Image

വിജയ് യേശുദാസിന്റെ വിവാദ പ്രസ്താവനക്ക് പിന്നാലെ സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും രംഗത്ത്

എബി മക്കപ്പുഴ Published on 21 October, 2020
വിജയ് യേശുദാസിന്റെ വിവാദ പ്രസ്താവനക്ക് പിന്നാലെ സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും രംഗത്ത്
മലയാള സിനിമയില്‍ ഇനി പാടില്ലെന്ന ഗായകന്‍ വിജയ് യേശുദാസിന്റെ പ്രസ്താവന മലയാളികള്‍ക്കിടയില്‍ വിവാദങ്ങളുടെ വേലിയേറ്റം ഉണ്ടാക്കി. 

അവഗണന സഹിക്കാനാകുന്നില്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും ഗായകര്ക്കും അര്‍ഹിക്കുന്ന വരുമാനം കിട്ടുന്നില്ലെന്നും മടുത്തിട്ടാണ് ഇനി പാടില്ലെന്ന തീരുമാനമെടുത്തെന്നുമായിരുന്നു വിജയ് യേശുദാസ് പറഞ്ഞത്.

വിവാദം ചൂടുപിടിക്കുന്നതിനിടെ സംഗീത സംവിധായകന് എം.ജയചന്ദ്രന്‍ മറ്റൊരു പ്രസ്താവനയുമായി രംഗത്തു എത്തി. ഇന്നത്തെ സാഹചര്യത്തില്‍ ജീവിക്കാന്‍ സിനിമാ സംഗീത സംവിധായകന്റെ വരുമാനം മാത്രം കൊണ്ടാവില്ലന്നായിരുന്നു അദ്ദേഹത്തിന്റ വാദം. കഴിഞ്ഞ ദിവസം വനിത ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖ സംഭാഷണത്തിലായിരുന്നു എം.ജയചന്ദ്രന്‍ ഇപ്രകാരമുള്ള ഒരു സംഭാഷണവുമായി എത്തിയത്. ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സിനിമയില്‍ നിന്നുള്ള വരുമാനം തികയാതെ വരുമ്പോഴാണ് റിയാലിറ്റി ഷോകളുള്‍പ്പെടെയുള്ള മറ്റു പരിപാടികള്‍ നോക്കുന്നത്. അത് മലയാളത്തിലെ സംഗീത സംവിധായകരുടെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.   
 
മലയാള സിനിമയില്‍ കുറഞ്ഞ വേതനം വാങ്ങുന്നവരാണ് സംഗീത സംവിധായകരാണ്. തമിഴ്, തെലുങ്ക്,കന്നട,ഹിന്ദി, തുടങ്ങിയ ഭാഷകളൊക്കെ വെച്ചു നോക്കുമ്പോള്‍ അവിടെ പാടുന്ന ഗായകര്‍ക്കും സംഗീത സംവിധായകരും പറ്റുന്ന പ്രതിഫലത്തിന്റെ പത്തു ശതമാനം പോലും മലയാളത്തില്‍ ലഭിക്കുന്നില്ല എന്ന ഗതികെട്ട അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക