Image

പെര്‍ഫ്യൂമിലെ ആദ്യഗാനം ഒക്ടോബര്‍ 31 ന് റിലീസാകും

Published on 30 October, 2020
പെര്‍ഫ്യൂമിലെ ആദ്യഗാനം ഒക്ടോബര്‍ 31 ന് റിലീസാകും

മലയാളികളുടെ ഇഷ്ടതാരങ്ങളായ പ്രതാപ് പോത്തന്‍, ടിനി ടോം, കനിഹ എന്നിവരെ കേന്ദ്രകഥാപാങ്ങളാക്കി പ്രശസ്ത സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന ചിത്രമാണ് പെര്‍ഫ്യൂം. സിനിമയുടെ ആദ്യഗാനം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. 


മലയാളത്തിന്‍റെ വാനമ്ബാടി കെ എസ് ചിത്രയും ,പി.കെ സുനില്‍കുമാറും ചേര്‍ന്നാണ് നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ എന്ന ഗാനം പാടിയിരിക്കുന്നത്. ഈ ഗാനം മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ഒക്ടോബര്‍ 31 ന് (ശനിയാഴ്ച )വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും.


ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകനായ രാജേഷ് ബാബു കെയാണ്. ഗാനത്തിന്‍്റെ രചന അഡ്വ ശ്രീരഞ്ജിനിയാണ് നിര്‍വഹിച്ചിരിക്കുന്നത്. 


മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദന മുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത് , സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.


കെ.പി .സുനിലാണ് രചന , ക്യാമറ സജേത്ത് മേനോനും മറ്റ് ഗാനങ്ങളുടെ രചന ശ്രീകുമാരന്‍ തമ്ബി, സുധി , സുജിത്ത് കാറ്റോട് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു. 


കെ.എസ്.ചിത്ര ,പി.കെ.സുനില്‍കുമാര്‍, രഞ്ജിനി ജോസ്, മധുശ്രീ നരായണന്‍ എന്നിവരാണ് ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ്, അമൃത് ലൂക്കയാണ് എഡിറ്റിംഗ്. പ്രബല്‍ കൂസാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. പി.ആര്‍.ഒ.പി ആര്‍.സുമേരനാണ് കൈകാര്യം ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക