Image

അജിത്തിനേക്കാളും വിജയിയേക്കാളും സുന്ദരനായ ഒരാളെ കണ്ടു, അത് യേശുവായിരുന്നു; മോഹിനി

Published on 24 October, 2020
അജിത്തിനേക്കാളും വിജയിയേക്കാളും സുന്ദരനായ ഒരാളെ കണ്ടു, അത് യേശുവായിരുന്നു; മോഹിനി

പഞ്ചാബി ഹൗസ്, പരിണയം, കലക്ടര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ സിനിമാതാരമാണ് മോഹിനി. ഇപ്പോള്‍ സിനിമയില്‍ നിന്നും താരം വിട്ടുനില്‍ക്കുന്നു.


മോഹിനിയെ അടുത്തകാലത്തായി  പല ടെലിവിഷന്‍ ഷോകളിലും കണ്ടിരുന്നു. മോഹിനി എന്ന പേര് ഉപേക്ഷിച്ച്‌ ക്രിസ്റ്റീനയായി മതംമാറി സുവിശേഷ പ്രചരണരംഗത്ത് സജീവമാണ് ഈ അഭിനേത്രി ഇപ്പോള്‍.


താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നല്ല ഒരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. പല തവണ വിവാഹ മോചനത്തിന് ശ്രമിച്ചു എന്നാല്‍ ഇതില്‍ നിന്നെല്ലാം തന്നെ രക്ഷിച്ചത് യേശുവാണ്- എന്ന് മോഹിനി പറയുന്നു.


മനസിനുണ്ടായ വിഷമഘട്ടത്തില്‍ താന്‍ ഒരു സ്വപ്നം കണ്ടു.പ്രളയത്തില്‍ പെട്ടുപോവുന്നതാണ് കണ്ടത്. ആ പ്രളയം താന്‍ ചെയ്ത പാപങ്ങള്‍ ആയിരുന്നു. അവിടെ മറുകരയില്‍ ഒരു  നായകനെ  കണ്ടു, അജിത്, വിജയ് ഒക്കെ സുന്ദരന്മാരാണെന്നു പറയുന്നവര്‍ ഉണ്ടാകും.


എന്നാല്‍ അവരെക്കാളൊക്കെ സുന്ദരനായ ഒരാളെ ഞാന്‍ അവിടെ കണ്ടു. അയാളുടെ അടുത്ത് ഒരു ബോട്ടും കണ്ടിരുന്നു. ആ ബോട്ടിലേക്ക് അയാള്‍ വിരല്‍ ചൂണ്ടി. അത് യേശുവായിരുന്നു എന്നുമാണ് മോഹിനി അഭിമുഖത്തിനിടെ പറഞ്ഞത്.


സ്പോണ്ടിലോസിസ എന്ന രോഗം ബാധിക്കുകയും പിന്നീട് അബോര്‍ഷന്‍ ആകുകയും ചെയ്തതോടെയാണ് മോഹിനി സിനിമയില്‍ നിന്നും സ്വയം ഒഴിഞ്ഞു പോയത്.

ഈ കാലയളവില്‍  മോഹിനി വിഷാദ രോഗത്തിനു അടിമപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍. 


ഈ കാലയളവില്‍ വീട്ടുജോലിക്കാരിയില്‍ നിന്നും ബൈബിള്‍ വാങ്ങി വായിക്കാന്‍ ഇടയായി. ബൈബിള്‍ വായന മോഹിനിയുടെ വിഷാദ രോഗം മാറ്റാന്‍ കാരണമായി. അതോടെ മോഹിനി എന്ന ഹിന്ദു പെണ്‍കുട്ടി ക്രിസ്തു മതം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


ക്രിസ്തുമതം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെന്റ്.മൈക്കിള്‍ അക്കാദമിയില്‍ നിന്നും സ്പിരിച്വല്‍ വെല്‍ഫെയര്‍ ആന്‍ഡ് ഡെലിവെറന്‍സ് കൗണ്‍സലിംഗില്‍ അവര്‍ പഠനം പൂര്‍ത്തിയാക്കി. ശേഷം സെന്റ്.പാദ്രെ പിയോ സെന്ററില്‍ കേസ് കൗണ്‍സിലര്‍ ആയിരുന്നു.


ഇപ്പോള്‍ വാഷിംഗ്ടണിലെ സിയാറ്റിലില്‍ ഭര്‍ത്താവ് ഭാരത് പോള്‍ കൃഷ്ണസ്വാമിക്കും മക്കളായ അനിരുദ്ധ് മൈക്കിള്‍ ഭാരത്, അദ്വൈത് ഗബ്രിയേല്‍ ഭാരത് എന്നിവര്‍ക്കുമൊപ്പമാണ് ക്രിസ്റ്റീന മോഹിനി കഴിയുന്നത്. ഡിവോഷണല്‍ ടെലിവിഷന്‍ ചാനലുകളിലും ഇവര്‍ സുവിശേഷ പ്രാസംഗികയായി എത്തുന്നുണ്ട്.

അജിത്തിനേക്കാളും വിജയിയേക്കാളും സുന്ദരനായ ഒരാളെ കണ്ടു, അത് യേശുവായിരുന്നു; മോഹിനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക