Image

മാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം: ടി എസ് ചാക്കോ, ന്യൂജേഴ്സി

Published on 26 October, 2020
മാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം: ടി എസ് ചാക്കോ, ന്യൂജേഴ്സി
പതിമൂന്ന് വര്‍ഷം മാര്‍ത്തോമ്മ സുറിയാനി സഭയുടെ സഭാ മേലധ്യക്ഷന്‍ ആയി പ്രശോഭിച്ച ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം അമേരിക്കന്‍ മലയാളികകള്‍ക്ക് ഹൃദയഭേദകമായിരുന്നു.

വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഒരു മതമേലധ്യക്ഷന്റെ സഹോദര നിര്‍വിശേഷമായ സ്നേഹവും കരുതലും വാത്സല്യവുമാണ് നഷ്ടമായത്. 2004 ല്‍ എനിക്ക് ബര്‍ഗന്‍ കൗണ്ടിയില്‍ മികച്ച സാമൂഹിക സാംസ്‌ക്കാരക പ്രവര്‍ത്തനങ്ങളില്‍ വ്യാപ്യതരായ അമേരിക്കന്‍ മലയാളകള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ലഭിക്കുകയുണ്ടായി. അത് അറിഞ്ഞു എന്നെ ഇപ്പോള്‍ വലിയ മെത്രാപ്പോലീത്താ ആയ അഭി. ഡോ ഫിലിപ്പോസ് മാര്‍ ക്രിസ്സോസ്റ്റം തിരുമേനിയും അന്ന് സഫ്രഗന്‍ മെത്രപ്പോലീത്ത ആയിരുന്ന ഡോ ജോസഫ് മാര്‍ ഐറെനിയോസ് തിരുമേനിയും അനുമോദിക്കുകയും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തത് ഞാന്‍ ഈ അവസരത്തില്‍ അതീവ നന്ദിയോടെ സ്മരിക്കുന്നു.

ആ കാലയളവില്‍ സഭാ മണ്ഡലം മെമ്പറായി പ്രവര്‍ത്തിക്കുവാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഞാന്‍ നാട്ടില്‍ എത്തിയ അവസരത്തില്‍ വലിയ മെത്രാപ്പോലീത്തയും സഫ്രഗന്‍ മെത്രാപ്പോലീത്തായും ചേര്‍ന്ന് എന്നെ പൊന്നാട നല്‍കി ആദരിച്ചത് എന്റെ ജീവിതത്തിലെ അപൂര്‍വ്വ സൗഭാഗ്യമാണ്. അന്ന്  സഫ്രഗന്‍  മെത്രാപ്പോലീത്ത എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ ഭദ്രാസനത്തില്‍ സഭയെ ശുശ്രൂഷിച്ച മെത്രാപ്പോലീത്താമാരെയും വൈദികരെയും കൂട്ടി ഒരു മീറ്റിംഗ് സംഘടിപ്പിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

ഞാന്‍ അതിന് മുന്‍കൈ എടുക്കുകയും ഇത്തരത്തില്‍ ഒരു കൂട്ടായ്മ 2004 പെബ്രുവരിയില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ തലേദിവസം എന്റെ ഭവനത്തില്‍ വെച്ച് (ഇരവിപേരൂര്‍ തറുവേലി മണ്ണില്‍) കൂടി. മാര്‍ത്തോമ്മാ സുറിയാനി സഭയിലെ അഭി. സഖറിയാസ് മാര്‍ തിയോഫിലോസ്, ഗീവര്‍ഗ്ഗീസ് മാര്‍ അത്തനാസിയോസ്, ഏബ്രഹാം മാര്‍ തേവോദോസിയോസ് എന്നി എപ്പിസ്‌കോപ്പമാരോടൊപ്പം സഭാ സെക്രട്ടറിയും സുവിശേഷ സംഘം ജനറല്‍ സെക്രട്ടറിയും സഭ ട്രസ്റ്റിയും ആ ചടങ്ങില്‍ പങ്കെയുത്തത് എനിക്ക് അഭിമാനവും സന്തോഷവും നല്‍കുന്ന ഒരു അനുഭവമായിരുന്നു.

ഈ സമ്മേളനത്ില്‍ ശ്രീ പി ജെ കുര്യന്‍ എം പി, ആന്റോ ആന്‍ണി എം പി, രാജു ഏബ്രഹാം എം എല്‍ എ, കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ അലക്സാണ്ടര്‍ കാരയ്ക്കല്‍, അമേരിക്കന്‍ മലയാളികളെ പ്രതിനിധീകരിച്ച് ശ്രീ വര്‍ക്കി ഏബ്രഹാം ശ്രീ പോള്‍ കറുപ്പള്ളില്‍ എന്നിവരും സംബന്ധിച്ചിരുന്നു.

2004 മുതല്‍ നടക്കുന്ന ഈ കൂട്ടായ്മയില്‍ ക്‌നാനായ സഭയിലെ കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി എല്ലാവര്‍ഷവും മുടങ്ങാതെ സംബന്ധിച്ചു വരുന്നത് നന്ദിയോടെ സ്മരിക്കുന്നു.

എല്ലാ വര്‍ഷവും ഒരു കുടുംബസംഗമം പോലെ സഭയടെ മേലധ്യക്ഷനെയും മറ്റ് പിതാക്കന്മാരേയും വൈദികരേയും സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകരേയും ഈ ഭവന കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തുന്നതിന് എനിക്ക് പ്രേരണ നല്‍കിയത് ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയാണ്.

രണ്ട് വര്‍ഷം മുമ്പ് കണ്ണിന്റെ കാഴ്ചക്ക് മങ്ങലേറ്റതിനെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ഞാന്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന വിദഗ്ദ്ധമായ പരിശോധനയില്‍, ഒരു ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ഒരു നേത്ര രോഗമാണ് ഇത് എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ആ സമയത്ത് ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കാനഡയിലെ ഒരു പ്രോഗ്രാം കഴിഞ്ഞ് ന്യൂയോര്‍ക്കില്‍ വന്നപ്പോള്‍ എന്റെ രോഗവിവരം അറിഞ്ഞ് എന്നെ സന്ദര്‍ശിക്കുകയുണ്ടായി. അന്ന് അദ്ധേഹം എന്നോട് പറഞ്ഞു, 'ചാക്കോച്ചന് ഇവിടെ ഉചിതമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ഈ ചികിത്സക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തുതരാം' എന്ന് പറഞ്ഞു അദ്ദേഹം എന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ച് അനുഗ്രഹച്ചാണ് മടങ്ങിപ്പോയത്.

എനിക്ക് വെല്ലൂരില്‍ പോകേണ്ടി വന്നില്ല. രണ്ട് ആഴ്ച കഴിഞ്ഞപ്പോഴേക്കും എനിക്ക് കാഴ്ച ശക്തി പൂര്‍ണ്ണമായും ലഭക്കുകയും ആരോഗ്യവാനാകുകയും ചെയ്തു. ആ വര്‍ഷത്തെ മാരാമണ്‍ കണ്‍വന്‍ഷന്റെ വെള്ളിയാഴ്ച നടന്ന മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ എന്നെ ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത വി ഐ പി കളുടെ സീറ്റില്‍ ഇരുത്തുകയും മൂന്ന് മിനിറ്റ് സാക്ഷി പറയണമെന്ന് പറയുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ആ മഹാസുവിശേഷ സമ്മേളനത്തില്‍ അതിപ്രഗദ്ഭരായ പ്രാസംഗികരുടെയും സഭാപിതാക്കന്മാരുടെയും മദ്ധ്യത്തില്‍ എനിക്ക് അത്തരമൊരു അവസരം നല്‍കിയ എന്റെ സഭയുടെ മഹാപിതാവിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ വളരെയധികം വികാരാധീനനാകുന്നു.

എന്റെ ഭവനത്തില്‍വെച്ച് നടന്ന ഒരു സൗഹൃദ കൂട്ടായ്മയില്‍ മഹാനായ ഈ പിതാവ് എന്റെ പ്രിയ പത്നിക്ക് കേക്ക് മുറച്ച് നല്‍കയതും എന്റെ സൗഹൃദത്തെ മാനിച്ച് ആ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആ മധുര സമ്മാനം നല്‍കിയതും നന്ദിയോട സ്മരിക്കുന്നു. മലയാള മനോരമ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ശ്രീ തോമസ് ജേക്കബ്, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശ്രീ റെജി ലൂക്കോസ്, ശ്രീ തോമസ് നീലാര്‍മഠം, ശ്രീ സുനില്‍ മറ്റത്തില്‍, ശ്രീ ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, ശ്രീ സാബു ചക്കുമ്മൂട്ടില്‍, ശ്രീ ജി ബാലചന്ദ്രന്‍, ശ്രീമതി ജയ മാത്യു, നീതു ജി. മാമ്മന്‍ എന്റെ പ്രയപ്പെട്ട നാട്ടുകാര്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ എന്നിവരൊക്കെ ഞാന്‍ പ്രതിവര്‍ഷം നടത്താറുള്ള എന്റെ കുടുംബത്തിലെ സ്നേഹ സംഗമത്തില്‍ സംബന്ധിക്കാറുണ്ട്.

ഈ കൂട്ടായ്മയെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കുകയും ആശിര്‍വദിക്കുകയും ചെയ്യുന്നതിന് അഭി ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രപ്പോലീത്ത എത്തിച്ചേരാറുണ്ടായിരുന്നു എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്.

ഇടുക്കി ജില്ലയിലെ വണ്ടിപെരിയാറ്റില്‍ ഓട്ടിസം ബാധിച്ച പെണ്‍കുട്ടികള്‍ക്കുവേണ്ടി സ്നേഹ സങ്കേതം എന്ന സ്ഥാപനം ആരംഭിക്കുന്നതിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണയും സഹായവും അദ്ദേഹം ആവശ്യപ്പെടുന്നത് എന്നോടാണ്. അതനുസരച്ച് ഞാന്‍ അതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തുകൊടുക്കുകയുണ്ടായി. മനുഷ്യ സ്നേഹത്തിന്റെ നീര്‍ച്ചാലിലൂടെ സഞ്ചരച്ച മഹോന്നത വ്യക്തത്വമുള്ള, മഹാതേജസ്സുള്ള ഉത്തമനും നന്മനിറഞ്ഞവനുമായ മഹാപുരോഹതനായിരുന്നു അദ്ദേഹം.

മാര്‍ത്തോമ്മാ സുറിയാനി സഭയെ വളര്‍ത്തുകയും പരിപാലക്കുകയും ചെയ്ത ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ ദേഹവയോഗത്തില്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെയും മറ്റ് സാമൂഹിക സാംസ്‌ക്കാരിക സംഘടനകളുടെയും വ്യക്തിപരമായി എന്റെയും കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
മാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം: ടി എസ് ചാക്കോ, ന്യൂജേഴ്സിമാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം: ടി എസ് ചാക്കോ, ന്യൂജേഴ്സിമാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം: ടി എസ് ചാക്കോ, ന്യൂജേഴ്സിമാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം: ടി എസ് ചാക്കോ, ന്യൂജേഴ്സിമാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം: ടി എസ് ചാക്കോ, ന്യൂജേഴ്സിമാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം: ടി എസ് ചാക്കോ, ന്യൂജേഴ്സിമാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം: ടി എസ് ചാക്കോ, ന്യൂജേഴ്സിമാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം: ടി എസ് ചാക്കോ, ന്യൂജേഴ്സിമാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം: ടി എസ് ചാക്കോ, ന്യൂജേഴ്സിമാര്‍ത്തോമ്മ സുറിയാനി സഭയുടെ മാഹാപിതാവിന് അന്ത്യ പ്രണാമം: ടി എസ് ചാക്കോ, ന്യൂജേഴ്സി
Join WhatsApp News
Educated Idiots 2020-10-27 09:38:03
കേരള സമൂഹത്തിൽ ഇന്ന് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വേലിയേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. ആൾ ദൈവങ്ങളും തങ്ങൾ ന്മാരും സിദ്ധൻമ്മാരും ജോതിഷികളും വാസ്തുകാരും തുടങ്ങി ദിവ്യ രോഗശാന്തി പ്രാർത്ഥനാ യോഗങ്ങളും കേരളീയ സമൂഹത്തിൽ അരങ്ങു തകർക്കുകയാണ്. യുക്തിചിന്തയും ശാസ്ത്രവ ബോധവും പല ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന കടലാസ് ബിരുദ്ധ ധാരികൾക്കും പോലും ഇല്ല- Chanakyan
വിദ്യാധരൻ 2020-10-27 17:39:35
എല്ലാം സംസ്കാരത്തിനും, വളർച്ചയുടെ ഒരു സമതലം ഉണ്ടെന്നാണ് പറയുന്നത്. ഒരു കാലഘട്ടത്തിൽ ജപ്പാൻ അവരുടെ ഉൽപ്പന്നങ്ങൾക്ക് വളരെ പേരുകേട്ടതായിരുന്നു എന്നാൽ ഇന്ന് അതിനെ കുറിച്ച് ആരും ഒന്നും പറയാറില്ല. കാരണം അതിനു സംഭവിച്ച അധപതനമാണ്. ഇവിടെ ചാണക്യൻ പറഞ്ഞതുപോലെ, മനുഷ്യൻ വളർച്ചയുടെ ഉന്നത തലങ്ങളിൽ എത്തിയിട്ട് കീഴോട്ട് കൂപ്പു കുത്തുകയാണോ എന്ന് തോന്നിപോകുന്നു അവരുടെ പെരുമാറ്റങ്ങൾ കാണുമ്പോൾ. എന്തുകൊണ്ടാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനേക്കാൾ ഉന്നതാണെന്ന് തോന്നുവാൻ കാരണം ? ലോകവും ഉണ്ടാക്കി വച്ചിരിക്കുന്ന ചില മാനദണ്ഡങ്ങളാണ് കാരണം . പണം, പ്രതാപം, വിദ്യാഭ്യാസം, സ്ഥാനമാനങ്ങൾ, അങ്ങനെ നീണ്ടുപോകുന്നു അതിന്റെ ലിസ്റ്റ്. ഇവിടെ രാഷ്ട്രീയക്കാരും മത നേതാക്കളും, സിനിമാക്കാരും എ ലിസ്റ്റിന്റെ മുന്നിൽ സ്ഥലം പിടിച്ചിരിക്കുന്നു. എന്താണ് ഈ മനുഷ്യന്റെ മരണവും, തെരുവിൽ ആഹാരം കിട്ടാതെ ആരോരും ശ്രദ്ധിക്കപ്പെടാതെ മരിക്കുന്ന ഒരു സാധാരണക്കാരനോ സാധാരണക്കാരിയോ തമ്മിലുള്ള വ്യത്യാസം? ചിന്തിച്ചാൽ ഒന്നും ഇല്ല . മരണം എന്ന പ്രക്രിയയിൽ അവരെല്ലാം ഒന്ന് തന്നെ . സാർത്ഥനായ സീസറും , പ്രസിദ്ധനായ ഹോമറും സമത്വമാറ്റ സോളമനും' ഒന്നായതുപോലെ. ഈ പടത്തിൽ നിന്ന് 'കോക്കാംപീച്ചി' കാണിക്കുന്നവരെ കാണുമ്പോൾ, "യുക്തിചിന്തയും ശാസ്ത്രവബോധവും പല ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന കടലാസ് ബിരുദ്ധ ധാരികൾക്കും പോലും ഇല്ല" എന്ന ചാണക്ക്യന്റെ വാക്കുകൾ തികച്ചും ചിന്തിക്കുന്നവരെ, ഒരു നിമിഷം അന്തര്‍മുഖരാക്കും . ക്രിസ്തവരുടെ ദൈവത്തിന്റ പുത്രൻ , ആർക്കോ വേണ്ടി തീർത്ത ശവക്കല്ലറയിൽ അടക്കപ്പെട്ടപ്പോൾ, അവരുടെ അനുഗാമികൾ പ്രതീക്ഷിക്കുന്നത്, നഗരി കാണിക്കലും ആചാരവെടികളും, രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും സാന്നിദ്ധ്യമാണ് . കഷ്ടം എന്നല്ലാതെ എന്ത് പറയാനാണ്. ഈ പണ്ഡിത സദസ്സിൽ മൂഢന്റെ വാക്ക് കരയുന്ന നവോഢക്ക് തുല്യമെന്നറിയുന്നു "കഷ്ടം മൂഢനുവാണ്യയാര്യസഭയിൽ കേഴും നവോഢ സമം" (എ . അർ . രാജരാജവർമ്മ ) വിദ്യാധരൻ
സങ്കീർത്തനം 2020-10-27 18:16:16
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാന്‍ നിന്നെ കീര്‍ത്തിക്കും. ഞാന്‍ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു. ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളില്‍ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു. യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിന്‍ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും. അതേ, അവര്‍ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ. യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വ്വിയെയോ അവന്‍ ദൂരത്തുനിന്നു അറിയുന്നു. ഞാന്‍ കഷ്ടതയുടെ നടുവില്‍ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും. യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക