Image

കുവൈറ്റ് കെഎംസിസി. യാത്രയയപ്പു നല്‍കി

Published on 25 October, 2020
കുവൈറ്റ് കെഎംസിസി. യാത്രയയപ്പു നല്‍കി

കുവൈറ്റ് സിറ്റി : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റ് കെഎംസിസി നേതാക്കളായ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള , കോഴിക്കോട് നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് വെളുത്തേടത്ത് എന്നിവര്‍ക്ക് കുവൈത്ത് കെഎംസിസി സംസ്ഥാന , ജില്ലാ, മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി യാത്രയയപ്പു നല്‍കി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ലളിതമായി നടന്ന പരിപാടിയില്‍ കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ കെ.ടി.പി. അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുല്‍ റസാഖ് പേരാമ്പ്ര, ട്രഷറര്‍ എം.ആര്‍. നാസര്‍, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, എന്‍.കെ.ഖാലിദ് ഹാജി, സെക്രട്ടറി മുഷ്താഖ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസില്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ഡോ.മുഹമ്മദലി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും താനൂര്‍ മണ്ഡലം പ്രസിഡന്റും മുന്‍ കേന്ദ്ര സെക്രട്ടറിയുമായ ഹംസ കരിങ്കപ്പാറ, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ഗഫൂര്‍ മുക്കാട്ട്, സലാം നന്തി, നിസാര്‍ മേപ്പയൂര്‍, ടി.പി.ഖലീല് റഹ്മാന്‍, അസീസ് നരക്കോട്ട് , അലി (നോര്‍ത്ത് മണ്ഡലം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ളയും ഹാരിസും മറുപടി പ്രസംഗം നടത്തി. പേരാമ്പ്ര മണ്ഡലം കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നിവര്‍ മൊമെന്റോയും ഉപഹാരങ്ങളും നല്‍കി. സംസ്ഥാന സെക്രട്ടറി ടി.ടി.ഷംസു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക