Image

ദുബായ് പുഷ്പ മേള നവംബര്‍ ഒന്നു മുതല്‍

Published on 29 October, 2020
 ദുബായ് പുഷ്പ മേള നവംബര്‍ ഒന്നു മുതല്‍



ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പമേളയായ ദുബായ് മിറക്കിള്‍ ഗാര്‍ഡന്റെ ഒന്പതാം സീസണിന് നവംബര്‍ ഒന്നിന് (ഞായര്‍) തുടക്കം കുറിക്കും.

120 ലധികം ഇനങ്ങളുള്ള 150 ദശലക്ഷത്തിലധികം പുഷ്പങ്ങളാണ് ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം. ആകര്‍ഷകമായ പുഷ്പങ്ങള്‍ ധരിച്ച 'ഏരിയല്‍ ഫ്‌ലോട്ടിംഗ് ലേഡി' റിക്കാര്‍ഡ് ഭേദിച്ച എമിറേറ്റ്‌സ് എ 380 ഡിസ്‌പ്ലേയും ഡിസ്‌നി അവന്യൂവിലെ മിക്കി മൗസിന്റെ 18 മീറ്റര്‍ പുഷ്പ ഘടനയും പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങളാണ്. ഈ വര്‍ഷം മടങ്ങിവരുന്ന മറ്റ് വിഷ്വല്‍ ട്രീറ്റുകളില്‍ ഒരു പൂന്തോട്ട ഡൈനിംഗ് അനുഭവം, പ്രകാശമുള്ള നൈറ്റ്‌സ്‌കേപ്പ്, കരീബിയന്‍, ഏഷ്യന്‍ ഹമ്മോക്കുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഫ്‌ലോറല്‍ കാസില്‍ ഉള്‍പ്പെടുന്നു.

പാര്‍ക്കിലെ 400 മീറ്ററോളം വരുന്ന നടപ്പാതയിലൂടെ നടത്തം സന്ദര്‍ശകര്‍ക്ക് പുഷ്പകലകള്‍ക്കിടയില്‍ വിനോദയാത്ര ആസ്വദിക്കാന്‍ അവസരമൊരുക്കുന്നു. വസ്ത്രധാരണം, പുഷ്പ പരേഡുകള്‍, തെരുവ് പ്രകടനം നടത്തുന്നവര്‍, സുംബ സെഷനുകള്‍, മറ്റ് ശാരീരിക, വിനോദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

പ്രവൃത്തിദിവസങ്ങളില്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെയും വെള്ളി, ശനി, പൊതു അവധി ദിവസങ്ങളിലും രാവിലെ 9 മുതല്‍ രാത്രി 11 വരെയുമാണ് പ്രവേശനം. പ്രവേശന പാസ് മുതിര്‍ന്നവര്‍ക്ക് (12 വയസിനു മുകളിലുള്ളവര്‍) 55 ദിര്‍ഹവും 12 വയസും അതില്‍ താഴെയുള്ള കുട്ടികള്‍ക്ക് 40 ദിര്‍ഹവുമാണ്. മൂന്ന് വയസിനു താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.

മാറിയ സാഹചര്യത്തില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് പാര്‍ക്ക് തുറക്കുക. സന്ദര്‍ശകരുടെ ശരീര താപനില കര്‍ശനമായി നിരീക്ഷിക്കുകയും എല്ലാ പ്രദേശങ്ങളിലും ഹാന്‍ഡ് സാനിറ്റൈസറുകളും ലഭ്യമാക്കുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക