Image

നാട്ടിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം

Published on 29 October, 2020
നാട്ടിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ പുതുതായി വീണ്ടും ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

നിലവിലെ ആവശ്യക്കാരുടെ കൃത്യമായ കണക്കിനു വേണ്ടിയാണു പുതിയ രജിസ്റ്റേഷന്‍ ഡ്രൈവ് ആരംഭിചിരിക്കുന്നത്. ഇതിനു അനുസൃതമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ക്രമീകരിക്കാനാണ് എംബസി ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ രജിസ്‌ട്രേഷന്‍ നടപടി നേരത്തെ ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷനു ബദല്‍ അല്ലെന്നും എംബസി വ്യക്തമാക്കി. താഴെ കാണുന്ന ലിങ്ക് വഴിയാണു പുതിയ രജിസ്‌ട്രേഷനു അപേക്ഷ സമര്‍പ്പിക്കേണ്ടത്. https:// forms.gle/R12a8XDxYXfroXUaA

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക