴ് ചിത്രം 'അന്ധകാരം' നവംബര്‍ 24ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. ഈ ത്രില്ലര്‍ ചിത്രത്തില്‍ അര്‍ജുന്‍ ദാസും വിനോദ് കിഷനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.


കാര്‍ത്തിയുടെ കൈദിയിലെ വില്ലനായ അര്‍ജുന്‍ ദാസ് ആദ്യമായി നായകനായെത്തുന്ന ചിത്രം കൂടിയാണിത്. എ ഫോര്‍ ആപ്പിള്‍ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ എലോങ്സൈഡ് പാഷന്‍ സ്റ്റുഡിയോസ് ആന്റ് ഒ ടു പിക്ച്ചേഴ്സിനൊപ്പം ചേര്‍ന്നാണ് അറ്റ്ലി ഈ ചിത്രം നിര്‍മ്മിക്കുന്നത്.


പൂജ രാമചന്ദ്രന്‍, മിഷ ഘോഷാല്‍, ജീവ രവി, മഹേന്ദ്ര മുള്ളത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക