Image

ഫോമാ സ്ത്രീകളെ ഒഴിവാക്കുകയാണോ? എമ്പയർ റീജിയൻ ആർ.വി.പി സ്ഥാനം ഒരു മാസമായിട്ടും തീരുമാനമില്ല

Published on 22 October, 2020
ഫോമാ സ്ത്രീകളെ ഒഴിവാക്കുകയാണോ? എമ്പയർ  റീജിയൻ ആർ.വി.പി സ്ഥാനം ഒരു മാസമായിട്ടും തീരുമാനമില്ല
ഫിലിപ്പ് ചെറിയാൻ, റോമാ പ്രസിഡന്റ്; തോമസ് ജോർജ്, സെക്രട്ടറി
 

ഫോമാ എമ്പയർ റീജിയൻ ആർ.വി.പി ഇലക്ഷൻ കഴിഞ്ഞിട്ട് ഒരു മാസമാകുന്നു. രണ്ടു പേർക്ക് തുല്യ വോട്ട്. പക്ഷെ ആരും ഇനിയും സ്ഥാനമേറ്റിട്ടില്ല. ഈ ദുർ ഘടാവസ്ഥയിൽ മനം നൊന്താണ് ഇത് എഴുതുന്നത്.

ഉരുക്കുവനിത എന്ന് ലോകം വിശേഷിപ്പിക്കുന്ന ഇന്ദിര ഗാന്ധി, മാർഗരറ്റ് താച്ചർ, സിരിമാവോ ബെന്ദര നായകെ  ഇവരെല്ലാം ലോകം അംഗീകരിച്ചിട്ടുള്ള വനിതാ പ്രധാനമന്ത്രിമാർ  ആയിരുന്നു. പുരുഷ മേധാവിത്തമുള്ള രാജ്യങ്ങളിൽ പുരുഷൻമാരോട് മത്സരിച്ചു തന്നെയാണ് അവരൊക്കെ ആ സ്ഥാനത്തെത്തിയത്. മറിയാമ്മ പിള്ള  ഫൊക്കാനയുടെ പ്രസിഡന്റ് ആയിരുന്നു. ഞാൻ താമസിക്കുന്ന ന്യൂ യോർക്കിൽ, റോക്‌ലാൻഡ് കൗണ്ടിയിൽ, ആനി പോൾ രണ്ടാം തവണയും ലെജിസ്ലേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഇപ്പോൾ  ഇതാ ഇന്ത്യക്കാരിയായ കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. ഡെമോക്രാറ്റിക്‌ പാർട്ടി  വിജയിച്ചാൽ, ഹാരിസ്  അമേരിക്കയുടെ വൈസ് പ്രസിഡന്റ്. ഇവരെല്ലാം സ്ത്രീകൾ തന്നെ. അവരുടെ ഒക്കെ കഴിവു കൊണ്ടാണല്ലോ അവർ ഇവിട൦ വരെ എത്തിയതെ.  ഈ വിവരണം ഇവിടെ നിർത്തട്ടെ! ഇനിയും കാര്യത്തിലേക്കു വരം.

റോക്ക് ലാൻഡ് മലയാളി അസോസിയേഷൻ (റോമ) ഫോമാ ഇലക്ഷനിൽ  രണ്ടു വനിതാ സ്ഥാനാർത്ഥികളെ എൻഡോഴ്സ്  ചെയ്തിരുന്നു. ഒരാൾ പരാജയപെട്ടു. അവർ പഠിത്തമൊ കഴിവോ ഇല്ലാത്തതുകൊണ്ടല്ല പരാജയപ്പെട്ടത്. ജയിക്കണം എങ്കിൽ ഒരു ഗ്രൂപ്പ് വേണം, അല്ലെങ്കിൽ പാനൽ, കോക്കസ്, സമുദായം, ജാതി, മതം ഇതൊക്കെ മുന്നിൽ നിർത്തി അല്ലെങ്കിൽ അതിന്റെ ഒക്കെ ഒരു ഭാഗമായി മത്സരിക്കണ൦. ഇതൊക്കെ നാം കണ്ടു കഴിഞ്ഞ കാര്യങ്ങൾ തന്നെ. റോമ  സ്ഥാനാർത്ഥികളും ഇതിനു ബലിയാടായിട്ടുണ്ട്.

എന്ത് കൊണ്ട് ഫോമ സ്തീകൾക്ക് അർഹിക്കുന്ന അംഗീകാരം കൊടുക്കുന്നില്ല? സ്ത്രീയും പുരുഷനും തുല്യരാണ്. നമ്മൾ ഒക്കെ  സുഖമായി ജീവിക്കുന്നത്  അവരുടെ ജോലിയും പണവും കൊണ്ട് കൂടിയാണ്. കുട്ടികളെ വളർത്താനും അവരെപോലെ തന്നെ നമ്മളും തുല്യരാകണം. ഭക്ഷണം പാകം ചെയ്യന്നതും തുണി കഴുകുന്നതും അവരുടെ മാത്രം ജോലിയായി കരുതരുത്. കഴിവുള്ള സ്ത്രീകളെ അംഗീകരിക്കാൻ നമുക്കൊരു മനസുണ്ടാകണം. അവരെ ചവുട്ടി മെതിക്കാനോ, ഞണ്ടിനെ പോലെ വലിച്ചു താഴെ ഇടാനോ ശ്രമിക്കുന്നതു നന്നല്ല. ഞാൻ എന്ന ഭാവം മാറ്റി വെച്ചാൽ തീരുന്ന പ്രശ്നമേയുള്ളു.

റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി മോളമ്മ വര്ഗീസ് പരാജയപ്പെട്ടതായി ഇലക്ഷൻ കമ്മിഷൻ ആദ്യം പ്രഖ്യാപിച്ചു. പരാതി ഉണ്ടെങ്കിൽ അറിയിക്കാൻ ഇമെയിൽ അഡ്രസ്സും കൊടുത്തിരുന്നു. അതിനുള്ള സമയം അനുവദിക്കാതെ മിനിറ്റുകൾക്കുള്ളിൽ സത്യപ്രതിജ്ഞയും നടന്നു. എന്തിനു വേണ്ടി ഈ തിടുക്കം? പരാജയ വാർത്ത അറിഞ്ഞ ഉടൻ തന്നെ മോളമ്മ വര്ഗീസ് ചീഫ് ഇലക്ഷൻ കമ്മീഷനരെ വിളിച്ചു വോട്ടിന്റെ എണ്ണത്തിലുണ്ടായ പാകപിഴ അറിയിച്ചു. ക്ഷീണിതൻ ആണെന്നറിയിക്കയും രണ്ടു ദിവസത്തിനുള്ളിൽ വിളിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അവരുടെ അന്വേഷണത്തിൽ തെറ്റ് തിരിച്ചറിയുകയും രണ്ടുപേർക്കും തുല്യ വോട്ടു പ്രഖ്യാപിക്കയും ചെയ്തു.

റോമയുടെ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ പല പ്രവാശ്യും ജുഡീഷ്യൽ ചെയർമാനുമായി സംസാരിച്ചു. പല പ്രവാശ്യും അങ്ങോട്ടും, ഇങ്ങോട്ടും  ഇമെയിലുകൾ അയക്കുകയും ഉണ്ടായി.  ഒരു റീ ഇലക്ഷനുള്ള സാധ്യത ചെയർമാൻ അറിയിച്ചു. കഴിഞ്ഞു പോയ ഇലക്ഷനുകളിൽ ടോസ് ചെയ്തു വിജയിയെ നിശ്ചയിച്ചതും, നാല് വര്ഷ കാലാവധിയുള്ള ജൂഡിഷ്യൽ കമ്മീഷനിൽ  ഈരണ്ടു വര്ഷം പ്രവർത്തിക്കാൻ  തുല്യ വോട്ട് കിട്ടിയ സ്ഥാനാത്ഥികൾ സമ്മതിച്ചതും ചെയർമാന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞു. ഫോമയുടെ ബൈ ലോയിൽ തുല്യ വോട്ടുകൾ വന്നാൽ എന്ത് ചെയ്യുമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. കോയിൻ റ്റോസ് ചെയ്യുക, ഓരോ വര്ഷം വീതം പങ്കിടുക അല്ലെങ്കിൽ ഒരാൾ മാറികൊടുക്കുക. ഈ  ഓപ്ഷൻ വന്നപ്പോൾ, ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് മാനിച്ചു ഓരോ വര്ഷം പ്രവർത്തിക്കാൻ സമ്മതം  അറിയിച്ചു. ആര് ആദ്യം എന്ന് ടോസിലൂടെ തീരുമാനിക്കാനും ഇലക്ഷൻ കമ്മീഷണർ അറിയിച്ചു.

ഒരു മാസം ആയിട്ടും ഇതുവരെയും ഇതിനൊരു തീരുമാനം ഉണ്ടാകാഞ്ഞത് നിസാരമായി കാണാനാവില്ല.. പല സ്ഥലത്തും വോട്ടിന്റെ നേരിയ വ്യത്യാസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്ത് നിന്നും കംപ്ലൈന്റ്റ് വന്നതായും  കേട്ടു. ഇലക്ഷനിൽ ഉണ്ടായ പാകപ്പിഴയായി കരുതണോ? ഈ പ്രശ്നം എത്രയും പെട്ടന്ന് തീർക്കുന്നതല്ലേ നല്ലത്? കുറെ പേരുടെ നിർബന്ധത്തിനു വഴങ്ങുന്നത് ഫോമക് ഉചിതമാണോ?

ഒരു സ്ത്രീ ആണെന്ന പരിഗണനപോലും കൊടുക്കാതെ, കുടിപക പോലെ അവരെ വേട്ടയാടുന്നത് ഒരിക്കലും അംഗീകരിക്കാൻ  ആകില്ല. ഇലക്ഷന് കമ്മിഷൻ പറയുന്നതും, ജുഡീഷ്യൽ കൌൺസിൽ പറയുന്നതും എപ്പോഴും അംഗീകരിച്ചിട്ടേ ഉള്ളു. ഒരു സ്ഥാനാർത്ഥിയുടെ വ്യക്തി സ്വാതന്ത്രത്തെ എനിക്ക് തടയാൻ കഴിയില്ല. ഇത് ഏതു രീതിയിലും തീർക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഞങ്ങളുടെ കൈയിൽ നിൽക്കുന്നില്ല    എങ്കിൽ, സ്ഥാനാർത്ഥിയുടെ തീരുമാനത്തിന് വിടുന്നു. ഒരു നിയമ വശത്തേക്ക് പോകാതിരിക്കുന്നതാണ് നന്ന്.

ഈ സ്ഥാനത്തേക്ക് മാത്രം ഒരു ഇലക്ഷൻ നടത്താൻ ഞങ്ങൾ തയാറല്ല. കുതിര കച്ചവടമാണ് ഉദ്ദേശമെങ്കി അതംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. അല്ലെങ്കിൽ പിന്നെ ചാക്കിട്ടു പിടിത്തo.  ഒരു റീഇലക്ഷൻ വന്നാൽ തന്നെയും, കൂടുതൽ വോട്ടുകൾ എവിടെ നിന്ന് വരും. അങ്ങനെ എങ്കിൽ എമ്പയർ  റീജിയൻ മുഴുവൻ ഇലക്ഷൻ നടത്തേണ്ടി വരും.

ബൈലോയിൽ ഇല്ലാത്ത ഒരു വ്യവസ്ഥ കൊണ്ടുവന്നു ഈപ്രശ്നം പരിഹരിക്കാൻ ജുഡീക്ഷറിയോ ഇലക്ഷൻ കമ്മീഷനോ മുതിരുകയില്ലെന്നു  കരുതട്ടെ!  ആദ്യ വര്ഷം പ്രത്യേകിച്ചു കൊറോണ കാലമായിരുന്നതിനാൽ സൂം മീറ്റിംഗ് ആകും നടക്കുക. ആദ്യ വര്ഷം ഭാരവാഹിത്വം ഏൽക്കാൻ മോളമ്മ വർഗീസ് സമ്മതിച്ചതാണ്. അത് പോലും അനുവദിക്കാതിരുന്നത് എന്ത് ന്യായത്തിലാണ്?

പലപ്രവശ്യം  ഫോമയിലുള്ള  അംഗ സഘെടന എന്ന നിലയിൽ റോമക്കെതിരെ പല ചോദ്യങ്ങളും സംശയങ്ങളും പലേടത്തും കണ്ടിരുന്നു. റോമ ന്യൂ യോർക്ക് സ്റ്റേറ്റിൽ രജിസ്റെർഡ് ആണ്. റോമയുടെ ബാങ്ക് ഡീറ്റെയിൽസ്, അല്ലെങ്കിൽ എന്തെങ്കിലും ഇതുമായി ബ്ന്ധപ്പെട്ടു സംശയമുള്ളവർക്ക്, റോമയുടെ സെക്രട്ടറി അല്ലെങ്കിൽ ട്രഷററെ സമീപിക്കാവുന്നതാണ്. നിങ്ങളുടെ ഒക്കെ സംശയം തീർത്തു തരുന്നതിൽ ഞങ്ങൾക്ക് സന്തോഷം മാത്രം. നിങ്ങളുടെ സന്തോഷത്തിലാണ് ഞങ്ങളുടെ സംതൃപ്തി .

ഇതിനോടകം, മോളമ്മ വർഗീസ് അടക്കം മൂന്ന് റീജിയണൽ വൈസ് പ്രസിഡന്റ്മാർ, കമ്മറ്റി മെമ്പർ എന്നിവർ  റോമായിൽ നിന്നും വിജയിച്ചു വന്നിട്ടുണ്ട്. അതൊനൊപ്പും, ഒരു നാഷണൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി,  മറ്റൊരു റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ വേറെയും. മൂന്നു തവണ റീജിയണൽ വൈസ് പ്രെസിഡന്റുമാരെ വിജയിപ്പിച്ചു വിട്ടു  മറ്റൊരസോസിയേഷൻ ഫോമയിലുണ്ടോ?

 വ്യക്തി ബന്ധo അനുസരിച് മറ്റ് അസ്സോസിയേഷനുമായും സൗഹൃദ ബന്ധമുണ്ടാകും  ഈ ഇലെക്ഷനിലും അതുണ്ടായിരുന്നു. ജയപരാജയങ്ങളിൽ എപ്പോഴു൦ ഞങ്ങൾ  സാന്നിധ്യം  അറിയിച്ചിട്ടും ഉണ്ട്.
Join WhatsApp News
well wisher 2020-10-22 00:46:44
Where is Judiciary and Election Commission? Wants to know about your whereabouts. Fomaa badly needs you.
joseph saju 2020-10-22 01:37:28
First up all I give credit to the writer. What a beautiful article concerning about ladies in the Fomaa organisation. I was once in fomaa I have seen in person that Fomaa organization never accepts ladies in the forefront. When convention comes they won’t ladies and families. Who is going to come, nobody this time. I guarantee that. This empire region RVP problem have to be solved before October 24. Otherwise someone will go to court and stop all the swearing ceremonies. In any other organization including Fokana they treat ladies better and give positions in the executives. Shame on the judiciary and election commissioners. Fix it and move forward. Show the guts. Waiting for the resolution. Hopefully soon.
true man 2020-10-22 02:50:58
Shame on you Mr Charuvil and Mr George Mathew. Are you not ashamed of yourself? Mr Anyan, President
ഫോമൻ 2020-10-22 03:55:16
രണ്ടാൾക്കും വേണ്ടങ്കിൽ മാറിനിൽക്കട്ടെ. കേന്ദ്രഭരണം വരട്ടെ. ആറ് എക്സിക്യൂട്ടീവ്സ് ഒരു പണിയുമില്ലാതെ തേരാ പാരാ നടക്കുവല്ലേ, അവർ ന്യൂയോർക്ക് എമ്പയർ റീജിയൺ ഭരിച്ചുമദിച്ച് നടക്കട്ടെ. പിന്നല്ലാ...
Oru Fommakaran 2020-10-22 09:55:43
My opinion is who care this article? Nobody!so both candidates will think it and act it! Why other candidate association (YMA) didn't say anything! So stop this nonsense and Fomma will take care! Not Roma! Thus is too much!just they want there picture in the article! That's it!
Official 2020-10-22 10:53:28
What is the big deal of having a lady representative in fokana or foma. It is very hard for them to attend all the committee mèetings and conventions, especially in Kerala. Their poor husbands have to tailgate thrwherever they go. Ladies please stay home and enjoy your life with the family. Let the husbands enjoy their lives. Leave the alone.
Spoke person 2020-10-22 12:20:07
Hello true man, they are only rubber stamps.
Vinayakan 2020-10-22 12:25:49
Fomaakaran, Roma telling the truth. YMA has nothing to say. About their picture. The are handsome people, so let let otheir people enjoy their beauty.
Fommakaran 2020-10-22 13:53:02
Mr Vayanakkaran,who enjoy Roma article picture! Common man,in this difficult Covid 19 who care your picture!oru Pottatharam or Ulatharam!look at your in the mirror and enjoy it! Not the public! Please!next time atleast you some maturity! Thanks Comedy man!think it and act it! Please
Pakaran 2020-10-22 13:43:47
ഞാൻ ഒരു സംഘടന തുടങ്ങുന്നു. FOSMA (ഫെഡറേഷൻ ഓഫ് സ്ഥാന മോഹികളുടെ അസോസിയേഷൻ ) എല്ലാ സ്ഥാനമോഹികളും അവരുടെ കളർ ഫോട്ടോയും (പശ്ചാത്തലത്തിൽ അമേരിക്കൻ പ്രെസിഡന്റിന്റെയോ, ഇന്ത്യൻ പ്രധാനമന്ത്രിയുടെ കുടയൂള്ള ഫോറ്റിഷോപ് ചെയ്തത്) ആരെങ്കിലും ചെയ്ത എന്തിനെകിലും സപ്പോർട്ട് ചെയ്‌തുകൊണ്ടോ അല്ലെങ്കിൽ യാതൊരു പരിചയം ഇല്ലാത്ത മരിച്ച ആൾക്ക് അനുശോചന പ്രമേയം കൂടി ഈമലയാളിയിൽ പ്രസിദ്ധപ്പെടുത്താനായി അയച്ചുതരുക.
Oru Fokanakaran 2020-10-22 14:26:49
my opinion is let them decide their position! Not anyone else!life is enjoying,not for some position? Who cares this position! They had any position problem they will fix it end don't interfere there personal things hope you understand Mr Vinayajan!please stay home and enjoy!
Narathan 2020-10-22 15:15:01
Empire region should be dismissed. But there are good people too. But one drop of poison distroy the whole food. Find out who are the members of poison association. Writer narrated the story very well. Day by day zFomaa going down. Just for photo uploads. Who cares about zoom meetings. They are all like frog in the well. That is their world.
Sanjose matathil 2020-10-22 19:35:04
Why everyone commenting unnecessarily. There is no need to comment on photos they posted. They are handsome people. If it was the photo of ugly people nobody will comment on it . The people who wrote the article make sense. One month from now, no RVP in empire region. What’s going on. There are 7 associations in the empire region. 6 association stay together we can eradicate the YMA. They are useless people always put venom to others. My suggestion is to dismiss YMA and make peace in the region. Fomaa please note. Thanks.
John joseph 2020-10-22 20:32:04
I fully agree to start another national association ie FOSMA. Very good decision. But only in Zoom meeting. Due to pandemic neither Fokana or Fomaa can shine anymore. This pandemic will be their for another 2 years. Let us stay home and enjoy. Now empire region have so many liquor shop owners. Call them they will deliver free of charge.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക