Image

ഫോമയുടെ യുവജനവിഭാഗം ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്

Published on 21 October, 2020
ഫോമയുടെ യുവജനവിഭാഗം ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്

മസൂദ് അൽ അൻസാർകാൽവിൻ കവലക്കൽകുരുവിള ജെയിംസ് എന്നിവരെ 2020-22 കാലഘട്ടത്തിലേക്കുള്ള ഫോമയുടെ യുവജനവിഭാഗം ഭാരവാഹികളായി തിരഞ്ഞെടുത്തു. ഇവരുടെ അനുഭവ സമ്പത്തും നേതൃപാടവവും ടീം വർക്കും ഫോമായുടെ യുവജന പങ്കളിത്തത്തിനു കൂടുതൽ കരുത്തും ദിശാബോധവും പകരും

 

അറ്റ്ലാന്റയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന മസൂദ് അൽ അൻസാർ കെന്നെസൗ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് ഗവൺമെൻഡിനു വേണ്ടി പ്രവർത്തിച്ചിരുന്ന സമയത്ത് അവിടുത്തെ 35,000 വിദ്യാർത്ഥികളെ നയിക്കുകയും അവരുടെ വക്താവായി 2018 കാലഘട്ടത്തിൽ ജോർജ് വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയിൽ നടന്ന  പ്രസിഡെൻഷ്യൽ ലീഡർഷിപ് സമ്മിറ്റിലുംഗസ്റ്റ യൂണിവേഴ്സിറ്റിയിൽ നടത്തപ്പെട്ട ജോർജിയ സ്റ്റുഡൻറ് അഡ്വൈസറി കൗൺസിൽ കോൺഫെറെൻസിലും പങ്കെടുത്തു. ഇപ്പോൾ അദ്ദേഹം മലയാളി യുവജനങ്ങൾക്കിടയിൽ നേതൃപാടവവും വിദ്യാഭ്യാസവും വളർത്തിയെടുക്കുവാനായി നന്മ യൂത്ത് വിങ് നിലവിൽ വരുത്തുവാനുള്ള ശ്രെമത്തിലാണ്.

 

 കാൽവിൻ കവലക്കൽ (ഷിക്കാഗോ) ബയോളജിയിൽ ബിരുദം നേടിയ ശേഷം മെഡിക്കൽ ഫീൽഡിലേക്കുള്ള പ്രവേശനത്തിനായുള്ള തയ്യാറെടുപ്പിലാണ്. പഠനത്തിനോടൊപ്പം തന്നെ കാരുണ്യ പ്രവർത്തനങ്ങളിലും തല്പരനായിരുന്ന അദ്ദേഹം അൾത്താര ബാലനായുംപള്ളിയുടെ പൊതുജന സേവന പ്രവർത്തകനായും കുട്ടികളുടെ  കായിക വിനോദങ്ങൾക്കുള്ള പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ 800 ഓളം അംഗങ്ങൾ ഉള്ള  ഷിക്കാഗോ മലയാളി അസ്സോസിയേഷൻ  യുവജന വിഭാഗത്തെ നയിച്ചുള്ള പരിചയവുമുണ്ട്.

 

.കുരുവിള ജെയിംസ് (ഫിലാഡൽഫിയ) ടെംപിൾ യൂണിവേഴ്സിറ്റിയിൽ നിന്നും ജൂനിയർ റിസ്ക് മാനേജ്‌മന്റ് ഇൻഷുറൻസ് ഐച്ഛികവിഷയമായെടുത്ത് ബിരുദപഠനം നടത്തുകയാണ് . പഠനത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവർത്തങ്ങളിലും തല്പരനായ അദ്ദേഹം ദീർഘകാലമായി KALAA  മലയാളി സംഘടനയുടെ യുവജനവിഭാഗം കോർഡിനേറ്ററായും പ്രവർത്തിക്കുന്നു . ഈ കാലയളവിൽ അദ്ദേഹത്തിൻടെ നേതൃപാടവമികവിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക്  ധനസമാഹരണവുംചാരിറ്റി പ്രവർത്തനങ്ങളും വളരെ നല്ലരീതിയിൽ സംഘടിപ്പിച്ചിട്ടുള്ള അനുഭവ സമ്പത്തുണ്ട് .

 

നമ്മുടെ പരമ്പരാഗത സാംസ്കാരിക മൂല്യങ്ങളെ കത്ത് സൂക്ഷിച്ചു കൊണ്ട് തന്നെ  അടുത്ത 2 വർഷം യൂവാക്കളുടെ ഉയർച്ചക്കായി  ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഫോമ യുവജന പ്രതിനിധികൾ പറഞ്ഞു.


തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നോർത്ത് അമേരിക്കയിലുള്ള എല്ലാ റീജിയനുകളിലുമുള്ള  യുവജങ്ങളുമായി ചേർന്ന്  യൂത്ത് ഫോറം സംഘടിപ്പിക്കുന്നുണ്ട്   ഇതിൽ ഭാഗമാകുവാൻ താല്പര്യമുള്ളവർ info@fomaa.org യിൽ ബന്ധപ്പെടാവുന്നതാണ്

 

Masood Al Ansar, Calvin Kavalackal, and Kuruvilla James have been elected FOMAA Youth Representatives for the term 2020-2022.


Masood is a Software Engineer from Atlanta, GA. Serving as the Kennesaw State University Student Government, he led 35,000 students at Kennesaw State University and represented Kennesaw State University at the Presidential Leadership Summit 2018 at George Washington University, and the Georgia Student Advisory Council Conference 2018 at Augusta University. He is currently in the process of creating a youth wing for NANMMA with a vision to focus on leadership and education of Malayalee youth in the USA.


Calvin is a biology major, a recent graduate residing in Chicago, and a future medical student. Throughout his life, his involvement with his church as an altar server, athletic coach for kids at Cathedral basketball camps, withheld positions in assisting the Cathedral church activities and volunteer camps. He has also had the great privilege to represent the youth for the Chicago Malayalee Association and organizing events for over 800 youth members.


Kuruvilla is currently a Junior Risk Management & Insurance Major attending Temple University in Philadelphia, PA. Throughout his time as youth coordinator at KALAA (Kerala Arts and Literary Association of America), he has been able to coordinate numerous events such as annual Onam celebrations, food donation programs, mock presidential debates, fundraising for charities and hosting banquet dinners. These various experiences are a testament to his abilities and skills.


The FOMAA youth representatives have come to the consensus that through the next 2 years, they will work together to build a bridge towards skill and educational development for the youth, while keeping it closely tied to our traditional cultural values. They will be working directly with the youth in all the regions of North America by forming a youth forum. For those interested to represent their region, please reach out in the email is: info@fomaa.org

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക