Image

ഇന്ത്യയുടെ കൊവാക്സിന്‍ നിര്‍ണായക ഘട്ടത്തിലേക്ക്; മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി

Published on 22 October, 2020
ഇന്ത്യയുടെ കൊവാക്സിന്‍ നിര്‍ണായക ഘട്ടത്തിലേക്ക്; മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി


ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേയ്ക്ക്. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നല്‍കി. ഒക്ടോബര്‍ രണ്ടിനാണ് നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്. 

 ഐ.സി.എം.ആര്‍., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് 
ആസ്ഥാനമായ കമ്പനിയാണ് കൊവാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഡല്‍ഹി, മുംബൈ, പട്ന, ലക്നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. ഡല്‍ഹി, മുംബൈ, പട്ന, ലക്നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 
28,500 പേരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക് ഡി.സി.ജി.ഐക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക