Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 10 തെക്കേമുറി)

Published on 25 October, 2020
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 10 തെക്കേമുറി)
“ജീവിത’മെന്ന മൂന്നക്ഷരം. ജനനത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള കാലം. നേടുന്ന അറിവുകള്‍ വച്ചുകൊണ്ട ുള്ള ഒരു ചൂതാട്ടം. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് വിലയില്ലാത്ത സമൂഹത്തില്‍ പൊയ്മുഖങ്ങള്‍ അണിഞ്ഞ് സ്വാര്‍ത്ഥത നിലനിര്‍ത്തുന്നവര്‍ക്ക് നിലനില്‍പ്പുള്ള ഒരു കേളീരംഗം.
തന്റെ ചുവടുകള്‍ പിഴയ്ക്കുന്നുവെന്നത് സുനന്ദയ്ക്ക് മനസ്സിലായി. “”ആത്മാര്‍ത്ഥത ഭ ഇന്നത്തെ ലോകത്ത് ചിലവാകാത്ത ഒരു വസ്തുവായി മാറിയിരിക്കുന്നു. എന്തിന്ം എല്ലായ്‌പ്പോഴും ശകാരിക്കുന്ന ഭര്‍ത്താവ്. തൊടുന്നതും പിടിച്ചതുമെല്ലാം കുറ്റം. കുറ്റങ്ങളുടെ പട്ടിക ഉയര്‍ത്തി കാട്ടുമ്പോള്‍ ജനപ്പിച്ച തന്തയേയും തള്ളയേയും മുതല്‍ തെറിപറയുന്ന സ്വഭാവം. പാതാളംപേലെ കയ്‌പേറിയ പത്‌നിവൃത ശങ്ക മനസ്സില്‍ നിറയുന്നതിന്റെ പ്രതികരണം അയാളുടെ വാക്കുകളില്‍ എല്ലായ്‌പ്പോഴും നിറഞ്ഞുനില്‍ക്കുന്നു..
“”എനിക്കറിയരുതോ? നഴ്‌സ്, വല്ലവന്റേയും കരവലയത്തിന്ള്ളില്‍ സദാ ഒതുങ്ങിനില്‍ക്കുന്നതിനല്ലേ ഈ വേഷം. ഈ പണി ചെയ്യണമെങ്കില്‍ അല്പം സൈക്കിയാട്രിക് പ്രൊബ്‌ളം ഉള്ളവര്‍ക്കല്ലേ പറ്റൂ? ചെയ്തതൊക്കെ ചെയ്തു. പക്ഷേ ഇനിയും അതൊന്നും നടക്കത്തില്ല. ജോലി ചെയ്‌തോണം. വീട്ടില്‍ വന്നോണം. അധികം അഭ്യാസമൊന്നും ഈ ജോസിന്റെ അടുത്ത് നടക്കത്തില്ല. നിനക്കു മനസ്സിലായോ?

മലാത്തിയോണിന്റെ ആക്രമണമേറ്റ പെരുംചാഴി പോലെ ജോണിവാക്കറിന്റെ മാസ്മരലഹരിയില്‍ അയാള്‍ ബഡ്ഡിലേക്ക് മറിയും.
പുലരുന്നത് മറ്റേതോ ലോകത്തിലെ  പുത്തന്‍ സ്മരണകളുമായിട്ടായിരിക്കും.
“ എന്നെ ഈ നാട്ടില്‍ ആര്‍ക്കും മനസ്സിലാകത്തില്ല. കള്ളെന്നും കഞ്ചാവെന്നെുമൊക്കെ  എന്റെ പേരിനോട് ചേര്‍ത്ത് എന്നെ വിളിച്ചാല്‍ ഞാന്‍ ചെറുതാകാനൊന്നും പോകുന്നില്ല. ഇവനൊക്കെ കുടിക്കുന്നത് പാല്‍മാത്രമായിരിക്കും.. തെണ്ട ികള്‍. ഇരുപത്തൊന്നാധാരം ഒപ്പിട്ട് വാങ്ങിയവനാണ് പൊങ്ങച്ചപ്പറമ്പില്‍ ഉലഹന്നാന്‍ ദേവസ്യ അതായത് എന്റെ അപ്പന്‍ ഇനിയും അതുപോലെ ഇരുപത്തഞ്ചു ആധാരം ഞാന്‍ ഒപ്പിട്ടുവാങ്ങും  എനിക്കറിയാം എങ്ങനെ പണമുണ്ട ാക്കാമെന്ന്. നഴ്‌സിനെ കെട്ടിയത് പണമുണ്ട ാക്കാന്‍ വേണ്ട ിയല്ല. നിന്റെ അപ്പനേയും അന്ജത്തിമാരേയും ഒന്നു മഞ്ചലിലേറ്റി നടത്താമെന്നൊന്നും ഞാന്‍ ഏറ്റിട്ടില്ല. പോടീ പുല്ലേ! ഐ. നോ വാട്ട് ഐ. ആം ഡൂയിംഗ്’’.
പതിവുപോലെ സന്ധ്യായാമത്തില്‍ അയാള്‍ ഇറങ്ങിപ്പോയി. ഒന്നിനെ രണ്ട ായി കാണുന്ന അവസ്ഥയില്‍  ചടുചടാ ഓടുന്ന വാഹനങ്ങള്‍ നിറഞ്ഞ നിരത്തിലേക്ക് കാറുമായി പോകുന്ന സ്വന്തഭര്‍ത്താവിനേയോര്‍ത്തു സുനന്ദ നെടുവീര്‍പ്പിട്ടു. “എന്റെ ദൈവമേ’ അടുത്ത നിമിഷം എന്താണു സംഭവിക്കുക?
ജോസ് നേരേ പോയത് സഖാവ് ചന്ദ്രന്റെ അടുത്തേക്കായിരുന്നു. ചന്ദ്രനാകട്ടെ പതിവില്ലാത്ത ആത്മസന്തോഷത്തിലും. ജോസ് കയറിച്ചെന്നയുടന്‍ തന്നെ സഖാവ് ചന്ദ്രന്‍ കാര്യം വെളിപ്പെടുത്തി..
“ഏയ്, എന്റെ പെങ്ങള്‍ ശോഭക്കും അളിയന്‍ ഡോ. ഗോപിനാഥിന്ം വീസാ  കിട്ടിയതായി വിളിച്ചിരുന്നു.’
“”നല്ലകാര്യം. അതുകൊണ്ട ് ഇന്നത്തെ ആഘോഷം  തന്റെതാവട്ടെ’’. ജോസും സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.
എല്ലാ  പൊല്ലാപ്പുകളുടെയും അടിസ്ഥാനഘടകമായ മദ്യത്തെ ഗ്ലാസ്സുകളില്‍ പകര്‍ന്നു. അതിന്റെ ലഹരിയില്‍ സ്വപ്ന ലോകത്തേക്ക് യാത്രയാകുന്നതിന് മുമ്പേ ജോണ്‍ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു.
“വീഞ്ഞ.് പരിഹാസിയും മദ്യം  കലഹക്കാരന്ം ആകുന്നു. അതിനാല്‍ ചാഞ്ചാടിനടക്കുന്നവരാരും ജ്ഞാനിയാകയില്ല. അതുകൊണ്ട ് നാം കുടിക്കുന്നത് മദ്യം ആകുന്നുവെന്ന ബോധം നമ്മെ കൈവെടിയരുത്. ഭ’ അരങ്ങേറുന്ന സംഭവങ്ങള്‍ അന്ദിനം മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന  ജോണ്‍ എന്തെങ്കിലും പ്രയോജനം വരുന്നുവെങ്കില്‍ വന്നോട്ടേയെന്നു കരുതി  ചിലതൊക്കെ സുഹൃത്തുക്കളെ ഗ്രഹിപ്പിക്കാന്ള്ള  ശ്രമത്തിലായിരുന്നു.
മദ്യം മദ്യപാനിയില്‍ വരുത്തുന്ന വ്യതിയാനങ്ങള്‍  മദ്യപാനിക്കു മനസ്സിലാകില്ല പുറമേനിന്നു വീക്ഷിക്കുന്ന വിവരമുള്ളവന്മാത്രമേ അതു മനസ്സിലാകുകയുള്ളു. സകല കാര്യങ്ങളുടെയും പിന്നില്‍ ഒരു കാരണമുണ്ടെ ന്നതു വാസ്തവംതന്നെ. കാര്യവും കാരണവും  ചൂണ്ട ിക്കാണിക്കാന്‍ അല്‍പ്പം വിവരമുള്ളവനല്ലേ കഴിയുകുള്ളു.

“”ഞാനൊരു കാര്യം പറയുവാന്‍ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളായ നിങ്ങള്‍ക്ക് വിരോധമില്ലായെന്നു കരുതട്ടെ’’ ജോണ്‍ ചോദിച്ചു.
“”എന്തോന്നാവോ? ഒരു പെഗ് ചെന്നില്ല അതിന് മുമ്പേ കാര്യം പറയാന്‍ തുടങ്ങിയോ? ജോസ് ചോദിച്ചു.
“”സ്വന്തവീട്ടില്‍ ചാരായം വാറ്റിക്കുടിക്കുന്നത്  കണ്ട ുവളര്‍ന്നവനാണ് ഞാന്‍. ഏറെക്കാലമായി ഞാന്ം ഇതു കുടിക്കുന്നു. എന്നാല്‍ അല്‍പ്പാല്‍പ്പം രൂചിച്ചുതുടങ്ങി പിന്നീടത് ആയുഷ്ക്കാലം മുഴുവന്‍ സുബോധം നഷ്ടപ്പെട്ടവനായി മന്ഷ്യനെ മൃഗതുല്യനാക്കി മാറ്റുന്ന ഒരു ദുഷിച്ച സ്വഭാവമാണിത്. ഒരു കാലത്തും രക്ഷപെടാനാവാത്തവണ്ണം നശിച്ചു പോകുന്നവരാണിന്നധികവും.”
“”എന്താണ് താനിതൊക്കെ പറയാന്‍ കാരണം?”  ജോസ് ചോദിച്ചു.
ഭകഴിഞ്ഞ കാലങ്ങളുമായി  ഇന്നത്തെ ജീവിതത്തെ തട്ടിച്ചുനോക്കുമ്പോള്‍  പരാജിതരുടെ പാതകളിലേക്ക്  നാമും വഴുതപ്പെട്ടിരിക്കുന്നു എന്നൊരു തോന്നല്‍. അല്‍പ്പം രസത്തിനായി നാം തുടങ്ങിവച്ചത് ഇന്ന് നാശത്തിലേക്ക് കാലൂന്നിയിരിക്കുന്നു. സമൂഹത്തോട് വെറുപ്പ് , ഭാര്യയോട് മല്ലിടീല്‍. തൊട്ടതും പിടിച്ചതുമെല്ലാം കുറ്റം മദ്യം അകത്തുചെന്നാല്‍പിന്നെ നാം മാത്രം സര്‍വ്വജ്ഞാനികള്‍, വലിയ സൗഹൃദം. ഒരു പണവിട മിന്നില്‍തുടങ്ങുന്ന കുടുഃബ ജീവിതത്തിന്റെ ആദ്യകണ്ണിയെന്ന ഭാര്യയില്‍ കുറ്റങ്ങള്‍ മാത്രം കണ്ടെ ത്താന്ള്ള മദ്യപാനം കുഞ്ഞുങ്ങള്‍ എന്ന സമ്പാദ്യത്തെ നഷ്ടപ്പെടുത്താനല്ലേ ഉതകൂ?’
“”എടാ! എല്ലാ പക്ഷിക്കും ചിലയ്ക്കാം. മരംകൊത്തിക്കുമാത്രം ചിലക്കാനാവില്ലായെന്നുപറഞ്ഞാല്‍ എങ്ങനെ സമ്മതിക്കാനാവും ജോണേ?’’
“”സമൂഹത്തിലെ ഒരു വിഭാഗത്തിന് മാത്രം പരിചിതമായ മദ്യപാനം അംഗീകരിക്കുവാന്‍ എല്ലാവരും തയ്യാറില്ല ജോസേ. ഇതൊരു സാമൂഹ്യദോഷമാണ്. എല്ലാ മതങ്ങളും മദ്യപാനത്തെ വെറുക്കുന്നു. അതു പാപമെന്നു സ്ഥാപിക്കുന്നു. അപ്പോള്‍ പിന്നെ താന്ം ഞാന്ം കൂടി അതു തിരിത്തിയെഴുതാനാകുമോ?’’
“”പ്രകൃതിയും  അതിലെ സകല വിഭവങ്ങളും മന്ഷ്യന്ം അവന്റെ ഉല്ലാസത്തിന്മായിട്ടുള്ളതാകുന്നു ഭവെന്നല്ലേ മാര്‍ക്‌സ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍പിന്നെ ആവശ്യമില്ലാത്തതിനെപ്പറ്റി നാം എന്തിന് തലപുകയുന്നു? ചന്ദ്രന്‍ അട്ടഹസിച്ചു.

“”കാലഹരണപ്പെട്ടുപോയ തത്വശാസ്ത്രങ്ങള്‍ കൊണ്ട ് പുകമറസൃഷ്ടിക്കാന്‍ എന്തിന് ശ്രമിക്കുന്നു ചന്ദ്രാ?’’ ജോണ്‍ ചോദിച്ചു.
“”ചന്ദ്രാ! താന്‍ അല്‍പ്പനേരത്തേക്ക് ശാന്തനായിരിക്കുക. ഞാന്‍ ഈ ജോണിനോട് ഒരു കാര്യം ചോദിക്കട്ടെ. താന്ം ഞാന്ം സുറിയാനി ക്രിസ്ത്യാനിയാ. ഏതു ബൈബിളാടോ പറയുന്നത് മദ്യപാനം തെറ്റാണെന്ന്?’’
“”ജോസേ, അല്‍പ്പം മദ്യം കഴിച്ചതിന്റെ പേരില്‍ സത്യത്തിന്റെ പൊരുളായ വേദപുസ്തകത്തെപ്പറ്റി നിരൂപണം ചമയ്ക്കാന്‍ ഞാന്‍ ആളല്ല. ഒരു മന്ഷ്യന്റെയും സ്വന്തവ്യഖ്യാനത്താല്‍ തെളിവാകാത്ത തിരുവചനത്തെ സ്വന്തബുദ്ധിയില്‍ ആര്‍ക്കും എപ്പോഴും എങ്ങനെയും വളച്ചൊടിക്കാം. പക്ഷേ കാലം മാറുന്നതന്സരിച്ചുള്ള ഈ വളച്ചൊടിക്കല്‍ അധിക ശിക്ഷയ്ക്കു കാരണമാകുകയേയുള്ളൂ സഹോദരാ.’’
“”കാനായിലെ കല്യാണം എന്താ കെട്ടുകഥയോ? പച്ചവെള്ളത്തെ വീഞ്ഞാക്കി കുടിക്കാന്‍ കൊടുത്ത യേശു ക്രിസ്തുവിന്് മദ്യപാനിയെ വെറുക്കാന്‍ ആകുമോ ജോണേ?
“”ആവില്ല യേശുക്രിസ്തു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നുവെന്നത് വിശ്വാസയോഗ്യവും എല്ലാവരും അംഗീകരിക്കാന്‍ യോഗ്യവുമായ വചനം തന്നേ. മദ്യപാനം സ്വര്‍ക്ഷരാജ്യത്തിലേക്കു വഴി മുടക്കുന്ന ഒന്നല്ലാ. പക്ഷേ ഈ ഭൂമിയില്‍ തന്നെ നരകം സൃഷ്ടിക്കുന്ന പ്രവര്‍ത്തിയാണത്.. കാരണം മദ്യം കലഹക്കാരനാണ്. താന്‍ കുടിക്കുന്നത് മദ്യമാണെന്നു മനസ്സിലാക്കാതെ ലഹരിയില്‍ സുബോധം കൈവെടിഞ്ഞാല്‍ പിന്നതിന്റെ അന്ത്യം  എന്താകും? നശിക്കുമാറായിരിക്കുന്നവന്് മദ്യവും മനോവ്യസനമുള്ളവന് വീഞ്ഞും കൊടുക്ക. അവന്‍ അത് കുടിച്ചിട്ടു തന്റെ വ്യസനം മറക്കാന്‍ “മതി’ യെന്ന് ശലമോന്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ അകാരണമായി ഉണ്ട ാക്കിയെടുത്ത വ്യസന പരിഹാരത്തിനായി മദ്യപിച്ചു തുടങ്ങിയാല്‍ എപ്പോഴും ഉള്ളില്‍ വളരുന്ന പക വലിയ ദോഷങ്ങളിലേക്ക് മദ്യപാനിയെ കൊണ്ടെ ത്തിക്കും. മദ്യപാനംകൊണ്ട ് തകര്‍ന്ന കുടുഃബങ്ങളെ്  വിശകലനം ചെയ്താല്‍ തകര്‍ച്ചയുടെ മൂലകാരണം ലൈംഗീക പരാജയമാണെന്നത് കാണാം. ഭര്‍ത്താവ് മദ്യപിക്കുന്നുവെന്ന കാരണത്താല്‍ ഉണ്ട ാകുന്ന സാമ്പത്തീക നഷ്ടങ്ങള്‍ മനസ്സില്‍ പേറി നടക്കുന്ന ഭാര്യ അയാളോട് വെറുപ്പ് പ്രകടിപ്പിക്കുന്നു. ഭാര്യ തന്നെ സ്‌നേഹിക്കുന്നില്ലായെന്നതിനാല്‍ തന്നോട് അകലുന്നുവെന്ന തോന്നല്‍ ഭര്‍ത്താവിന്്. മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന വികാരങ്ങള്‍ക്ക്ു് പൂര്‍ത്തീകരണം ഇല്ലാതാവുമ്പോള്‍ ക്ഷിപ്രകോപിയായി മാറുന്നു. മദ്യത്തിലയാള്‍ വീണ്ട ും ആശ്രയം തേടുന്നു. മദ്യലഹരിയില്‍ ജാരശങ്ക ഉടലെടുക്കുന്നു. ഭാര്യയെ വ്യഭിചാരിണിയായി അയാള്‍ മുദ്രയിടപ്പെടുന്നു. നിരപരാധിയായ തന്നെ ലജ്ജിപ്പിക്കുംവിധം തോന്ന്യാസം പുലമ്പുന്ന ഭര്‍ത്താവിനെ അവള്‍ പുച്ഛിക്കുന്നു. അതോടൊപ്പം ശരീരത്തിന്റെ ആവേശം അന്യപുരുഷനെ തേടാന്‍ പ്രേരിപ്പിക്കുന്നു.
ദുഃഖവും പരാജയവും അഭിമാനക്ഷതവും ശാരീരിക ക്ലേശങ്ങളും  എല്ലാമെല്ലാം വര്‍ദ്ധിച്ചു വരുമ്പോള്‍ അമിത മദ്യപാനത്തില്‍ മുങ്ങിത്തുടിച്ച് മന്ഷ്യത്വം നഷ്ടപ്പെട്ടവരായി, ശരിയായി പറഞ്ഞാല്‍ മൃഗതുല്യരായി മാറുന്നു മന്ഷ്യര്‍. അവിടെ ആത്മഹത്യയും കൊലപാതകവുമൊക്കെ അരങ്ങേറുന്നു. അതുകൊണ്ട ് ഇതിന്റെ അടിസ്ഥാനഘടകമായ ഈ മദ്യപാനത്തില്‍ നിന്ന് പിന്മാറരുതോ ജോസേ?” ജോണ്‍ ചോദിച്ചു.
“”സാദ്ധ്യമല്ല. പരിചയിച്ചുപോയ ഈ ജീവിതത്തില്‍ നിന്ന് ഭാര്യയുടെ ഇഷ്ടത്തിന്ം താളത്തിന്മൊപ്പിച്ച് തുള്ളി ഒരു പെണ്‍കോന്തനായി ജീവിക്കാന്‍ ഞാന്‍ ആളല്ല. ജോണേ! എനിക്കല്‍പ്പം പുരുഷത്വവും സൊസൈറ്റിയുമൊക്കെ വേണം. ഇതെല്ലാം നഷ്ടപ്പെടുത്തി പണത്തിന് വേണ്ട ി മാത്രം ജീവിച്ച് കാലം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’’.
“ ഇന്നത്തെ സമുഹത്തില്‍ പൊതുജനം അറിയപ്പെടുന്നവനായി ജീവിക്കണമെങ്കില്‍ അല്‍പ്പം ഇതൊക്കെ വേണമെന്നത് ഒരു സത്യം തന്നെ. കാലം അങ്ങനെയായിപ്പോയി. എന്നാല്‍ ഇതെല്ലാം ഒരു പോസീറ്റീവ് ചിന്താഗതിയില്‍ ചെയ്തുകൊണ്ട ് സന്തോഷവാനായിത്തീരാന്‍ ശ്രമിക്കരുതോ? ഇപ്പോള്‍ തന്നെ  നോക്കു്!   ജോസേ പകലെല്ലാം ജോലിയും കഴിഞ്ഞുവന്ന സുനന്ദയെ വീട്ടിലാക്കിയിട്ട് താന്‍ ഇവിടിരുന്ന് സമയം ചിലവഴിച്ചാല്‍ അവള്‍ക്കെങ്ങനെ തന്നെ സ്‌നേഹിക്കാനാകും? കുടുഃബബന്ധം നിലനിര്‍ത്താന്‍ കൂടുതല്‍ കമ്മ്യൂണിക്കേഷന്‍ ഇന്നാവശ്യമാണ്.
ആണിന്ം പെണ്ണിന്ം ജീവിതത്തെപ്പറ്റിയുള്ള വീക്ഷണം തുല്യമാണ്. സന്തോഷം മാത്രം ആഗ്രഹിക്കുന്ന ഹൃദയങ്ങളാണിതെല്ലാം. പക്ഷേ താളം തെറ്റിയ ജീവിതക്രമം ദുഃഖത്തിന്റെ പടുകുഴിയിലേക്ക് ജീവിതത്തെ തള്ളിയിടുന്നു. കരം പിടിച്ച് കരകയറ്റുവാന്‍ ഉതകുന്ന യാതൊരു വഴിയും ഇല്ലാത്ത ഈ സമൂഹത്തില്‍ സ്വയം പിടിച്ചു നില്‍ക്കാന്‍ തയ്യാറാവണം. മദ്യത്തില്‍ ആനന്ദം കണ്ടെ ത്തുന്നത് അറിവില്ലായ്മയാണ്. ആനന്ദത്തിന്റെ പര്യായമായ മദ്യം മറിച്ച് നാശത്തിന്റെ ആത്മസഖിയാണ്.
എന്നാല്‍ സന്തോഷമുള്ള ഭവനങ്ങളില്‍ ആനന്ദത്താല്‍ നൃത്തം വയ്പ്പിക്കുന്ന ഈ സാധനം തന്നേപ്പോലെയുള്ളവരില്‍ പ്രവര്‍ത്തിക്കുന്നത്  കണ്ണുനീരിന്റെയും നിരാശയുടെയും പ്രതീകമായിട്ടാണ്. “ആര്‍ക്കു കഷ്ടം’ ആര്‍ക്കു സങ്കടം, ആര്‍ക്കു കണ്‍ചുവപ്പ്, ആര്‍ക്ക് അനാവശ്യമായ മുറിവുകള്‍   വീഞ്ഞു് കുടിച്ച് നേരം വൈകിക്കുന്നവര്‍ക്കും മദ്യം രൂചിച്ചുനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നേ! അതുകൊണ്ട ് ആദ്യം നാം നമ്മുടെ ബലഹീനതകളെ മനസ്സിലാക്കി സൗമ്യതയോടും സ്‌നേഹത്തോടും കൂടി പെരുമാറുകയും ബാലിശമായ ഈ പ്രവൃത്തികളിലൊന്നും യാതൊരു ശ്രേഷ്ടതയും ഇല്ലെന്നും മനസ്സിലാക്കണം. നാം മറ്റുള്ളവരെ സ്‌നേഹിക്കുക. അപ്പോള്‍ നമ്മെ എല്ലാവരും സ്‌നേഹിക്കും”. ജോണ്‍ ഉപസംഹരിച്ചു.
കാലിയാക്കപ്പെട്ട ജോണിവാക്കറിന്റെ അളവിനൊത്തവണ്ണം മന്ഷ്യത്വം മരവിച്ചു കൊണ്ടേ യിരുന്നു. തകര്‍ന്നടിയുന്ന ജീവിതങ്ങളെപ്പറ്റിയുള്ള ചിന്തയില്‍ ജോണിന്റെ മുഖം മ്‌ളാനമായിരുന്നു. രൂപം പോലെ തന്നെ വ്യത്യസ്ഥം മന്ഷ്യഹൃദയങ്ങളും. എല്ലാവരുടെയും ആഗ്രഹം ഒന്നുതന്നെ. മഹാകവി മനയില്‍ എഴുതിയ പോലെ
“പാരില്‍ ചിരജ്ഞീവിയായിട്ടിരിക്കണം
മൃത്യൂചാരത്തു വന്നണയാതിരിക്കണം
ദാരങ്ങള്‍ ആത്മസുതരുമായങ്ങനെ
ആനന്ദ വാരിധി നീന്തിപ്പുളയ്ക്കണം’
എന്നാല്‍ അന്ഭവങ്ങള്‍ എത്രയോ വിചിത്രം.
ബാല്‍ക്കണിയില്‍ ഇരുന്നു കൊണ്ട ് തെരുവിലേക്ക് കണ്ണുകള്‍ എറിഞ്ഞ ചന്ദ്രന്‍ ജോസിനെ തോണ്ടി വിളിച്ചു.
“”നോക്ക്! എന്തപ്പാ ഇത് രംഭയോ, തിലോത്തിമയോ?’’
മൂന്നുപേരും നിശബ്ദരായി നോക്കിനിന്നു. രാപ്പാടി പാടുന്ന യാമങ്ങളില്‍ രാസലീലലോലയായി അഴിച്ചിട്ട മുടിയുമായി പാലപ്പൂവിന്റെ സുഗന്ധവുമായി ചിലങ്ക കിലുക്കിയെത്തുന്ന യക്ഷിയെപ്പറ്റി  സങ്കല്‍പ്പ കഥകളില്‍ വായിച്ചിട്ടുള്ളത് ഇന്നാട്ടില്‍ ഇന്ന് കണ്‍മുമ്പില്‍ എല്ലായ്‌പ്പോഴും കാണുന്നു.
“”ചന്ദ്രാ താനെന്തിന് അതു നോക്കുന്നു. യക്ഷിയേക്കാന്‍ ഭയാനകമായ വസ്തു സിഫിലിസിന്റെയും ഗൊണേറിയയുടെയും എയ്ഡ്‌സിന്റെയും അനോഫിലീസുകളായ ഇവറ്റകള്‍ നരകത്തില്‍ ചെല്ലുമ്പോഴും അവിടെയും ഒറ്റപ്പെട്ട സ്ഥലത്തു പാര്‍പ്പിക്കപ്പെട്ടിരിക്കും. എന്നാല്‍ ഇവിടെ മന്ഷ്യനിലെ മൃഗീയത്വം മൃഗത്തിന്റെ മൃഗീയതയേക്കാള്‍ ഭയാനകകമായിരിക്കുന്നു. കണ്ട ാസ്വദിക്കുവാന്‍, തൊട്ടാസ്വദിക്കുവാന്‍, അന്ഭവിച്ചാസ്വദിക്കുവാന്‍ ലക്ഷാലക്ഷങ്ങള്‍.’’

“”ഇവറ്റകളെ സൃഷ്ടിച്ചത് പുരുഷന്വേണ്ട ിയല്ലേജോസേ? മദ്യവും മങ്കയും മര്‍ത്യന്് എന്നല്ലേ ഷേക്പിയര്‍ പറഞ്ഞത്’’ ചന്ദ്രന്‍ ചോദിച്ചു.
“”സൃഷ്ടിയുടെ വൈകല്യം’’ ജോസ് അതുശരിവച്ചു.
“ഭസൃഷ്ടിതാവിന്ം സൃഷ്ടിക്കും  വൈകല്യമുള്ളതായി എനിക്കു തോന്നിയിട്ടില്ല. എന്നാല്‍ സൃഷ്ടി,സൃഷ്ടിച്ച സൃഷ്ടിതാവിന്് വൈകല്യമുണ്ട ്. കാരണം വൈകല്യമുള്ള സൃഷ്ടി മെനഞ്ഞ സൃഷ്ടിതാവ് യാഥാര്‍ത്ഥ്യത്തില്‍ നിന്നും വിഭിന്നമാണ്.അപ്പോള്‍ സൃഷ്ടി അവനെ പരിഹസിക്കും. അതാണ് ശരി.
സ്വന്തഭാര്യ ശരീരവും മനസ്സും സ്വന്തമായുള്ളതിനെ താലോലിക്കുമ്പോള്‍ അവിടെ പരിപൂര്‍ണ്ണത ഉണ്ട ാകുന്നു. ടാക്‌സിയിലെ യാത്രയും സ്വന്തകാറിലെ യാത്രയും പോലെയുള്ള അന്തരം. “”സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ ബുദ്ധിഹീനന്‍. അവന് പ്രഹരവും അപമാനവും ലഭിക്കും മറിച്ചും അങ്ങനെതന്നെ. “”വിവേകമില്ലാത്ത സുന്ദരി പന്നിയുടെ മൂക്കില്‍ പൊന്‍മൂക്കൂത്തിപോലെ! അതുകൊണ്ട ് സ്ത്രീസൗന്ദര്യം കണ്ണുകള്‍ക്ക് ഇമ്പമായിരിക്കുന്നുവെങ്കില്‍ ഈ ലോകത്തുള്ള എല്ലാ സുന്ദരികളേയും സ്വന്ത ഭാര്യയില്‍ കണ്ടെ ത്തുക അല്ലാതെ അന്യസ്ത്രീകളില്‍ സ്വന്തഭാര്യയെ കണ്ടെ ത്തരുത്. സ്വന്തധനവും സ്വന്ത ആരോഗ്യവും മറ്റൊരു ഭവനത്തിലേക്ക് ഒഴുകിപ്പോകരുത്” ജോണ്‍ പറഞ്ഞു നിര്‍ത്തി.

“”മിസ്റ്റര്‍ ജോണ്‍ എഴുന്നൂറു്് കുലീന വെപ്പാട്ടികളേയും മൂന്നൂറ് ഭാര്യമാരേയും വച്ചു പുലര്‍ത്തിയ ശലമോന്റെ വചനങ്ങള്‍ “എനിക്കാകാം’ നിങ്ങള്‍ക്ക് “അരുത്’ എന്ന സ്വാര്‍ത്ഥതയാ. ബുദ്ധിമാന്റെ ജീവിതയാത്ര മേല്‍പ്പോട്ട് ആകുന്നു. എന്നു പറഞ്ഞ ശലമോന്‍ തന്നെ,പിന്നീട് ചോദിക്കുന്നു. മൃഗത്തിന്റെ ആത്മാവ് മേല്‍പോട്ട് പോകുന്നുവോ? മന്ഷ്യന്റെ ആത്മാവ് കീഴ്‌പോട്ട് പോകുന്നുവോ? ആര്‍ക്കറിയാമെന്ന്. അതുകൊണ്ട ് ഇത്തരത്തിലുള്ള തത്വജ്ഞാനമൊന്നും ഈ ജോസിന്് കേള്‍ക്കണ്ട ാ.’’
 “”മുപ്പത്തിമൂവായിരം ഭാര്യമാരെ വച്ചു പുലര്‍ത്തിയ ശ്രീകൃഷ്ണനെ ദൈവമായി പൂജിക്കുന്ന പ്രക്രിയ എത്രയോ ആശ്ചര്യം?’’ ചന്ദ്രന്‍ വീര്യം വര്‍ദ്ധിപ്പിച്ചു.

ജന്മനാലെ അന്ധനായവനോട് പ്രകാശത്തെപ്പറ്റി ആരെല്ലാം എത്ര പറഞ്ഞുകൊടുത്താലും പ്രകാശമെന്നത് എന്താണ് എന്ന് മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴികില്ലല്ലോ! ഇന്നത്തെ ലോകത്തിന്റെ അവസ്ഥയും ഇതു തന്നെയാണല്ലോ. ജോണ്‍ ചിന്തയിലാണ്ടു.

ലോകജനസംഖ്യയുടെ ഭൂരിഭാഗവും ക്രിസ്ത്യാനികള്‍. അപ്പോള്‍ പിന്നെ ന്യൂനപക്ഷമാണോ ഈ സമാധാനമില്ലായ്മയുടെയും  അരാജകത്വത്തിന്റെയും കാരണക്കാര്‍. രണ്ട ുള്ളവന്‍ ഒന്ന് ഇല്ലാത്തവന്് കൊടുക്കയെന്നും ഇടത്തെ ചെകിട്ടത്തടിക്കുന്നവന്്  മറ്റെ ചെകിടം കാണിച്ചു കൊടുക്കയെന്നും പഠിപ്പിക്കുന്ന ക്രിസ്ത്യാനി.

ആരാണ്ട ുടേം കോഴീനെ പിടിച്ച് കുട്ടക്കീഴെയിട്ടു ചാറാക്കിയാല്‍ തൂവലെണ്ണി അള്ളാ കണക്കു ചോദിക്കുമെന്നുപഠിപ്പിക്കുന്ന ഇസ്‌ലാ മതം.
പുനരുത്ഥാനത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനി പുനര്‍ജന്മത്തില്‍ ആശ്രയിക്കുന്ന ഹിന്ദു. ഈച്ച ചത്തു പൂച്ചയായി പിറക്കുന്നു., പൂച്ച ചത്തു ഈച്ചയായിടുന്നു. നരി ചത്തു നരനായ് പിറക്കുന്നു. അതുകൊണ്ട ് ഒരു ഉറുമ്പിനേപ്പോലും കൊല്ലരുതെന്നു പഠിപ്പിക്കുകയും മതത്തിന്റെ പേരില്‍ മന്ഷ്യനെ കൊല്ലുകയും അതോടൊപ്പം പാമ്പിനേയും പശുവിനേയും ദൈവമാക്കി ആരാധിക്കുകയും ചെയ്യുന്നു. വേണ്ട ! അധികം ചിന്തിച്ചാല്‍ താന്ം ഒരു ഭ്രാന്തനായി മാറും. അറിവ് വര്‍ദ്ധിപ്പിക്കുന്നവന്‍ ദുഃഖവും വര്‍ദ്ധിപ്പിക്കയാണല്ലോ!”

പണത്തിന് വേണ്ടി മാത്രം ജീവിക്കുക. പണമുണ്ട ാക്കുക. സൗകര്യംപോലെ എല്ലാ പൊല്ലാപ്പുകള്‍ക്കും കൂട്ടുനില്‍ക്കുക. ജീവിതം ആസ്വദിക്കുക.  എല്ലാ വൈകൃതങ്ങളേയും സനാതനത്വത്തിന്റെ ഗ്ലാമറില്‍ രംഗത്തു പ്രദര്‍ശിപ്പിക്കുക. ഇതാണല്ലോ ഇന്നത്തെ സമൂഹം. ഭാര്യമാര്‍ ഒരു ഹോസ്പിറ്റലില്‍ നിന്നും മറ്റൊന്നിലേക്ക് പാതിരാവില്‍ ഓടുന്നു. ധനം സമ്പാദിക്കാന്‍. ഭാര്യയോടൊത്ത് ഉറങ്ങാന്‍ വിധിയില്ലാത്ത ദ്രവ്യാഗ്രഹി മദ്യത്തിന്റെ ലഹരിയില്‍ മരിക്കുന്നു. മാതാപിതാക്കന്മാരുടെ ചൂടേല്‍ക്കാന്‍ യോഗം നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ പാവകളെ കെട്ടിപ്പുണര്‍ന്നു കിടന്നുറങ്ങുന്നു. ഭര്‍ത്താവ് ഉണരുമ്പോള്‍ ഭാര്യ കിടക്ക വിരിക്കുന്നു.

സൂര്യാസ്തമനത്തിങ്കല്‍ സകല പക്ഷി മൃഗാദികളെപ്പോലെ ഒന്നായികൂടി സല്ലപിച്ച് ഭക്ഷിച്ച് കിടക്കയില്‍ കയറി ,സുപ്രഭാതത്തിന്റെ സൂഷ്മതയില്‍ പക്ഷികളുടെ കളകളാരവം കേട്ടുണര്‍ന്ന്  ജീവിച്ച പാരമ്പര്യത്തിന്റെ ഉടമകള്‍ കസ്റ്റംഹോമും ബാങ്ക്ബാലന്‍സും എന്ന മിഥ്യയില്‍ നേട്ടങ്ങളേക്കാള്‍ പതിന്മടങ്ങ് നഷ്ടങ്ങളെ ഏറ്റുവാങ്ങി തകരുകയല്ലേ ഇവിടെ.
ഇവിടെ മാത്രമല്ലല്ലോ, ഈലോകത്തെല്ലായിടവും ഇതു തന്നെയല്ലേ. പാരമ്പര്യങ്ങളേയും കീഴ്‌വഴക്കങ്ങളേയും പരിഹസിച്ച് നവോത്ഥാനത്തിന്റെ പേരില്‍ അതിനെ പിച്ചിച്ചീന്തിയ മന്ഷ്യന്‍ ദൈനംദിന തകര്‍ച്ചയിലേക്ക് വഴുതുകയല്ലേ? കുടത്തിന്ള്ളില്‍ കുശവനെ തപ്പിനോക്കിയ മന്ഷ്യന്‍ ശാസ്ത്രത്തിന്റെ  പിന്നാലെയോടി. ശാസ്ത്രം പറഞ്ഞു “നീ താന്‍ നിനക്കു ദൈവം.’

“”ജോണേ ഞാനിറങ്ങുന്നു.’’ ജോസിന്റെ ശബ്ദം കേട്ട് ജോണ്‍ ചിന്തയില്‍ നിന്നുണര്‍ന്നു.. ഖരവസ്തുക്കളെ കരങ്ങള്‍ കൊണ്ട ് തഴുകി നിലം പതിക്കാതെ ജോസ് കാറിനെ ലക്ഷ്യമാക്കി നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക